Apple Back to School 2022 Sale:: അധ്യാപകർക്കും വിദ്യാർഥികൾക്കും കിടിലൻ ഓഫറുമായി ആപ്പിൾ

By Web TeamFirst Published Jun 26, 2022, 8:55 AM IST
Highlights

 യോഗ്യരായ ഉപഭോക്താക്കൾക്ക് ആപ്പിൾ കെയർ പ്ലസിലൂടെ 20 ശതമാനം കിഴിവിൽ ഉത്പന്നങ്ങൾ സ്വന്തമാക്കാം. ആപ്പിൾ ബാക്ക് ടു സ്കൂൾ സെപ്റ്റംബർ 22 വരെ നീണ്ടുനിൽക്കും.

ന്ത്യയിലെ വാർഷിക ബാക്ക് ടു സ്കൂൾ വിൽപ്പനയിൽ (Apple Back to School Sale) സജീവമായി ആപ്പിൾ. ഓൺലൻ ആപ്പിൾ സ്റ്റോറിൽ (Apple Store) തത്സമയമായാണ് വിൽപ്പന. ഐപാഡ്, മാക് എന്നീ ഉപകരണങ്ങൾ സ്വന്തമാക്കാൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ലഭിക്കുന്ന മികച്ച അവസരം കൂടിയാണിത്.  ഈ സമയത്തെ വിൽപ്പനയ്ക്കൊപ്പം  ഒരു ജോഡി എയർപോഡുകളും ആപ്പിൾ മ്യൂസിക്കിന്റെ ആറു മാസത്തെ സബ്‌സ്‌ക്രിപ്‌ഷനും സൗജന്യമായി ലഭിക്കും. യോഗ്യരായ ഉപഭോക്താക്കൾക്ക് ആപ്പിൾ കെയർ പ്ലസിലൂടെ 20 ശതമാനം കിഴിവിൽ ഉത്പന്നങ്ങൾ സ്വന്തമാക്കാം. ആപ്പിൾ ബാക്ക് ടു സ്കൂൾ സെപ്റ്റംബർ 22 വരെ നീണ്ടുനിൽക്കും.

ഇതിലൂടെ യോഗ്യരായ ഉപഭോക്താക്കൾക്ക് എയർപോഡ്സ് ജനറേഷൻ 2-നെ എയർപോഡ്സ് ജനറേഷൻ 3-ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാവും.‍6,400യാണ് നിരക്ക്, എയർപോഡ്സ് പ്രോ 12,200 രൂപയ്ക്ക് . ഉത്പന്നങ്ങൾ വാങ്ങുന്നവർ യൂണിഡേ്സ് ഡിസ്കൗണ്ട് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണം. ഓരോ പ്രൊമോയിലും ഉപഭോക്താക്കൾക്ക് ഒരു ഐപാഡും ഒരു മാക്കും വാങ്ങാൻ കഴിയുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. 

2022 മാർച്ചിൽ ലോഞ്ച് ചെയ്‌ത ഐപാഡ് എയർ (2022) ഇപ്പോൾ പ്രാരംഭ വിലയായ 50,780 രൂപയ്ക്ക് ലഭ്യമാണ്. 2360x1640 പിക്സൽ റെസല്യൂഷനോട് കൂടിയ 10.9 ഇഞ്ച് എൽഇഡി ബാക്ക്ലിറ്റ് ലിക്വിഡ് റെറ്റിന ഡിസ്പ്ലേയാണ് ഇതിനുള്ളത്. 8 ജിബി റാമിനൊപ്പം എം1 ചിപ്പ് ഉപയോഗിച്ചാണ് ടാബ്‌ലെറ്റിന്റെ പ്രവർത്തനം. 60fps-ൽ 4K വീഡിയോകൾ റെക്കോർഡ് ചെയ്യാൻ കഴിവുള്ള 12 മെഗാപിക്സൽ വീതിയുള്ള പിൻ ക്യാമറയാണ് ഇതിന്റെ സവിശേഷത. 12 മെഗാപിക്സൽ അൾട്രാ വൈഡ് ഫ്രണ്ട് ക്യാമറയും ഉണ്ട്. കൂടാതെ, ഇതിന്റെ ബാറ്ററി വൈഫൈ വഴി 10 മണിക്കൂർ വരെ  പ്ലേ ടൈം നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു.

മാക്ബുക്ക് എയർ ലാപ്‌ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താവാണെങ്കിൽ ഇതാണ് സുവർണാവസരം. മാക്ബുക്ക് എയർ M1, പുതിയ മാക്ബുക്ക് എയർ M2, എന്നിവ തെരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താവിനുണ്ട്. ഈ ലാപ്‌ടോപ്പുകൾ ജൂലൈ മുതൽ പ്രാരംഭ വിലകളായ 89,900 രൂപ- 1,09,900 രൂപ വരെയുള്ള നിരക്കിൽ ലഭ്യമാകും. . മാക്ബുക്ക് എയർ M1 ന് 13.3 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേയുണ്ട്. . മാക്ബുക്ക് എയർ M2 ന് 13.6 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയാണുള്ളത്.

ആപ്പിളിന്റെ ഹോൾ ഓഫ് ഫെയിമിൽ ഇടംനേടി കുട്ടനാട് സ്വദേശി

എആർ ഗ്ലാസുകളുമായി ആപ്പിളെത്തുന്നു; 2024 ഓടെ വിപണിയിൽ സജീവമാകുമെന്ന് റിപ്പോർട്ടുകൾ

click me!