Latest Videos

വുകോമാനോവിച്ച്, കോണ്‍സ്റ്റന്റൈനെതിരെ; ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പരിശീലകര്‍ തമ്മിലുള്ള പോരാട്ടം

By Web TeamFirst Published Oct 7, 2022, 12:27 PM IST
Highlights

ഇത്തവണ ഓരോ പൊസിഷനിലും കൂടുതല്‍ മികച്ച താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ട്. യു എ ഇയിലെ സന്നാഹമത്സരങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നെങ്കിലും ഒരുക്കങ്ങളില്‍ വുകോമനോവിച്ച് തൃപ്തന്‍.

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഉദ്ഘാടന മത്സരം രണ്ട് പരിശീലകര്‍ തമ്മിലുള്ള പോരാട്ടം കൂടിയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍  ഇവാന്‍ വുകാമനോവിച്ചും ഈസറ്റ് ബംഗാളിന്റെ മുന്‍ ഇന്ത്യന്‍ കോച്ച്  സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനും. തകര്‍ച്ചയുടെ അവസാനപടി കണ്ട കേരള ബ്ലാസ്റ്റേഴ്‌സിനെ അത്ഭുതകരമായി കൈപിടിച്ചുയര്‍ത്തിയ പരിശീലകനാണ് വുകോമനോവിച്ച്. ലഭ്യമായ താരങ്ങളുമായാണ് വുകോമനോവിച്ച് കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനല്‍ വരെ എത്തിച്ചത്. 

ഇത്തവണ ഓരോ പൊസിഷനിലും കൂടുതല്‍ മികച്ച താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ട്. യു എ ഇയിലെ സന്നാഹമത്സരങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നെങ്കിലും ഒരുക്കങ്ങളില്‍ വുകോമനോവിച്ച് തൃപ്തന്‍. ഗാലറികളുടെ ആവേശംകൂടിയെത്തുന്‌പോള്‍ ഇത്തവണ നിരാശപ്പെടേണ്ടിവരില്ലെന്നാണ് വുകോമനോവിച്ച് നല്‍കുന്ന ഉറപ്പ്. കഴിഞ്ഞ സീസണില്‍ വന്‍ തിരിച്ചടി നേരിട്ടെങ്കിലും ഈസ്റ്റ് ബംഗാളിനെ ദുര്‍ബലരായി കാണുന്നില്ലെന്നും വുകോമനോവിച്ച്.

'ഷംസിയെ ആക്രമിക്കുകയായിരുന്നു പദ്ധതി, പാളിയത് രണ്ട് ഷോട്ടില്‍'; തുറന്നുപറഞ്ഞ് സഞ്ജു സാംസണ്‍

ഇന്ത്യന്‍ ക്ലബ് ഫുട്‌ബോളില്‍ ആദ്യ ഊഴമാണെങ്കിലും ഈസ്റ്റ് ബംഗാള്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന് കൊച്ചിയടക്കമുള്ള വേദികളും താരങ്ങളെയും നന്നായി അറിയാം. ഏഴ് വര്‍ഷം ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലകനായിരുന്നു കോണ്‍സ്റ്റന്റൈന്‍. ടീമിനെ ഒരുക്കാന്‍ കുറച്ച് സമയമേ കിട്ടിയുള്ളൂവെങ്കിലും പോരാട്ടത്തിന് കൊല്‍ക്കത്തന്‍ ടീം തയ്യാര്‍. ഇരുടീമും നാല് കളിയില്‍ ഏറ്റുമുട്ടി. മൂന്ന് മത്സരവും സമനിലയില്‍. ഏകജയം കേരള ബ്ലാസ്റ്റേഴ്‌സിന് സ്വന്തം.

ഈസ്റ്റ് ബംഗാളിലും മലയാളി സാന്നിധ്യം

ഇന്ത്യന്‍ ഫുട്‌ബോള്‍ നന്നായി അറിയാവുന്ന സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ തന്ത്രങ്ങളുമായാണ് ഈസ്റ്റ് ബംഗാള്‍ എത്തുന്നത്. മലയാളിതാരം വി പി സുഹൈര്‍, ക്ലെയ്റ്റന്‍ സില്‍വ തുടങ്ങിയവരെ സ്വന്തമാക്കിയ ആത്മവിശ്വാസവുമുണ്ട് കൊല്‍ക്കത്തന്‍ വമ്പന്‍മാര്‍ക്ക്. എന്തായാലും കൊവിഡ് ഇടവേളയ്ക്ക് ശേഷം ഹോം- എവേ രീതിയില്‍ മടങ്ങിയെത്തുന്ന ഐഎസ്എല്‍ ഒന്‍പതാം സീസണ്‍ ആരാധകര്‍ക്ക് ആവേശമാകുമെന്നുറപ്പ്. കലൂര്‍ മഞ്ഞക്കടലാക്കാന്‍ ആരാധകരും ഒരുങ്ങിക്കഴിഞ്ഞു.
 

click me!