ആപ്പിള്‍ ഐഫോണ്‍ 5ജി അടുത്തവര്‍ഷം പുറത്തിറങ്ങും

By Web TeamFirst Published Jul 29, 2019, 2:10 PM IST
Highlights

2020 ആദ്യ പാദത്തില്‍ ഇതുവരെ പിന്‍തുടര്‍ന്ന ഐഫോണ് ഡിസൈന്‍ പൊളിച്ചെഴുതി 6.7 ഇഞ്ച്, 5.4 ഇഞ്ച്, 6.1 ഇഞ്ച് വലിപ്പത്തിലുള്ള മൂന്ന് ഐഫോണുകള്‍ പുറത്തിറക്കും എന്നാണ് വാര്‍ത്ത. 

സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ ഐഫോണ്‍ 5ജി അടുത്തവര്‍ഷം പുറത്തിറങ്ങും. മൂന്ന് ഫോണുകള്‍ 2020 ആപ്പിള്‍ ഇറക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിടുന്ന 9 ടു 5 മാക് ആണ്. അതേ സമയം നേരത്തെ 2020 ല്‍ ഇറക്കുന്ന ഐഫോണുകള്‍ 5ജിയില്‍ ആയിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട് വന്നിരുന്നു. അതിലാണ് ഇപ്പോള്‍ മാറ്റം വരുന്നത്.

2020 ആദ്യ പാദത്തില്‍ ഇതുവരെ പിന്‍തുടര്‍ന്ന ഐഫോണ് ഡിസൈന്‍ പൊളിച്ചെഴുതി 6.7 ഇഞ്ച്, 5.4 ഇഞ്ച്, 6.1 ഇഞ്ച് വലിപ്പത്തിലുള്ള മൂന്ന് ഐഫോണുകള്‍ പുറത്തിറക്കും എന്നാണ് വാര്‍ത്ത. ഇവയില്‍ 5ജി സപ്പോര്‍ട്ട് ലഭിക്കും. കഴിഞ്ഞ ദിവസം ഇന്‍റെലിന്‍റെ മൊബൈല്‍ ചിപ്പ് യൂണിറ്റ് ഏറ്റെടുത്ത ആപ്പിളിന്‍റെ പ്രവര്‍ത്തിയാണ് ആപ്പിള്‍ നേരത്തെ 5ജി ഫോണ്‍ എത്തിക്കാന്‍ ഇടയാക്കുകയെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഇന്‍റെല്ലിന്‍റെ സ്മാര്‍ട്ട്ഫോണ്‍ മോഡം ബിസിനസ് 6886 കോടി രൂപയ്ക്ക്  ആപ്പിള്‍ ഏറ്റെടുത്തത്. തങ്ങളുടെ 5ജിപദ്ധതികള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ആപ്പിള്‍ ഇത്തരം ഒരു നീക്കം നടത്തിയത്. ഇതോടെ ഇന്‍റെലിന്‍റെ 2,200 ജോലിക്കാര്‍ ഇനി ആപ്പിളില്‍ ജോലി ചെയ്യും. ഇതോടൊപ്പം ഇന്‍റെലിന്‍റെ 17,000ത്തോളം വയര്‍ലെസ് ടെക്നോളജി പേറ്റന്‍റുകള്‍ ആപ്പിളിന് സ്വന്തമാകും.

ഇന്‍റെലിന്‍റെ മൊബൈല്‍ ചിപ്പ് യൂണിറ്റിന്‍റെ ബൗദ്ധിക, ഭൗതിക സ്വത്തുക്കളും, വാടക കരാറുകളും ഈ കരാറിലൂടെ ആപ്പിളിന്‍റെ ഭാഗമാകും. ഈ കരാറിലൂടെ ആപ്പിളിന് ലഭിക്കുന്ന പേറ്റന്‍റുകളില്‍ സെല്ലുലാര്‍ പ്രോട്ടോക്കോള്‍ സ്റ്റാന്‍റേര്‍ഡ് മുതല്‍ മോഡം രൂപകല്‍പ്പന വരെ അടങ്ങുന്നു. അതേ സമയം ഇന്‍റെല്‍ തുടര്‍ന്നും പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ക്കും, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് എന്നിവയ്ക്ക് വേണ്ടിയുള്ള ചിപ്പുകള്‍ നിര്‍മ്മിക്കും. ഓട്ടനോമസ് വാഹനങ്ങളുടെ സാങ്കേതികതയിലും ഇന്‍റെല്‍ തുടരും.
 

click me!