
മഞ്ചേരി: ഫിഫ ലോകകപ്പിലും ചാമ്പ്യന്‍സ് ലീഗിലും ലാലിഗയിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ആരാധകർ മനംകുളിർക്കെ കണ്ട ചാന്‍റും ആഹ്‍ളാദച്ചുവടുകളും... സന്തോഷ് ട്രോഫിയില്‍ (Santosh Trophy 2022) ഫൈനല്‍ പ്രവേശം പാട്ടും സംഗീതവുമായി ആഘോഷമാക്കി കേരള താരങ്ങള്‍ (Kerala Football Team). അയല്‍ക്കാരായ കർണാടകയെ 7-3ന് തോല്‍പിച്ച ശേഷം കേരള ടീം ഡ്രസിംഗ് റൂമില്‍ ആഹ്‍ളാദ നൃത്തം ചവിട്ടുകയായിരുന്നു.
ഏഴഴകോടെ കേരളം ഫൈനലിന്
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ 15-ാം ഫൈനലിനാണ് കേരളം യോഗ്യരായത്. സെമിയില്‍ മൂന്നിന് എതിരെ ഏഴ് ഗോളുകള്‍ക്ക് കേരളം കര്‍ണാടകയെ തോല്‍പ്പിച്ചു. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് കേരളം ഗോളടി മേളം ആരംഭിച്ചത്. ജസിന്‍റെ അഞ്ചടിക്ക് പുറമെ ഷിഖിലും അർജുന്‍ ജയരാജും ഓരോ ഗോളും വലയിലിട്ടു. മെയ് 2ന് മണിപ്പൂര്‍-വെസ്റ്റ് ബംഗാള്‍ പോരാട്ടത്തിലെ വിജയിയുമായി കേരളം ഏറ്റുമുട്ടും.
ജസിന്‍ അഞ്ചടി, കർണാടക തലകുത്തി വീണു
കളി തുടങ്ങി തുടക്കത്തിൽ തന്നെ നിരവധി ഗോളവസരങ്ങൾ ലഭിച്ചപ്പോൾ കേരളത്തിന് ഫിനിഷിംഗ് കണ്ടെത്താൻ കഴിയാതെ വന്നതോടെ ബിനോ ജോർജ് പുതിയ പരീക്ഷണത്തിന് മുതിർന്നു. ഫിനിഷൻ ജസിനെ ഗ്രൗണ്ടിലിറക്കി. 29-ാം മിനുട്ടിൽ എം വിഘ്‌നേഷിനെ പിൻവലിച്ചാണ് ജസിനെ ഗ്രൗണ്ടിലെത്തിച്ചത്. ബിനോ ജോർജിന് പിഴച്ചില്ല. ഗ്രൗണ്ടിൽ നിറഞ്ഞാടിയ ജസിൻ 35-ാം മിനുട്ടിൽ ആദ്യ ഗോൾ കണ്ടെത്തി. തുടന്ന് ഒമ്പത് മിനുട്ടിൽ മൂന്ന് ഗോളിട്ടു. രണ്ടാം പകുതിയിലും ജസിന്റെ നിറഞ്ഞാട്ടമായിരുന്നു. ഒമ്പത് മിനിട്ടിനുള്ളിൽ ഹാട്രിക് ഗോളിട്ട ജസിൻ മൽസരത്തിലെ മാൻ ഓഫ് ദ മാച്ചായാണ് കളം വിട്ടത്.
Santosh Trophy : ഈ ഗോളുകള്‍ മായില്ല; ജസിൻ അഞ്ചടിച്ച് കയറ്റിയത് ചരിത്രത്തിലേക്ക്