UEFA Nations League draw : ഇറ്റലിയും ജര്‍മനിയും ഇംഗ്ലണ്ടും ഹംഗറിയും മരണഗ്രൂപ്പില്‍; നേഷൻസ് ലീഗ് മത്സരക്രമമായി

Published : Dec 17, 2021, 08:38 AM ISTUpdated : Dec 17, 2021, 08:41 AM IST
UEFA Nations League draw : ഇറ്റലിയും ജര്‍മനിയും ഇംഗ്ലണ്ടും ഹംഗറിയും മരണഗ്രൂപ്പില്‍; നേഷൻസ് ലീഗ് മത്സരക്രമമായി

Synopsis

എ2 ഗ്രൂപ്പിൽ സ്പെയിൻ, പോർച്ചുഗൽ, സ്വീറ്റ്‌സർലൻഡ്, ചെക്ക് റിപ്പബ്ലിക് ടീമുകൾ മാറ്റുരയ്ക്കും

നിയോൺ: യുവേഫ നേഷൻസ് ലീഗിന്‍റെ അടുത്ത വർഷത്തെ (UEFA Nations League 2022-23) മത്സരക്രമമായി. എ, ബി, സി, ഡി വിഭാഗങ്ങളിലായി 14 ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ. കിരീടപ്പോരാട്ടത്തിനായി പ്രധാന ടീമുകൾ മത്സരിക്കുന്ന എ വിഭാഗത്തിൽ ഇറ്റലി (Italy), ജർമനി (Germany), ഇംഗ്ലണ്ട് (England), ഹംഗറി (Hungary) ടീമുകൾ മാറ്റുരയ്ക്കുന്ന മൂന്നാം ഗ്രൂപ്പാണ് (Group A3) മരണഗ്രൂപ്പ്. ഫ്രാൻസ്, ഡെൻമാർക്ക്, ക്രൊയേഷ്യ, ഓസ്ട്രിയ ടീമുകളാണ് എ1 ഗ്രൂപ്പിലുള്ളത് (Group A1).

എ2 ഗ്രൂപ്പിൽ സ്പെയിൻ, പോർച്ചുഗൽ, സ്വീറ്റ്‌സർലൻഡ്, ചെക്ക് റിപ്പബ്ലിക് ടീമുകൾ മാറ്റുരയ്ക്കും. എ4ൽ ബെൽജിയം, നെതർലൻഡ്‌സ്, പോളണ്ട്, വെയിൽസ് ടീമുകളാണ് ഉള്ളത്. നാല് ഗ്രൂപ്പ് ചാമ്പ്യന്മാരും സെമിഫൈനലിലേക്ക് യോഗ്യത നേടും. അടുത്ത വർഷം ജൂൺ 2നാണ് ടൂർണമെന്‍റിന് തുടക്കമാവുക.

യുവേഫ നേഷൻസ് ലീഗ് 2022-23 ഗ്രൂപ്പുകള്‍

Group A1: France, Denmark, Croatia, Austria

Group A2: Spain, Portugal, Switzerland, Czech Republic

Group A3: Italy, Germany, England, Hungary

Group A4: Belgium, Netherlands, Poland, Wales

Group B1: Ukraine, Scotland, Ireland, Armenia

Group B2: Iceland, Russia, Israel, Albania

Group B3: Bosnia & Herzegovina, Finland, Romania, Montenegro

Group B4: Sweden, Norway, Serbia, Slovenia

Group C1: Turkey, Luxembourg, Lithuania, Faroe Islands

Group C2: Northern Ireland, Greece, Kosovo, Cyprus/Estonia

Group C3: Slovakia, Belarus, Azerbaijan, Kazakhstan/Moldova

Group C4: Bulgaria, North Macedonia, Georgia, Gibraltar

Group D1: Latvia, Andorra, Liechtenstein, Kazakhstan/Moldova

Group D2: San Marino, Malta, Cyprus/Estonia

EPL : പ്രീമിയർ ലീഗിൽ ലിവർപൂളിന് മിന്നും ജയം, ചെല്‍സിക്ക് പൂട്ട്; 'കൊവിഡിന്‍റെ കളി'യില്‍ മത്സരങ്ങള്‍ മാറ്റി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച