
സാൻ ഫ്രാൻസിസ്‌കോ: മോഷ്ടാക്കൾ കവർന്ന ഐഫോണിലുള്ള ഡിജിറ്റൽ ജീവിതം തിരികെ പിടിക്കാൻ കോടതിയുടെ സഹായം തേടി ഉപഭോക്താക്കൾ. സ്വകാര്യത സംരക്ഷണത്തിന്റെ ഭാഗമായുള്ള ആപ്പിളിന്റെ നയങ്ങളാണ് ഫോൺ മോഷണം പോയാൽ ഉപഭോക്താക്കൾക്ക് വലിയ വെല്ലുവിളിയാവുന്നത്. നഷ്ടപ്പെട്ട ഫോണുകളിൽ നിന്ന് ഫോട്ടോകളും വീഡിയോകളും അടക്കമുള്ളവ തിരിച്ച് പിടിക്കാൻ അത്യാവശ്യമായ ആപ്പിൾ ഐഡി പാസ്വേഡ് മോഷ്ടാക്കൾ മാറ്റുന്നത് ഫോൺ കണ്ടെത്താനോ ഫോണിലെ ഡാറ്റ തിരിച്ച് പിടിക്കാനോ ആവാത്ത സ്ഥിതിയാണ് ഉടമകൾക്ക് സൃഷ്ടിക്കുന്നത്. നിരവധിപ്പേർ ഇക്കാര്യങ്ങൾ വിശദമാക്കി ആപ്പിൾ സിഒഒ ജെഫ് വില്യംസിന് അടക്കം ഇക്കാര്യം വിശദമാക്കി മെയിലുകൾ അയച്ചെങ്കിലും അനുകൂല സമീപനം ഉണ്ടാവാതെ വന്നതോടെയാണ് ഇത്തരത്തിൽ ഡിജിറ്റൽ ജീവിതം മോഷ്ടാവിന്റെ കൈകളിലായ മൈക്കൽ മാത്യു എന്ന 53കാരൻ അമേരിക്കയിലെ കാലിഫോർണിയയിലെ കോടതിയിലാണ് സഹായം തോടിയെത്തിയത്.
അരിസോണയിൽ വച്ചാണ് മൈക്കലിന്റെ ഫോൺ പോക്കറ്റടിച്ച് പോയത്. മിനസോട്ട അസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് ആയ മൈക്കലിന് ഫോട്ടോകൾ, സംഗീതം, ടാക്സ് സംബന്ധിയായ വിവരങ്ങൾ, ജോലി സംബന്ധിയായ വിവരങ്ങൾ എന്നിവ ഫോണിനൊപ്പം നഷ്ടമായെന്നാണ് കോടതിയിൽ 53കാരൻ വിശദമാക്കിയത്. ആപ്പിൾ ഐഡി തന്റേതാണെന്ന് സ്ഥാപിക്കുന്ന എല്ലാ വിവരങ്ങൾ നൽകിയിട്ടും ആപ്പിൾ അക്കൌണ്ട് തിരികെ നൽകാനോ റിക്കവറി കീ നൽകാനോ ആപ്പിൾ തയ്യാറായില്ലെന്നാണ് പരാതി വിശദമാക്കുന്നത്. ആപ്പിളിന്റെ ഈ നിലപാട് കുറ്റവാളികളായ ഹാക്കർമാർക്ക് സഹായം നൽകുന്നതാണെന്നാണ് 53കാരൻ പ്രതികരിക്കുന്നത്. കേസിനേക്കുറിച്ച് ആപ്പിൾ പ്രതികരിച്ചിട്ടില്ല. ഫോൺ നഷ്ടമാകുന്ന ആളുകളുടെ ബുദ്ധിമുട്ടുകളേക്കുറിച്ച് സഹതാപമുണ്ട്.
ആപ്പിൾ ഫോൺ മോഷ്ടിക്കുന്നവർ ഫോൺ അൺലോക്ക് ചെയ്തതിന് പിന്നാലെ സാധാരണ ഗതിയിൽ ചെയ്യുന്ന പ്രവർത്തിയാണ് ആപ്പിൾ പാസ്വേഡ് മാറ്റുക എന്നത്. ഫോൺ ട്രാക്ക് ചെയ്യാനുള്ള സാധ്യത അവസാനിപ്പിക്കാനായാണ് ഇത് ചെയ്യുന്നത്. ഇതിനായി 28 കാരക്ടറുള്ള റിക്കവറി കീ ജനറേറ്റ് ചെയ്യുന്നതും സാധാരണമാണ്. ഇതോടെ നഷ്ടമായ ഫോണിലെ വിവരങ്ങൾ കൂടി ഉടമയ്ക്ക് തിരിച്ചെടുക്കാനാവാത്ത സ്ഥിതായാണ് ഉണ്ടാവാറ്. ഇത്തരത്തിൽ റിക്കവറി കീ സൃഷ്ടിക്കുന്നതോടെ ആപ്പിൾ അക്കൌണ്ട് യഥാർത്ഥ ഉടമയ്ക്ക് നഷ്ടമാകുകയും ചെയ്യുന്നു. എന്നാൽ സ്റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ എന്ന ഫീച്ചർ മോഷ്ടാക്കൾക്ക് കാര്യങ്ങൾ കൂടുതൽ ദുഷ്കരമാക്കുമെന്നും പാസ്വേഡ് മാറ്റാൻ കാലതാമസം വരുത്തുമെന്നുമാണ് ആപ്പിൾ വിശദമാക്കുന്നത്. എന്നാൽ പല ആപ്പിൾ ഉടമകളും ഈ ഫീച്ചർ ഉപയോഗിക്കുന്നില്ല. 2024 ജനുവരിയിലാണ് ആപ്പിൾ ഈ ഫീച്ചർ റിലീസ് ചെയ്യുന്നത്. എന്നാൽ ഡിഫോൾട്ട് ആയി ഈ ഫീച്ചർ ഓപ്പൺ ആവാത്തതിനാൽ പലരും ഇത് ഉപയോഗിക്കുന്നില്ലെന്നാണ് ആപ്പിൾ വ്യക്തമാക്കുന്നത്.
കേസിൽ സമാന രീതിയിൽ ഡിജിറ്റൽ ജീവിതം നഷ്ടമായ 10ഓളം ആപ്പിൾ ഉടമകളെയാണ് കേസിൽ 53കാരൻ ഒപ്പം കൂട്ടിയിട്ടുള്ളത്. കേസിൽ താൽപര്യമില്ലെങ്കിലും ആപ്പിൾ നിലപാട് മാറ്റുമെന്ന വിശ്വാസത്തിലാണ് ഇവരുള്ളത്. 2 ടെറാബൈറ്റ് ഡാറ്റയിലേക്കുള്ള ആക്‌സസിനും, കൂടാതെ 5 മില്ല്യൺ ഡോളറിന്റെ നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് 53കാരൻ കോടതിയെ സമീപിച്ചിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം