
ഹൂസ്റ്റണ്‍: യൂറോപ്യൻ വമ്പന്മാരായ പോർച്ചുഗലിനെ നേരിടാനൊരുങ്ങുമ്പോൾ കോംഗോയെ കുഞ്ഞൻ ടീം എന്ന മുൻവിധിയോടെയായിരിക്കാം ഫുട്ബോൾ ലോകം കണ്ടത്. കളിക്കളത്തിൽ പോർച്ചുഗലിനോളം താരനിബിഢമായ ഒരു സ്‌ക്വാഡ് ആയിരുന്നില്ല അവരുടേത്. എന്നാൽ കളിക്കളത്തിൽ അവർ നടത്തിയ പോരാട്ടവീര്യം ഗംഭീരമായിരുന്നു. കളിതുടങ്ങി ആദ്യ നിമിഷങ്ങളിൽ തന്നെ ജോവോ നെവസിന്റെ ഗംഭീരമായ ഹെഡർ ഗോളിലൂടെ ലീഡ് നേടിയ പോർച്ചുഗലിന്റെ ആധിപത്യം അധികം വൈകാതെ തന്നെ കോംഗോ അവസാനിപ്പിച്ചിരുന്നു.
ആദ്യപകുതിയുടെ എക്സ്ട്രാ ടൈമിലായിരുന്നു കോംഗോയ്‌ക്ക് വേണ്ടി യോവാനെ വിസ്സ മികസിച്ചൊരു ഗോൾ നേടി കാളി സമനിലയിലാക്കിയത്. ലോകഫുട്‍ബോളിലെ പരിചിതമുഖങ്ങൾ നിറഞ്ഞുനിന്ന മൈതാനത്ത് ഒരു ഇന്ത്യൻ വംശജനും ഇന്നലെ കോംഗോയ്ക്ക് വേണ്ടി പന്തുതട്ടിയിരുന്നു-- സാമുവൽ മുത്തുസ്വാമി. ഇന്ത്യൻ വംശജനായ സാമുവൽ മുത്തുസ്വാമിയുടെ പിതാവ് തമിഴ്നാട്ടുകാരനാണ്, അമ്മ കോംഗോ വംശജയും. 2019 മുതൽ സാമുവൽ മുത്തുസ്വാമി കോംഗോ ദേശീയ ടീമിന്റെ ഭാഗമാണ്.
1996 ൽ ഫ്രാൻസിലാണ് സാമുവൽ മുത്തുസ്വാമി ജനിച്ചത്. ഫ്രാൻസ് യൂത്ത് ടീമുകളിൽ ഇടം ലഭിക്കാതെ വന്നപ്പോഴാണ് താരം കോംഗോയിലേക്ക് എത്തുന്നത്. ഇന്നലെ പോർച്ചുഗലുമായുള്ള മത്സരത്തിൽ ആദ്യ ഇലവനിൽ തന്നെ ഇടം പിടിച്ച താരം മധ്യനിരയിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നാല് ഡ്യൂവലുകളാണ് താരം ഇന്നലെ വിജയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!