ഓക്‌സിജൻ ഒഎസിന് വിട; കളർ ഒഎസ് 17 വരുന്നു? ഇന്ത്യയിൽ വൺപ്ലസ് 11, നോർഡ് 4 ഉൾപ്പെടെ ഈ ഫോണുകളിൽ വൻ അപ്‍ഡേറ്റിന് സാധ്യത

Published : Jul 23, 2026, 09:40 AM IST
OnePlus

Synopsis

ആൻഡ്രോയിഡ് 17 അധിഷ്‍ഠിതമായ കളർ ഒഎസ് 17 അപ്ഡേറ്റ് ലഭിക്കാൻ സാധ്യതയുള്ള വൺപ്ലസ് ഫോണുകളുടെ പട്ടിക പുറത്തുവന്നു. വൺപ്ലസ് 11, നോർഡ് സീരീസ് ഉൾപ്പെടെ നിരവധി മോഡലുകൾക്ക് പുതിയ അപ്ഡേറ്റ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഓക്‌സിജൻ ഒഎസ് ഉപേക്ഷിച്ച് കളർ ഒഎസിലേക്ക് മാറാനുള്ള കമ്പനിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് ഈ മാറ്റം.

ൻഡ്രോയിഡ് 17 അധിഷ്‍ഠിതമായ പുതിയ കളർ ഒഎസ് 17 അപ്ഡേറ്റിനുള്ള സാധ്യതാ പട്ടിക പുറത്തുവന്നു. വൺപ്ലസ് 11 മുതൽ നോർഡ് സീരീസിലെ നിരവധി മോഡലുകൾ വരെ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കമ്പനി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. വൺപ്ലസ് സ്‍മാർട്ട്ഫോൺ ഉപയോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആൻഡ്രോയിഡ് 17 അധിഷ്ഠിത കളർ ഒഎസ് 17 അപ്ഡേറ്റിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്ത്യയിൽ വൺപ്ലസ് 11, വൺപ്ലസ് ഓപ്പൺ, നോർഡ് 4 ഉൾപ്പെടെ നിരവധി സ്‍മാർട്ട്ഫോണുകൾക്ക് പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. സാങ്കേതിക രംഗത്തെ വിവരങ്ങൾ പങ്കുവെക്കുന്ന യോഗേഷ് ബ്രാർ സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച വിവരങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എന്നാൽ ഇക്കാര്യത്തിൽ വൺപ്ലസ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

പുറത്തുവന്ന വിവരങ്ങൾ പ്രകാരം വൺപ്ലസ് 11, വൺപ്ലസ് ഓപ്പൺ, വൺപ്ലസ് 12, വൺപ്ലസ് 12 ആർ, വൺപ്ലസ് 13, വൺപ്ലസ് 13 ആർ, വൺപ്ലസ് 13 എസ്, വൺപ്ലസ് 15, വൺപ്ലസ് 15 ആർ എന്നിവയ്ക്ക് കളർ ഒഎസ് 17 അപ്ഡേറ്റ് ലഭിച്ചേക്കും. ഇതിന് പുറമെ നോർഡ് 4, നോർഡ് 5, നോർഡ് സിഇ 5, നോർഡ് 6, നോർഡ് സിഇ 6, നോർഡ് സിഇ 6 ലൈറ്റ് എന്നിവയും പുതിയ അപ്ഡേറ്റിന് അർഹത നേടുമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് വർഷത്തിലേറെ പഴക്കമുള്ള ചില സ്‍മാർട്ട്ഫോണുകൾക്കും പുതിയ ആൻഡ്രോയിഡ് പതിപ്പ് ലഭിച്ചേക്കുമെന്നതാണ് ഈ പട്ടികയിലെ ശ്രദ്ധേയമായ കാര്യം.

അടുത്തിടെയാണ് വൺപ്ലസ്, സ്വന്തം ഓക്‌സിജൻ ഒഎസ് ഉപേക്ഷിച്ച് ഒപ്പോ വികസിപ്പിക്കുന്ന കളർ ഒഎസ് പ്ലാറ്റ്‌ഫോമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആഗോള വിപണികളിൽ മാറുമെന്ന് പ്രഖ്യാപിച്ചത്. ആൻഡ്രോയിഡ് 17 അധിഷ്ഠിതമായ കളർ ഒഎസ് 17-ലൂടെയായിരിക്കും ഈ മാറ്റത്തിന് തുടക്കമാകുക. സോഫ്റ്റ്‌വെയർ വികസനം കൂടുതൽ ഏകീകരിക്കാനും അപ്ഡേറ്റുകൾ വേഗത്തിലാക്കാനും ഉപയോക്താക്കൾക്ക് കൂടുതൽ സ്ഥിരതയുള്ള അനുഭവം നൽകാനുമാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ. ചൈനയിൽ വിൽക്കുന്ന വൺപ്ലസ് സ്‍മാർട്ട്ഫോണുകളിൽ ഇതിനകം തന്നെ കളർ ഒഎസാണ് ഉപയോഗിക്കുന്നത്

ഇതിനിടെ അമേരിക്കയിലെയും യൂറോപ്യൻ യൂണിയനിലെയും പുതിയ സ്‍മാർട്ട്ഫോൺ വിപണിയിൽ നിന്ന് പിന്മാറുമെന്നും നിലവിലെ ഉപഭോക്താക്കൾക്ക് സോഫ്റ്റ്‌വെയർ പിന്തുണ തുടരുമെന്നും വൺപ്ലസ് അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കളർ ഒഎസ് 17 അപ്ഡേറ്റ് ലഭിക്കുന്ന ഉപകരണങ്ങളുടെ അന്തിമ പട്ടികയും അപ്ഡേറ്റ് പുറത്തിറങ്ങുന്ന സമയക്രമവും സംബന്ധിച്ച് വൺപ്ലസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. അതിനാൽ നിലവിൽ പ്രചരിക്കുന്ന വിവരങ്ങളെ റിപ്പോർട്ടുകളായി മാത്രം കാണുന്നതാണ് ഉചിതം.

PREV
Read more Articles on
click me!

Recommended Stories

40,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്‍മാർട്ട്ഫോണുകൾ
എഐ കരുത്തും വമ്പൻ ബാറ്ററിയുമായി ഹോണർ എക്സ്7ഇ പ്ലസ് 5ജി