ഖത്തറില്‍ തോറ്റാലെന്ത്? ഒന്നിനെതിരെ നാലിന് ബിജെപിയുടെ അര്‍ജന്‍റീനയെ മലര്‍ത്തിയടിച്ച് യുവമോർച്ചയുടെ ബ്രസീല്‍

Published : Dec 10, 2022, 12:23 PM ISTUpdated : Dec 10, 2022, 12:46 PM IST
ഖത്തറില്‍ തോറ്റാലെന്ത്? ഒന്നിനെതിരെ നാലിന് ബിജെപിയുടെ അര്‍ജന്‍റീനയെ മലര്‍ത്തിയടിച്ച് യുവമോർച്ചയുടെ ബ്രസീല്‍

Synopsis

മൂന്നാമതും യുവമോർച്ച ഗോൾ നേടിയതോടെ ബിജെപിയുടെ അര്‍ജന്‍റീന പരുങ്ങലിലായി.

പാലക്കാട്: ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്‍റെ ഭാഗമായി പാലക്കാട് യുവമോർച്ച സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരത്തിലാണ് ബിജെപിയെ 1 ന് എതിരെ നാല് ഗോളുകൾക്ക് യുവമോർച്ച തോൽപ്പിച്ചത്. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണന്‍റെയും, പാലക്കാട് ജില്ലാ അധ്യക്ഷൻ കെ.എം.ഹരിദാസിന്‍റെയും നേതൃത്വത്തിലാണ് ടീമുകൾ ബൂട്ടണിഞ്ഞ് മൈതാനത്തെത്തിയത്. ബിജെപി ജില്ലാ അധ്യക്ഷൻ കെ.എം. ഹരിദാസിന്‍റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ അർജന്‍റീനയുടെ ജേഴ്സി അണിഞ്ഞും. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണന്‍റെ നേതൃത്വത്തിൽ യുവമോർച്ച പ്രവർത്തകർ ബ്രസീലിന്‍റെ ജേഴ്സി അണിഞ്ഞായിരുന്നു കളിക്കളത്തിൽ ഇറങ്ങിയത്. കളി ആരംഭിച്ച് ആദ്യ പത്താം മിനിറ്റിൽ യുവമോർച്ച ആദ്യ ഗോൾ നേടി. തൊട്ട് അടുത്ത നിമിഷം തന്നെ രണ്ടാം ഗോളും ബിജെപിയുടെ ഗോൾ വല ചലിപ്പിച്ചു. 

തൊട്ട് പിറകെ മൂന്നാമതും യുവമോർച്ച ഗോൾ നേടിയതോടെ ബിജെപിയുടെ അര്‍ജന്‍റീന പരുങ്ങലിലായി. എന്നാല്‍, പോരാട്ടവീര്യത്തോടെ പൊരുതിയ ബിജെപി ഇതിനിടെ ആശ്വാസ ഗോള്‍ കണ്ടെത്തി. മൂന്നിനെതിരെ ഒന്നെന്ന നിലയില്‍ നില്‍ക്കുമ്പോള്‍ കളിയുടെ അവസാന പാദത്തില്‍ ആര്‍ത്തലച്ച് വന്ന യുവമോർച്ച ഒരു ഗോൾ കൂടി നേടിയതോടെ ഒന്നിന് എതിരെ നാല് ഗോളുകൾക്ക് യുവമോർച്ച വന്‍ വിജയം സ്വന്തമാക്കി. ലോകമെമ്പാടും ഫുട്ബോൾ ആവേശം നിറയുമ്പോൾ അതിന്‍റെ ഭാഗമാവുകയാണ് തങ്ങളുമെന്ന് നേതാക്കൾ പ്രതികരിച്ചു. മേലാമുറിക്ക് സമീപമുള്ള ടറഫിലാണ് സൗഹൃദ മത്സരം നടന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മിറാക്കിള്‍ അല്ല, ഡിസാസ്റ്ററായി റയല്‍ മാഡ്രിഡ്! ആർബലോവയ്ക്ക് ആദ്യ ചുവട് പിഴക്കുമ്പോള്‍;
9 പുതുമുഖങ്ങളുമായി സന്തോഷ്‌ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു