EPL : പ്രീമിയർ ലീഗിൽ ലിവർപൂളിന് മിന്നും ജയം, ചെല്‍സിക്ക് പൂട്ട്; 'കൊവിഡിന്‍റെ കളി'യില്‍ മത്സരങ്ങള്‍ മാറ്റി

Published : Dec 17, 2021, 08:10 AM ISTUpdated : Dec 17, 2021, 08:14 AM IST
EPL : പ്രീമിയർ ലീഗിൽ  ലിവർപൂളിന് മിന്നും ജയം, ചെല്‍സിക്ക് പൂട്ട്; 'കൊവിഡിന്‍റെ കളി'യില്‍ മത്സരങ്ങള്‍ മാറ്റി

Synopsis

കൂടുതല്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പ്രതിസന്ധിയിലാക്കി കൊവിഡ്. ടോട്ടനം-ലെസ്റ്റർ സിറ്റി മത്സരവും മാഞ്ചസ്റ്റർ യുണൈറ്റഡ്-ബ്രൈറ്റൻ പോരാട്ടവും മാറ്റി. 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ (English Premier League 2021-22) ലിവർപൂളിന് (Liverpool Fc) ജയം. ന്യുകാസിലിനെ (Newcastle) ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ തോൽപിച്ചത്. ഡിയാഗോ ജോട്ട (Diogo Jota), മുഹമ്മദ് സലാ (Mohamed Salah), ട്രെന്‍റ് അലക്‌സാണ്ടർ (Trent Alexander Arnold) എന്നിവർ ലിവർപൂളിനായി ഗോൾ നേടിയപ്പോൾ യോണോ (Jonjo Shelvey) സെൽവിയാണ് ന്യൂകാസിലിന്‍റെ ഏക ഗോൾ നേടിയത്. 40 പോയിന്‍റുള്ള ലിവർപൂൾ പട്ടികയിൽ മാഞ്ചസ്റ്റ‍ർ സിറ്റിയുടെ തൊട്ടുപിന്നിൽ രണ്ടാമതാണ്. 

ചെല്‍സിക്ക് പൂട്ട്

മറ്റൊരു മത്സരത്തില്‍ ചെൽസിയെ എവർട്ടണ്‍ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഏഴുപതാം മിനുട്ടിൽ മാസണ്‍ മൗണ്ട് ചെൽസിക്ക് വേണ്ടി ആദ്യ ഗോൾ അടിച്ചെങ്കിലും നാല് മിനുട്ടിനുള്ളിൽ ജെറാർഡ് ബ്രാത്ത്‍വെയ്റ്റിലൂടെ എവർട്ടണ്‍ സമനില ഗോൾ നേടി. 37 പോയിന്‍റുള്ള ചെൽസി മൂന്നാം സ്ഥാനത്തും 19 പോയിന്‍റുള്ള എവർട്ടണ്‍ പതിനാലാം സ്ഥാനത്തുമാണ്. 

വീണ്ടും കൊവിഡിന്‍റെ കളി

ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഭീഷണിയായി വീണ്ടും കൊവിഡ് വ്യാപനം. ഇന്നലെ നടക്കേണ്ട ടോട്ടനം-ലെസ്റ്റർ സിറ്റി മത്സരവും ശനിയാഴ്‌ച നടക്കേണ്ട മാഞ്ചസ്റ്റർ യുണൈറ്റഡ്-ബ്രൈറ്റൻ മത്സരവും മാറ്റിവച്ചു. ടീമിനെ ഇറക്കാനാകാത്ത അവസ്ഥയാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിനെ അറിയിച്ചു. അഞ്ച് ദിവസത്തിനിടെ കൊവിഡ് കാരണം അഞ്ച് ലീഗ് മത്സരങ്ങളാണ് മാറ്റിവച്ചത്. ടോട്ടനത്തിന്‍റെ യൂറോപ്പ കോൺഫറൻസ് ലീഗ് മത്സരവും കൊവിഡ് കാരണം മാറ്റിവച്ചിരുന്നു. മത്സരങ്ങളെല്ലാം താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

PAK vs WI : വിന്‍ഡീസ് ടീമില്‍ കൂടുതല്‍ കളിക്കാര്‍ക്ക് കൊവിഡ്; പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര മാറ്റി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച