വില 15,990 രൂപ മുതൽ, വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പുത്തൻ ലാപ്‌ടോപ്പുമായി ഏസർ

Published : Jan 29, 2025, 02:28 PM IST
വില 15,990 രൂപ മുതൽ, വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പുത്തൻ ലാപ്‌ടോപ്പുമായി ഏസർ

Synopsis

താങ്ങാവുന്ന വിലയും ഭാരക്കുറവുമാണ്  ഏസർ ആസ്പയർ 3യുടെ പ്രത്യേകത

തായ്‌വാനീസ് ഇലക്‌ട്രോണിക് ബ്രാൻഡായ ഏസർ ആസ്പയർ 3 ലാപ്‌ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്‍റൽ സെലറോൺ എൻ4500 പ്രോസസർ നൽകുന്ന ഈ ലാപ്‌ടോപ്പിന്‍റെ മറ്റൊരു പ്രത്യേകത ഭാരം കുറഞ്ഞ ഡിസൈനാണ്. ദൈനംദിന കമ്പ്യൂട്ടിംഗ് ജോലികൾ ആവശ്യമുള്ള വിദ്യാർത്ഥികളെയും ഉപഭോക്താക്കളെയും ലക്ഷ്യം വച്ചുള്ളതാണ് ഈ പുതിയ ലാപ്‌ടോപ്പ് എന്ന് കമ്പനി അറിയിച്ചു.

15,990 രൂപ മുതൽ വിലയുള്ള പുതിയ ഏസർ ആസ്പയർ 3 ലാപ്‌ടോപ്പ് ഇപ്പോൾ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിലൂടെ ഇന്ത്യയിൽ ലഭ്യമാണ്. എച്ച്‌ഡി റെസല്യൂഷനോട് കൂടിയ 11.6 ഇഞ്ച് എൽഇഡി ബാക്ക്‌ലിറ്റ് ഡിസ്‌പ്ലേയാണ് ഏസർ ആസ്പയർ 3യുടെ സവിശേഷത. ഇന്‍റെൽ സെലറോൺ എൻ4500 പ്രോസസർ ലഭിക്കുന്ന ലാപ്‌ടോപ്പിൽ ഇന്‍റൽ യുഎച്ച്ഡി ഗ്രാഫിക്‌സ് സുഗമമായ വീഡിയോ പ്ലേബാക്ക്, മൾട്ടി ടാസ്‌കിംഗ് തുടങ്ങിയവ അനായാസകരമായി കൈകാര്യം ചെയ്യാൻ സാധിക്കും. 8 ജിബി ഡിഡിആർ 4 റാമോടുകൂടിയ ലാപ്‌ടോപ്പ് 16 ജിബി വരെ വികസിപ്പിക്കാവുന്നതുമാണ്. ആസ്പയർ 3-ൽ ലഭ്യമായ സ്റ്റോറേജ് ഓപ്ഷനുകൾ 128 ജിബി മുതൽ 1TB PCIe NVMe SSD വരെയാണ്.

പോർട്ടബിലിറ്റി കണക്കിലെടുത്ത് രൂപകൽപ്പന ചെയ്ത ആസ്പയർ 3 16.8 എംഎം സ്ലീക്ക് പ്രൊഫൈലാണ് ഉള്ളത്. ഏകദേശം ഒരു കിലോയോളം ഭാരം കുറയുന്ന വിധത്തിലാണ് നിർമ്മാണം. ഒതുക്കമുള്ള ഡിസൈൻ ഉണ്ടായിരുന്നിട്ടും, USB 3.2 Gen 1 പോർട്ടുകൾ, USB Type-C പോർട്ട്, HDMI പോർട്ട്, ഒരു മൈക്രോ SD കാർഡ് റീഡർ എന്നിങ്ങനെയുള്ള ഒന്നിലധികം പോർട്ടുകൾ ഈ ലാപ്‌ടോപ്പ് വാഗ്ദാനം ചെയ്യുന്നു. 720p എച്ച്‌ഡി വെബ്‌ക്യാമും ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ സിസ്റ്റവും ഏസർ ആസ്പയർ 3യുടെ സവിശേഷതകളാണ്. കൂടാതെ, മൾട്ടി-ജെസ്റ്റർ പിന്തുണയുള്ള മൈക്രോസോഫ്റ്റ് പ്രിസിഷൻ-സർട്ടിഫൈഡ് ടച്ച്പാഡും ഈ ലാപ്‌ടോപ്പിൽ ഉണ്ട്.

ഈ പുതിയ ലാപ്ടോപ്പ് പവർ, പോർട്ടബിലിറ്റി, താങ്ങാനാവുന്ന വില എന്നിവ സംയോജിപ്പിക്കുന്നുവെന്നും ഇത് വിദ്യാർത്ഥികൾക്കും യുവ പ്രൊഫഷണലുകൾക്കും മാത്രമല്ല കോംപാക്റ്റ് ഡിസൈൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അനുയോജ്യമായ ലാപ്‌ടോപ്പാക്കി മാറ്റുന്നുവെന്നും ഏസർ ഇന്ത്യയുടെ ചീഫ് ബിസിനസ് ഓഫീസർ സുധീർ ഗോയൽ പറഞ്ഞു.

ഏസർ ആസ്പയർ 3 പ്രത്യേകതകൾ

ഡിസ്പ്ലേ: 11.6-ഇഞ്ച് എൽഇഡി-ബാക്ക്ലിറ്റ് ഡിസ്പ്ലേ, HD റെസലൂഷൻ
പ്രോസസർ: ഇൻ്റൽ സെലറോൺ N4500
റാം: 8GB DDR4 (16GB വരെ വികസിപ്പിക്കാം)
സ്റ്റോറേജ്: 128GB മുതൽ 1TB വരെ PCIe NVMe SSD
പോർട്ടുകൾ: യുഎസ്‍ബി 3.2 Gen 1 പോർട്ടുകൾ, 1x  യുഎസ്‍ബി ടൈപ്പ്-സി  പോർട്ട്, 1x HDMI പോർട്ട്, മൈക്രോ SD കാർഡ് റീഡർ
വെബ്‌ക്യാം: 720p HD
സ്പീക്കർ: സ്റ്റീരിയോ

അതിശയിപ്പിക്കും ഫീച്ചറുകളുമായി ഗൂഗിൾ പിക്സൽ 9എ, വില വിവരങ്ങൾ ചോർന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി