Asianet News MalayalamAsianet News Malayalam

രോഹിത് ശര്‍മ തിരിച്ചെത്തുമോ? ചിരിച്ചുകൊണ്ടുള്ള ചിത്രം പങ്കുവച്ച് താരം; നയിക്കാനെത്തുമെന്ന് ആരാധകര്‍

ടെസ്റ്റിന് രണ്ട് ദിവസം മാത്രം ശേഷിക്കെ രോഹിത്തിന് കളിക്കാനാവുമോ എന്നുറപ്പില്ല. രണ്ട് ദിവസത്തിനിടെ കൊവിഡ് ഫലം നെഗറ്റീവ് ആയാല്‍ പോലും പരിശീലനം പോലുമില്ലാതെ രോഹിത് കളിക്കാനുള്ള സാധ്യത കുറവാണ്.

Indian captain rohit sharma shares smiling picture ahead final test vs ENG
Author
Edgbaston, First Published Jun 28, 2022, 10:27 AM IST

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ കളിക്കാനാവുമോയെന്ന ആശങ്കകള്‍ക്കിടെ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ (Rohit Sharma). ലെസ്റ്റര്‍ ഷെയറിനെതിരായ സന്നാഹമത്സരത്തിനിടെ കൊവിഡ് ബാധിതനായ രോഹിത് ഇപ്പോള്‍ ഹോട്ടലില്‍ ഐസൊലേഷനിലാണ്. ഹോട്ടലില്‍ നിന്നുള്ള സെല്‍ഫിയാണ് രോഹിത് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്. ചിരിയോടെ നില്‍ക്കുന്ന ഫോട്ടോ ആരാധകരില്‍ പ്രതീക്ഷയ്‌ക്കൊപ്പം ആത്മവിശ്വാസവും നല്‍കുന്നു.

ടെസ്റ്റിന് രണ്ട് ദിവസം മാത്രം ശേഷിക്കെ രോഹിത്തിന് കളിക്കാനാവുമോ എന്നുറപ്പില്ല. രണ്ട് ദിവസത്തിനിടെ കൊവിഡ് ഫലം നെഗറ്റീവ് ആയാല്‍ പോലും പരിശീലനം പോലുമില്ലാതെ രോഹിത് കളിക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ കര്‍ണാടക ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ (Mayank Agarwal) ടീമിലേക്ക് തിരിച്ചുവിളിച്ചിരുന്നു. രോഹിത്തിന് കളിക്കാനായില്ലെങ്കില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം മായങ്ക് ഓപ്പണറായെത്തും. ഇംഗ്ലണ്ടില്‍ നിലവില്‍ ക്വാറന്റൈനും ബയോ ബബിള്‍ സംവിധാനവും നിര്‍ബന്ധമില്ലാത്തതിനാല്‍ മായങ്കിന് ടീമിനൊപ്പം ചേരാം.

'അനാവശ്യമായി പുറത്തിറങ്ങരുത്'; ഇന്ത്യന്‍ ടീമിന് ബിസിസിഐയുടെ നിയന്ത്രണം

അതേസമയം, രോഹിത് കൊവിഡ് ബാധിതനായതോടെ ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടീമിന് നിയന്ത്രണമേര്‍പ്പെടുത്തി ബിസിസിഐ. താരങ്ങള്‍ അനാവശ്യമായി പുറത്ത് പോകരുതെന്നും മറ്റുള്ളവരുമായി ഇടപഴകരുതെന്നും ബിസിസിഐ (BCCI) മുന്നറിയിപ്പ് നല്‍കി. ലെസ്റ്റര്‍ഷെയറിനെതിരായ സന്നാഹമത്സരത്തിനിടെ ശനിയാഴ്ചയാണ് രോഹിത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീമിന് ഇത്തവണ ബയോബബിളോ മറ്റ് കടുത്ത നിയന്ത്രണങ്ങളോ ഉണ്ടായിരുന്നില്ല. 

ഗെയ്കവാദിന് പകരം സഞ്ജു? അയര്‍ലന്‍ഡിനെതിരെ രണ്ടാം ടി20 ഇന്ന്- സാധ്യതാ ഇലവന്‍

ഇതിനിടെയാണ് ഇന്ത്യന്‍ നായകന്‍ കൊവിഡ് ബാധിതനായത്. ഈ പശ്ചത്തലത്തിലാണ് താരങ്ങള്‍ മുന്‍കരുതലെടുക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടത്. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിന് മുന്നോടിയായി ലെസ്റ്റര്‍ഷെയറിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ചതുര്‍ദിന സന്നാഹ മത്സരത്തില്‍ രോഹിത് ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ മൂന്നാം ദിനം ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. ആദ്യ ഇന്നിംഗ്‌സില്‍ 25 റണ്‍സ് നേടിയ താരം റോമന്‍ വോള്‍ക്കറുടെ പന്തില്‍ പുറത്തായി. 

പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. കഴിഞ്ഞ നാല് ടെസ്റ്റുകളില്‍ ഇന്ത്യയുടെ മികച്ച ബാറ്റര്‍ രോഹിത് ശര്‍മ്മയായിരുന്നു. ഓവലിലെ സെഞ്ചുറിയടക്കം 52.27 ബാറ്റിംഗ് ശരാശരിയോടെ 368 റണ്‍സ് ഹിറ്റ്മാനുണ്ട്.

Follow Us:
Download App:
  • android
  • ios