ആന്‍ഡ്രോയിഡ് 12 വന്നിരിക്കുന്നു, ഇത് നിങ്ങളുടെ ഫോണിന് ലഭ്യമാണോ? പട്ടിക പരിശോധിക്കുക

By Web TeamFirst Published Oct 21, 2021, 6:08 PM IST
Highlights

ഗൂഗിളിന്റെ ഓപ്‌റ്റേറ്റിങ് സിസ്റ്റം ആന്‍ഡ്രോയിഡ് 12 ഔദ്യോഗികമായി അവതരിപ്പിച്ചു. മുമ്പ്, ആന്‍ഡ്രോയിഡ് 12 ഡവലപ്പര്‍മാര്‍ക്കും തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കും ആഴ്ചകളോളം ലഭ്യമായിരുന്നു. 

ഗൂഗിളിന്റെ ഓപ്‌റ്റേറ്റിങ് സിസ്റ്റം ആന്‍ഡ്രോയിഡ് 12 ഔദ്യോഗികമായി അവതരിപ്പിച്ചു. മുമ്പ്, ആന്‍ഡ്രോയിഡ് 12 ഡവലപ്പര്‍മാര്‍ക്കും തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കും ആഴ്ചകളോളം ലഭ്യമായിരുന്നു. എന്നാല്‍, ഇപ്പോള്‍ എല്ലാവര്‍ക്കുമായി ഇത് പുറത്തിറക്കി. ഗൂഗിള്‍ ആന്‍ഡ്രോയിഡ് 12 പുറത്തിറക്കിയിട്ടുണ്ടെങ്കിലും, എല്ലാ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഇത് ഇതുവരെ ലഭ്യമല്ല, കാരണം പിക്‌സല്‍ ഫോണുകള്‍ക്ക് മാത്രമേ ആന്‍ഡ്രോയിഡ് 12 അപ്‌ഡേറ്റ് ലഭിക്കൂ. ആന്‍ഡ്രോയിഡ് 12 അപ്‌ഡേറ്റ് ലഭിക്കുന്ന ഫോണുകളുടെ പട്ടിക ഇതാണ്.

പിക്‌സല്‍ 3 എ, പിക്‌സല്‍ 4, പിക്‌സല്‍ 4 എ, പിക്‌സല്‍ 4 എ 5 ജി, പിക്‌സല്‍ 5, പിക്‌സല്‍ 5 എ എന്നിവ ഉള്‍പ്പെടെ ആന്‍ഡ്രോയിഡ് 12 ഇപ്പോള്‍ പിക്‌സല്‍ 3 -ലും അതിനുമുകളിലുള്ള ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ആന്‍ഡ്രോയിഡ് 12 പിക്‌സല്‍ 6, പിക്‌സല്‍ 6 പ്രോ എന്നിവയിലും അവതരിപ്പിക്കും. ഈ വര്‍ഷം അവസാനം സാംസങ് ഗ്യാലക്‌സി, വണ്‍പ്ലസ്, ഓപ്പോ, റിയല്‍മി, ടെക്‌നോ, വിവോ, ഷവോമി ഡിവൈസുകളില്‍ പുതിയ അപ്‌ഡേറ്റ് അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ പ്രസ്താവനയില്‍ പറഞ്ഞു.

ആന്‍ഡ്രോയിഡ് 12 ഒരു പുതിയ ഡിസൈനിലാണ് വരുന്നത്, ഈ പുതിയ ഡിസൈന്‍ കൂടുതല്‍ വ്യക്തിപരവും മനോഹരവുമായ ആപ്പുകള്‍ നിര്‍മ്മിക്കാന്‍ ഉപയോക്താക്കളെ സഹായിക്കും. ആപ്പ് വിഡ്ജറ്റുകള്‍ ഗൂഗിള്‍ പുതുക്കിയിട്ടുണ്ടെന്നും അത് ഇപ്പോള്‍ കൂടുതല്‍ ഉപയോഗപ്രദവും മനോഹരവും കണ്ടെത്താനാവുന്നതുമാക്കുന്നുവെന്നും കമ്പനി പറഞ്ഞു. ഉപയോക്താക്കള്‍ക്ക് ഒരു പുതിയ നോട്ടിഫിക്കേഷന്‍ യുഐയും കാണും. നോട്ടിഫിക്കേഷന്‍ ഡിസൈന്‍ കൂടുതല്‍ ആധുനികവും ഉപയോഗപ്രദവുമാക്കുന്നതിനായി ഇതു പുതുക്കിയതായി ഗൂഗിള്‍ പറയുന്നു.

പുതിയ ആന്‍ഡ്രോയിഡ് അപ്ഡേറ്റ് കോര്‍ സിസ്റ്റം സേവനങ്ങള്‍ ഉപയോഗിക്കുന്ന സിപിയു സമയം 22% കുറച്ചതായും വലിയ കോറുകളുടെ ഉപയോഗം 15 ശതമാനം കുറച്ചതായും ഗൂഗിള്‍ പറഞ്ഞു. ആപ്ലിക്കേഷന്‍ ആരംഭിക്കുന്ന സമയം മെച്ചപ്പെടുത്തുകയും വേഗത്തിലുള്ള ആപ്പ് ലോഡിംഗിനും ഡാറ്റാബേസ് അന്വേഷണങ്ങള്‍ക്കുമായി ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ അവരുടെ ലൊക്കേഷന്‍ ഡാറ്റയില്‍ കൂടുതല്‍ നിയന്ത്രണം ഉണ്ടായിരിക്കുമെന്നും, കൃത്യമായ ലൊക്കേഷന്‍ ആവശ്യപ്പെട്ടാലും അവര്‍ക്ക് ലൊക്കേഷനിലേക്ക് ആപ്പ് ആക്സസ് നല്‍കുമെന്നും ഗൂഗിള്‍ പറഞ്ഞു.

click me!