Latest Videos

'സി' ടൈപ്പ് ഒരുതെറ്റാണോ? അമ്പരന്ന് ആപ്പിൾ; ട്രോളി സാംസങ്ങും വൺപ്ലസും, ഐഫോണ്‍ ആരാധകരുടെ പ്രതിരോധം ഇങ്ങനെ

By Web TeamFirst Published Sep 13, 2023, 9:32 PM IST
Highlights

ഐഫോൺ 15 ലെ ഫീച്ചറുകളെയൊക്കെ ഒറ്റയടിയ്ക്ക് ട്രോളിയിരിക്കുകയാണ് കമ്പനി. ആപ്പിളിൻറേത് ഫോൾഡബിൾ ഫോണുകളെല്ലെന്ന് പറഞ്ഞ് കഴിഞ്ഞ വർഷവും സാംസങ് ആപ്പിളിനെ ട്രോളിയിരുന്നു. 

ടെക് ലോകത്തെ തലതൊട്ടപ്പൻമാരായ ആപ്പിളും സാംസങ്ങും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് കാലങ്ങളായി. പരസ്പരം ട്രോളാൻ കിട്ടുന്ന അവസരങ്ങൾ ഇരുവരും പാഴാക്കാറില്ല. ഇപ്പോഴിതാ ഐഫോൺ 15 സീരിസിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട് ആപ്പിളിനെ കളിയാക്കി രം​ഗത്തെത്തിയിരിക്കുകയാണ് സാംസങ്.  ഒരു മാറ്റമെങ്കിലും കാണാനാകുന്നുവെന്നത് അതിശയിപ്പിക്കുന്നു എന്നാണ് ട്വിറ്റ്. 

പുതിയ മാറ്റങ്ങളുമായി എത്തിയ ഐഫോണിനെ ട്രോളിയാണ് സാംസങിൻറെ ഈ രംഗപ്രവേശം. ‘ഒരു മാറ്റമെങ്കിലും നമുക്ക് കാണാൻ പറ്റുന്നുണ്ട്; അത് അതിശയകരമാണ്’ (‘At least we can C one change that's magical’) എന്നാണ് സാംസങിൻറെ ട്വീറ്റ്. ഇതിലെ സി(C) എന്ന അക്ഷരം മാത്രമാണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. ഇത് ഐഫോണിൻറെ  സി ടൈപ്പ് ചാർജറിലേക്കുള്ള മാറ്റത്തെക്കുറിച്ചുള്ളതാണെന്ന് വ്യക്തം. പുതിയ ഐഫോണിൽ ഈയൊരു മാറ്റം മാത്രമേയുള്ളൂവെന്ന് കൂടിയാണ് സാംസങ് കളിയാക്കലിലൂടെ ഉദ്ദേശിച്ചത്. 

Read also:  ആരാധകരേ ശാന്തരാകൂ... ; നിങ്ങൾ കാത്തിരുന്ന ഐ ഫോൺ 15 സീരീസുകൾ പുറത്തിറക്കി ആപ്പിൾ, ഞെട്ടിക്കുന്ന പ്രത്യേകത!

ഐഫോൺ 15 ലെ ഫീച്ചറുകളെയൊക്കെ ഒറ്റയടിയ്ക്ക് ട്രോളിയിരിക്കുകയാണ് കമ്പനി. ആപ്പിളിൻറേത് ഫോൾഡബിൾ ഫോണുകളെല്ലെന്ന് പറഞ്ഞ് കഴിഞ്ഞ വർഷവും സാംസങ് ആപ്പിളിനെ ട്രോളിയിരുന്നു. സാംസങ്ങിന് പിന്നാലെ വൺ പ്ലസും ആപ്പിളിനെ ട്രോളുന്നുണ്ട്. യുഎസ്ബി- ടൈപ്പ് സി ചാർജറുകൾ ഒരു പുതിയ കണ്ടുപിടുത്തമായി അവതരിപ്പിച്ചതിനാണ് വൺപ്ലസ് ആപ്പിളിനെ ട്രോളുന്നത്. 

2015ൽ മുൻനിര ഫോണുകളിൽ ടൈപ്പ് സി ചാർജറുകൾ അവതരിപ്പിച്ചത് ആരാണെന്ന് ​ഗസ് ചെയ്യാനായിരുന്നു വൺ പ്ലസിന്റെ ട്വീറ്റ്. 2015 ലെ തങ്ങളുടെ ട്വീറ്റിന്റെ സ്ക്രീൻഷോട്ടും വൺപ്ലസ് ഷെയർ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ഐഫോൺ 15 സീരീസിന്റെ റീഫ്രഷിങ് റേറ്റിനെയും വൺപ്ലസ് കളിയാക്കാൻ മറന്നിട്ടില്ല.

എക്സിൽ ആരാധകരും കമ്പനികളും തമ്മിലുള്ള പോര് മുറുകുകയാണ്.  ഐഫോണിന് വേണ്ടി സംസാരിക്കാൻ ആപ്പിളിൻറെ ആരാധകരും രം​ഗത്തെത്തിയിട്ടുണ്ട്. ‘നല്ലൊരു സ്‌നാപ്ചാറ്റ് ചിത്രം’ എടുക്കാൻ പറഞ്ഞുകൊണ്ടാണ് ഒരാൾ സാംസങിനെ പരിഹസിച്ചത്. ഐഫോണിന് ചാർജർ ലഭിക്കാൻ വേണ്ടി സാംസങ്ങ് വാങ്ങുമെന്ന് പറഞ്ഞ വിരുതനുമുണ്ട്. 

നിരവധി പുതിയ സവിശേഷതകളുമായാണ് ഐഫോൺ 15, ഐഫോൺ 15 പ്രോ, ആപ്പിൾ വാച്ച് സീരീസ് 9 എന്നിവ ആപ്പിൾ ബുധനാഴ്ച പുറത്തിറക്കിയത്. ആപ്പിൾ വാച്ച് അൾട്രാ 2 മോഡലും കമ്പനി പ്രദർശിപ്പിച്ചു. ചാർജ് ചെയ്യുന്നതിനായി യുഎസ്ബി-സി പോർട്ട് ചേർത്തതാണ് ഏറ്റവും പ്രധാനപ്പെട്ട ഫീച്ചർ. ഇതോടെ ആൻഡ്രോയിഡ് ഫോണുകളിലും കാണുന്ന സ്റ്റാൻഡേർഡ് ഫീച്ചർ ഐഫോണിലും ലഭ്യമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!