ആമസോൺ സെയിൽ: ലാപ്ടോപ്പുകൾക്ക് അവിശ്വസനീയ വിലക്കിഴിവ്

Published : Jun 16, 2026, 12:11 PM IST
laptop

Synopsis

ആമസോൺ സ്മാർട്ട്ചോയിസ് ഡേയിസ് സെയിൽ ജൂൺ 11 മുതൽ 18 വരെ ആരംഭിച്ചു. ഈ സെയിലിൽ സാംസങ്, ലെനോവോ, ഷവോമി, ഏസർ, അസൂസ്, എച്ച്പി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ലാപ്ടോപ്പുകൾക്കും ടാബ്ലെറ്റുകൾക്കും വൻ വിലക്കിഴിവുകൾ ലഭ്യമാണ്. ഏസർ ആസ്പയർ വൺ ലാപ്ടോപ്പിന് ഏകദേശം 32,000 രൂപയുടെ വിലക്കുറവും എച്ച്പി വിക്ടസ് ഗെയിമിംഗ് ലാപ്ടോപ്പിന് 12,000 രൂപയുടെ കിഴിവും ലഭിക്കുന്നുണ്ട്.

മസോണിന്റെ മെഗാ ഡീൽ ഡേയിസ് സെയിൽ അവസാനിച്ചതിന് പിന്നാലെ പുതിയ ഓഫറുകളുമായി ആമസോൺ സ്‍മാർട്ട്ചോയിസ് ഡേയിസ് സെയിൽ ആരംഭിച്ചു. ജൂൺ 11 മുതൽ ആരംഭിച്ച സെയിൽ ജൂൺ 18 വരെ തുടരും. ഈ സെയിലിലൂടെ പ്രമുഖ ബ്രാൻഡുകളായ സാംസങ്, ലെനോവോ, ഷവോമി, ഏസർ, അസൂസ്, എച്ച്പി എന്നിവയുടെ ലാപ്‌ടോപ്പുകൾക്കും ടാബ്‌ലെറ്റുകൾക്കും ആകർഷകമായ വിലക്കിഴിവുകളാണ് ലഭ്യമാക്കുന്നത്.

സാധാരണ വിലക്കുറവുകൾക്ക് പുറമെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്‍കൌണ്ടുകളും ക്യാഷ്ബാക്ക് ഓഫറുകളും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ആമസോൺ പ്രൈം അംഗങ്ങൾക്ക് വാങ്ങലുകളിൽ അധിക അഞ്ച് ശതമാനം വരെ വിലക്കിഴിവും ലഭിക്കും. സെയിലിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഏസർ ആസ്പയർ വൺ ലാപ്‌ടോപ്പ്. ഇന്റൽ കോർ സെലറോൺ N4500 പ്രോസസറോടുകൂടിയ മോഡൽ 55,999 രൂപയുടെ ലിസ്റ്റ് വിലയിൽ നിന്ന് 35,990 രൂപയ്ക്കാണ് ലഭിക്കുന്നത്. അതേസമയം AMD റൈസെൻ 3 പ്രോസസർ ഉൾപ്പെടുത്തിയ പതിപ്പ് 71,999 രൂപയിൽ നിന്ന് 39,990 രൂപയായി കുറഞ്ഞിട്ടുണ്ട്. ഏകദേശം 32,000 രൂപയുടെ വിലക്കുറവാണ് ഈ മോഡലിന് ലഭിച്ചിരിക്കുന്നത്.

പുതുതായി പുറത്തിറങ്ങിയ അസൂസ് ക്രോംബുക്ക് CX1405 (2026) മോഡലും ഓഫർ പട്ടികയിലുണ്ട്. 51,990 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് 36,990 രൂപയ്ക്കാണ് വിൽപ്പനയ്‌ക്കെത്തുന്നത്. അതുപോലെ അസൂസ് വിവോബുക്ക് S16 (ഇന്റൽ കോർ i5 14-ാം തലമുറ പ്രോസസർ) 68,990 രൂപയിൽ നിന്ന് 66,990 രൂപയായി കുറഞ്ഞു.

ഗെയിമിംഗ് ലാപ്‌ടോപ്പുകൾ അന്വേഷിക്കുന്നവർക്കായി എച്ച്പി വിക്ടസ് മോഡലിനും മികച്ച ഓഫർ ലഭ്യമാണ്. 1,01,199 രൂപ വിലയുള്ള ഈ ലാപ്‌ടോപ്പ് 89,990 രൂപയ്ക്കാണ് ലഭ്യമാകുന്നത്. ഇതോടെ 12,000 രൂപയുടെ നേരിട്ടുള്ള വിലക്കുറവാണ് ലഭിക്കുന്നത്.

ടാബ്‌ലെറ്റ് വിഭാഗത്തിലും മികച്ച ഡീലുകൾ ലഭ്യമാണ്. ലെനോവോ ഐഡിയ ടാബ് 26,998 രൂപയ്ക്കും ഷവോമി പാഡ് 8 ടാബ് 40,999 രൂപയ്ക്കും ലഭിക്കും. അതേസമയം സാംസങ് ഗാലക്‌സി ടാബ് S10 ലൈറ്റിന്‍റെ വില 41,999 രൂപയിൽ നിന്ന് 36,649 രൂപയായി കുറഞ്ഞിട്ടുണ്ട്.

സെയിലിൽ പ്രഖ്യാപിച്ചിരിക്കുന്ന വിലകളിൽ ബാങ്ക് കാർഡ് ഓഫറുകളോ അധിക ക്യാഷ്ബാക്ക് ആനുകൂല്യങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല. ചെക്ക്ഔട്ട് സമയത്ത് ലഭിക്കുന്ന അധിക ഓഫറുകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭം നേടാൻ സാധിക്കും. ജൂൺ 18 വരെ മാത്രം ഈ ഓഫറുകൾ ലഭ്യമാകുന്നതിനാൽ ലാപ്‌ടോപ്പോ ടാബ്‌ലെറ്റോ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഇത് മികച്ച അവസരമാണെന്നാണ് വിലയിരുത്തൽ.

PREV
Read more Articles on
click me!

Recommended Stories

ഒപ്പോ ഫൈൻഡ് X10 സീരീസ് ക്യാമറ വിവരങ്ങൾ ചോർന്നു; അവിശ്വസനീയ ക്യാമറകളോ?!
നത്തിംഗ് ഫോൺ 3ക്ക് വൻ വിലക്കുറവ്; കമ്പനിയുടെ അപ്രതീക്ഷിത നീക്കം