മുമ്പില്ലാത്തവിധം പിന്തുണയ്ക്കൂ! കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് കല്യാണി പ്രിയദര്‍ശന്‍- വീഡിയോ കാണാം

Published : Oct 27, 2022, 10:53 PM IST
മുമ്പില്ലാത്തവിധം പിന്തുണയ്ക്കൂ! കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് കല്യാണി പ്രിയദര്‍ശന്‍- വീഡിയോ കാണാം

Synopsis

ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വേട്ടയില്‍ മുന്നില്‍ നിന്ന പെരേര ഡിയസ് ഇത്തവണ എതിരാളികള്‍ക്കൊപ്പം മറുനിരയിലുണ്ട്. അഹമ്മദ് ജഹൗഹ്, സ്റ്റുവര്‍ട്ട് അടക്കം ശക്തരുടെ നിരയാണ് ഒപ്പമുള്ളത്.

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി തെന്നിന്ത്യന്‍ സിനിമാതാരം കല്യാണി പ്രിയദര്‍ശന്‍. താരം വീഡിയോയിലൂടെയാണ് ആശംസകള്‍ അറിയിച്ചത്. ബ്ലാസ്‌റ്റേഴസിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ വീഡിയോ പുറത്തുവിട്ടു. ടീമിന്റെ ജേഴ്‌സിയണിഞ്ഞാണ് കല്യാണി വീഡിയോയില്‍ വന്നത്. മുമ്പില്ലാത്തവിധം ടീമിനെ പിന്തുണയ്ക്കണെന്നും കല്യാണി വീഡിയോയില്‍ പറയുന്നുണ്ട്. ജേഴ്‌സിയും നിറവുമാണ് മലയാളികളെ എന്നും ഒരുമിപ്പിക്കുമെന്നും താരം പറയുന്നു. വീഡിയോ കാണാം.. 

കേരള ബ്ലാസ്‌റ്റേഴ്‌സ് നാളെ നാലാം മത്സരത്തിനിറങ്ങും. മുന്‍ ചാംപ്യന്മാരായ മുംബൈ സിറ്റി എഫ്‌സി യാണ് എതിരാളികള്‍. കൊച്ചിയില്‍ കളിക്കാനെത്തിയത് വിജയം പ്രതീക്ഷയോടെ. ജയത്തോടെ തിരിച്ചുവരവാണ് ബ്ലാസ്‌റ്റേഴ്‌സും ലക്ഷ്യമിടുന്നത്.  സീസണല്‍ ഗംഭീരമാക്കി തുടങ്ങിയ മഞ്ഞപ്പടയ്ക്ക് പിന്നീടുണ്ടായത് രണ്ട് തുടര്‍ തോല്‍വികള്‍. കൊച്ചിയില്‍ എടികെയും എവേമത്സരത്തില്‍ ഒഡിഷയോടും വീണു. ഇന്ന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ തിരിച്ചുവരവില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ലെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച്.

ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍വേട്ടയില്‍ മുന്നില്‍ നിന്ന പെരേര ഡിയസ് ഇത്തവണ എതിരാളികള്‍ക്കൊപ്പം മറുനിരയിലുണ്ട്. അഹമ്മദ് ജഹൗഹ്, സ്റ്റുവര്‍ട്ട് അടക്കം ശക്തരുടെ നിരയാണ് ഒപ്പമുള്ളത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുംബൈ കൊച്ചിയിലെത്തുന്നത്. സീസണില്‍ ഇതുവരെ തോല്‍വിയറിയാതെയാണ് മുംബൈയുടെ മുന്നേറ്റം. ഒരു ജയവും രണ്ട് സമനിലയുമായി ലീഗില്‍ നാലാമതാണ് മുംബൈ. പ്രതിരോധത്തിലെ പാളിച്ച പരിഹരിക്കുകയാകും ബ്ലാസ്റ്റേഴ്‌സിന് മുന്നിലെ പ്രധാനവെല്ലുവിളി.

മൂന്ന് കളിയില്‍ ആറ് ഗോള്‍ നേടിയ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത് എട്ട് ഗോളുകള്‍. കഴിഞ്ഞ സീസണിലെ പ്രകടനത്തെക്കുറിച്ചല്ല ഇത്തവണ എന്ത് ചെയ്യാനാകുമെന്നാണ് തെളിയിക്കേണ്ടതെന്നും കോച്ച് താരങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ഇന്ന് നടന്ന മത്സരത്തില്‍ ഒഡിഷ എഫ്‌സി സീസണിലെ മൂന്നാം ജയം സ്വന്തമാക്കി. ഒഡീഷയുടെ ഹോംഗ്രൗണ്ടായ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗളൂരു എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഒഡീഷ തോല്‍പ്പിച്ചത്. 33-ാം മിനുറ്റില്‍ നന്ദകുമാറാണ് വിജയഗോള്‍ നേടിയത്. 

PREV
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഫിഫ ലോകകപ്പ് 2026 മത്സരക്രമം പുറത്ത്; വമ്പന്മാ‍‌ർ നേ‌ർക്കുനേ‌‌ർ, അ‍‍‌‍‌ർജന്റീന ​ഗ്രൂപ്പ് ജെയിൽ, ഗ്രൂപ്പ് സിയിൽ ബ്രസീൽ