ഫ്രെബുവരി 18, എല്ലാ ടെക് കണ്ണുകളും ചൈനയിലേക്ക്; വമ്പൻ ലോ‌ഞ്ചിന് ഒരുങ്ങി കഴിഞ്ഞു, പുതിയ ലെനോവോ ലാപ്ടോപ്

Published : Jan 27, 2025, 09:07 AM ISTUpdated : Jan 27, 2025, 11:37 AM IST
ഫ്രെബുവരി 18, എല്ലാ ടെക് കണ്ണുകളും ചൈനയിലേക്ക്; വമ്പൻ ലോ‌ഞ്ചിന് ഒരുങ്ങി കഴിഞ്ഞു, പുതിയ ലെനോവോ ലാപ്ടോപ്

Synopsis

പേര് സൂചിപ്പിക്കുന്നത് പോലെ, അവ നിരവധി ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍റ് സവിശേഷതകളെയും പിന്തുണയ്ക്കും.

പ്രശസ്‍ത ലാപ്ടോപ്പ് ബ്രാൻഡായ ലെനോവോ അതിന്‍റെ ലാപ്‌ടോപ്പ് പോർട്ട്‌ഫോളിയോ വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. എഐ സവിശേഷതകളിൽ പ്രവർത്തിക്കുന്ന മുൻനിര ഷവോക്സിൻ പ്രോ (Xiaoxin Pro 14/16 GT AI 2025) ലാപ്‌ടോപ്പ് മോഡൽ അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. ഫെബ്രുവരി 18ന് ഇവ ചൈനയിൽ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ ലാപ്‌ടോപ്പ് മോഡലുകൾ മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ രൂപകൽപ്പനയോടെ വരും. പേര് സൂചിപ്പിക്കുന്നത് പോലെ, അവ നിരവധി ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍റ് സവിശേഷതകളെയും പിന്തുണയ്ക്കും.

ഈ പുതിയ ലാപ്പ് ടോപ്പിൽ ഇന്‍റലിന്‍റെ ഏറ്റവും പുതിയ കോർ അൾട്ര 7 255H, Ultra 9 285H പ്രോസസറുകൾ 32GB ഡ്യുവൽ-ചാനൽ LPDDR5x-8533 മെമ്മറിയുമായി സജ്ജീകരിച്ചിരിക്കുന്നു. ഇതിന് ഡ്യുവൽ PCIe 4.0 ഡ്രൈവ് ബേകൾ (M.2 2242+2280) ഉണ്ട്. കൂടാതെ 1TB സ്റ്റോറേജോടുകൂടി മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

പുതിയ ലാപ്‌ടോപ്പിന് 16 ഇഞ്ച് 2.8K ഒഎൽഇഡി ഡിസ്‌പ്ലേ ലഭിക്കും. ഇത് പ്രൊഫഷണൽ, വിനോദ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഊർജ്ജസ്വലമായ ദൃശ്യങ്ങൾ ഉറപ്പാക്കുന്നുവെന്ന് കമ്പനി പറയുന്നു.  84Wh ബാറ്ററി, ഡ്യുവൽ 2W സ്പീക്കറുകൾ, ഡ്യുവൽ തണ്ടർബോൾട്ട് 4, ഡ്യുവൽ യുഎസ്‍ബി - എ, എച്ചഡിഎംഐ 2.1, എസ്‍ഡി കാർഡ് റീഡർ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിങ്ങനെയുള്ള ഒന്നിലധികം പോർട്ടുകളും ലാപ്‌ടോപ്പിൻ്റെ മറ്റ് പ്രധാന സവിശേഷതകളാണ്.  ഷവോക്സിൻ പ്രോ 16 GT വൈ-ഫൈ 7-നെ പിന്തുണയ്‌ക്കുന്നു. കൂടാതെ മികച്ച സുരക്ഷയ്‌ക്കായി പ്രൈവസി ഷട്ടറും ടിഒഎഫ് (ToF0) സെൻസറും ഉള്ള ഫുൾ എച്ച്ഡി ഇൻഫ്രാറെഡ് ക്യാമറയും ഉണ്ട്.

അടുത്തിടെ, ലെനോവോ ചൈനയിൽ ഇറേസർ എസ്130 (Erazer S130 2-in-1) ടാബ്‌ലെറ്റും പുറത്തിറക്കിയിരുന്നു. അതിൽ 13 ഇഞ്ച് 3K IPS ടച്ച്‌സ്‌ക്രീൻ, ഇന്‍റൽ സെലെറോൺ N100 പ്രോസസർ, 16GB വരെ DDR5 റാം, 512GB SSD സ്റ്റോറേജ് എന്നിവ ഉൾപ്പെടുന്നു. ഒപ്പം വിൻഡോസ് 11 ടാബ്‌ലെറ്റിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.

കൈ കഴുകാൻ ഭാര്യ പറഞ്ഞിട്ടും കേട്ടില്ല, കീടനാശിനി തളിച്ച ശേഷമെത്തി ഭക്ഷണം കഴിച്ചു; കർഷകന് ദാരുണാന്ത്യം

'പുതിയ വൈറൽ പകർച്ചവ്യാധികൾ കൂടുതലും മൃഗങ്ങളിൽ നിന്നും പകരുന്നത്, ആരോഗ്യപ്രശ്നങ്ങൾ'; മുന്നറിയിപ്പ് നൽകി വിദഗ്ധ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി