ഫ്രാന്‍സിന്‍റെ നെഞ്ചിലേക്ക് ഇരട്ട ഗോള്‍; അലി ദേയിയുടെ ഗോളടി റെക്കോര്‍ഡിനൊപ്പം റൊണാള്‍ഡോ

By Web TeamFirst Published Jun 24, 2021, 8:21 AM IST
Highlights

ഏറ്റവുമധികം രാജ്യാന്തര ഗോൾ നേടിയ താരമെന്ന നേട്ടത്തില്‍ ഇറാൻ ഇതിഹാസം അലി ദേയിയുടെ റെക്കോർഡിന് ഒപ്പമെത്തി റൊണാള്‍ഡോ

ബുഡാപെസ്റ്റ്: ലോക ഫുട്ബോളില്‍ മറ്റൊരു റെക്കോർഡ് കൂടി പേരിലാക്കി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോ കപ്പില്‍ ഫ്രാൻസിനെതിരായ ഇരട്ടഗോളുകളോടെ അന്താരാഷ്‌ട്ര ഫുട്ബോളില്‍ റോണോയുടെ ഗോൾ നേട്ടം 109 ആയി. ഏറ്റവുമധികം രാജ്യാന്തര ഗോൾ നേടിയ താരമെന്ന നേട്ടത്തില്‍ ഇറാൻ ഇതിഹാസം അലി ദേയിയുടെ റെക്കോർഡിന് ഒപ്പമെത്തി ഇതോടെ സൂപ്പർതാരം. 

അലി ദേയി 149 മത്സരങ്ങളില്‍ നിന്നാണ് 109 തവണ വല ചലിപ്പിച്ചത്. അതേസമയം റൊണാള്‍ഡോ 176-ാം മത്സരത്തിലാണ് റെക്കോര്‍ഡിന് ഒപ്പമെത്തിയത്. 

യൂറോയില്‍ ഗ്രൂപ്പ് എഫിലെ സൂപ്പർ പോരിൽ ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാൻസിനെ പോർച്ചുഗൽ സമനിലയിൽ(2-2) തളച്ചു. ഫ്രാൻസിനായി കരീം ബെൻസെമ ഇരട്ടഗോളുമായി തിളങ്ങി. മുപ്പതാം മിനുറ്റില്‍ റോണോയുടെ പെനാല്‍റ്റി ഗോളില്‍ മുന്നിലെത്തിയ പോര്‍ച്ചുഗലിനെതിരെ 45+2, 47 മിനുറ്റുകള്‍ വലകുലുക്കി ബെന്‍സേമ ഫ്രാന്‍സിന് ലീഡ് സമ്മാനിച്ചിരുന്നു. എന്നാല്‍ 60-ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിച്ച് റൊണാള്‍ഡോ പോര്‍ച്ചുഗലിന് സമനില നേടിക്കൊടുക്കുകയായിരുന്നു. 

കൂടുതല്‍ യൂറോ വാര്‍ത്തകള്‍...

ഇംഗ്ലണ്ട്- ജര്‍മനി, പോര്‍ച്ചുഗല്‍- ബെല്‍ജിയം; യൂറോ പ്രീ ക്വാര്‍ട്ടറില്‍ തീപ്പാറും

മരണ ഗ്രൂപ്പില്‍ നിന്ന് ഹംഗറി പുറത്ത്; ഫ്രാന്‍സും ജര്‍മനിയും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറില്‍

പ്രീ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യ- സ്‌പെയ്ന്‍ ഗ്ലാമര്‍ പോര്; സ്വിഡനും അവസാന പതിനാറില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!