ബാലോൺ ഡി ഓർ പുരസ്കാരം ആര് നേടും? ഉടനറിയാം

Published : Oct 17, 2022, 11:45 PM ISTUpdated : Oct 17, 2022, 11:51 PM IST
ബാലോൺ ഡി ഓർ പുരസ്കാരം ആര് നേടും? ഉടനറിയാം

Synopsis

കഴിഞ്ഞ സീസണിൽ ലോകഫുട്ബോളിനെ അടക്കി വാണ മികച്ച താരത്തെ ഉടനറിയാം. റയൽ മാഡ്രിഡ് താരം  കരീം ബെൻസെമയാണ് സാധ്യതാപട്ടികയിൽ മുന്നിൽ.

ഈ വർഷത്തെ ബാലോൺ ഡി ഓർ ജേതാവിനെ ഉടനറിയാം. റയൽ മാഡ്രിഡ് താരം  കരീം ബെൻസെമയാണ് സാധ്യതാപട്ടികയിൽ മുന്നിൽ. പാരീസിൽ ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടിനാണ് പുരസ്കാര ദാന ചടങ്ങുകൾക്ക് തുടക്കമാവുക. 

ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൺ ഡി ഓർ ചുരുക്കപ്പട്ടികയിലെ 30 താരങ്ങളിൽ നിന്ന് വോട്ടെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുക്കുന്നത്. യുവേഫ പുരസ്കാരം സ്വന്തമാക്കിയ റയൽ മാഡ്രിഡിന്‍റെ ഗോളടിയന്ത്രം കരീം ബെൻസെമ തന്നെയാണ് സാധ്യതാ പട്ടികയിൽ മുന്നിലുള്ളത്. ചാംപ്യൻസ് ലീഗും സ്പാനിഷ് ലീഗും റയലിന് സമ്മാനിച്ച ബെൻസെമയ്ക്ക് തന്നെയാണ് പട്ടികയിൽ മുൻതൂക്കം. 46 മത്സരങ്ങളിൽ 44 ഗോളുകളാണ് ബെൻസെമ നേടിയത്.

ബാഴ്സലോണയുടെ റോബർട്ട് ലെവൻഡോവ്സ്കി, ലിവർപൂളിന്റെ മുഹമ്മദ് സലാ, ബയേൺ മ്യൂണിക് താരം സാദിയോ മാനെ, സൂപ്പർതാരം 
ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെല്ലാം സാധ്യതാ പട്ടികയിലുണ്ടെങ്കിലും നിലവിലെ ജേതാവ് ലിയോണൽ മെസ്സിക്ക് ഇടംനേടാനായില്ലെന്നതും ശ്രദ്ധേയമാണ്. ലോകമെമ്പാടുമുള്ള 180 ഫുട്ബോൾ ജേർണലിസ്റ്റുകളാണ് ജേതാവിനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. വനിതാ ബാലോൺ ഡി ഓർ, മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി, മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ ട്രോഫി എന്നിവയും സമ്മാനിക്കും. 

Read Also: അണ്ടര്‍ 17 വനിതാ ലോകകപ്പ്: ഫൈവ് സ്റ്റാര്‍ ബ്രസീല്‍; ഇന്ത്യക്ക് തോല്‍വിയോടെ മടക്കം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത