ലോകകപ്പിനിടെ മെസിയെ ചാവേർ ബോംബാക്രമണത്തിലൂടെ വധിക്കാൻ നീക്കം?; കളിക്കളത്തെ നടുക്കിയ വൻ സുരക്ഷാ ഭീഷണി പുറത്ത്

Published : Aug 08, 2026, 12:21 PM IST
Lionel Messi-Rodrigo de Paul

Synopsis

അർജന്‍റീനയും ജോർദാനും തമ്മിൽ ഡാള്ളസിൽ നടന്ന മത്സരത്തിന് തൊട്ടുമുമ്പ് ഡാള്ളസ് വിമാനത്താവളത്തിലേക്ക് ലഭിച്ച ഒരു സന്ദേശമാണ് സുരക്ഷാ ഏജൻസികളെ ആദ്യ ഘട്ടത്തിൽ ഞെട്ടിച്ചത്.

വാഷിംഗ്ടൺ: 2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കിടെ അർജന്‍റീന നായകൻ ലയണൽ മെസിയെ ബോംബാക്രമണത്തിലൂടെ വധിക്കാൻ പദ്ധിയിട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. യുഎസ് സുരക്ഷാ ഏജൻസികളും എഫ്.ബി.ഐയും മറ്റ് രാജ്യങ്ങളിലെ പൊലീസും ചേർന്ന് തയ്യാറാക്കിയ രഹസ്യ സുരക്ഷാ റിപ്പോർട്ടിനെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമമായ 'ഇൻഫോർമേഷൻ.എസ്' ആണ് വിവരങ്ങൾ പുറത്തുവിട്ടത്. ടൂർണമെന്‍റിലുടനീളം ഭീകരാക്രമണ ഭീഷണികളും വ്യക്തിപരമായ വധഭീഷഷണികളും ഏറ്റവും കൂടുതൽ ലഭിച്ച താരം മെസിയാണെന്ന് സുരക്ഷാ ഏജൻസികളുടെ രേഖകൾ വ്യക്തമാക്കുന്നു.

അർജന്‍റീനയും ജോർദാനും തമ്മിൽ ഡാള്ളസിൽ നടന്ന മത്സരത്തിന് തൊട്ടുമുമ്പ് ഡാള്ളസ് വിമാനത്താവളത്തിലേക്ക് ലഭിച്ച ഒരു സന്ദേശമാണ് സുരക്ഷാ ഏജൻസികളെ ആദ്യ ഘട്ടത്തിൽ ഞെട്ടിച്ചത്. താനും മറ്റ് രണ്ടുപേരും നാടൻ ബോംബുകളും മാരകശേഷിയുള്ള 'എആര്‍ 15' തോക്കുകളുമായി സ്റ്റേഡിയത്തിലേക്ക് നീങ്ങുകയാണെന്നും മെസിയെയും ഇരു ടീമുകളിലെയും കളിക്കാരെയും ആക്രമിക്കുമെന്നുമായിരുന്നു വിളിച്ചയാൾ അവകാശപ്പെട്ടത്.

അറ്റ്ലാന്റയിൽ ഈജിപ്തിനെതിരെയുള്ള അർജന്‍റീനയുടെ മത്സരത്തിന് മുന്നോടിയായി എക്സ് പ്ലാറ്റ്‌ഫോമിലൂടെയും സമാനമായ ഭീഷണിയുയർന്നു. സ്വന്തം ശരീരത്തിൽ നാല് ബോംബുകൾ ഘടിപ്പിച്ച് സ്റ്റേഡിയത്തിൽ കടന്ന് മെസിയെ ആക്രമിക്കുമെന്നായിരുന്നു ഒരു അക്കൗണ്ടിൽ നിന്നുള്ള മുന്നറിയിപ്പ്. ഇതിന് പിന്നാലെ അറ്റ്ലാന്‍റയിലെ സ്റ്റേഡിയത്തിനുള്ളിൽ മൂന്ന് വെവ്വേറെ ഇടങ്ങളിൽ ബോംബുകൾ വെച്ചിട്ടുണ്ടെന്ന് കാണിച്ച് പൊലീസിന് സന്ദേശം ലഭിച്ചു. ഇതോടെ കെ-9 നായകളും ബോംബ് സ്‌ക്വാഡ് വിദഗ്ധരും സ്റ്റേഡിയത്തിൽ വ്യാപകമായ പരിശോധന നടത്തി സുരക്ഷ ശക്തമാക്കി.

മെസിക്ക് പുറമെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നേരെയും ടൂർണമെന്‍റിനിടെ സുരക്ഷാ ഭീഷണിയുണ്ടായി. ഹൂസ്റ്റണിൽ പോർച്ചുഗൽ ടീം തങ്ങിയിരുന്ന ഹോട്ടലിനെക്കുറിച്ചും റൊണാൾഡോയുടെ മുറിയെക്കുറിച്ചും സംശയകരമായ സാഹചര്യത്തിൽ വിവരങ്ങൾ ശേഖരിച്ച വ്യക്തിയെ ജൂൺ 16-ന് ഹൂസ്റ്റൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ പ്രമുഖ ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലെറ്റെക്സിയർക്ക് വാട്സാപ്പിലൂടെ 6,000-ത്തിലധികം ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ലോകകപ്പ് പോലൊരു വൻ ടൂർണമെന്‍റിൽ താരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എഫ്.ബി.ഐയുടെ നേതൃത്വത്തിൽ കടുത്ത ജാഗ്രതയാണ് പുലർത്തിയിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജീവനക്കാരിക്ക് വഴിവിട്ട് പണം നൽകി, ഇൻഫാന്‍റിനോയ്‌ക്കെതിരെ ഗുരുതര സാമ്പത്തിക തിരിമറി ആരോപണം
റയല്‍ വേണ്ട, ബാഴ്‌സ മതി! ഹൻസി ഫ്ലിക്കിന്റെ കളത്തില്‍ റോഡ്രി ഫിറ്റോ?