Latest Videos

ലെതർ കേയ്സുകൾ ഒഴിവാക്കാന്‍ ആപ്പിള്‍ ; കാരണം ഇതാണ്

By Web TeamFirst Published Sep 7, 2023, 12:18 PM IST
Highlights

ഫൈൻ വൂവൻ ട്വിൽ എന്ന സാങ്കേതിക വിദ്യയിൽ നിർമിച്ചെടുത്ത കേയ്‌സാണെന്ന് മജിൻ ബു പറയുന്നു. ഫൈൻ വൂവൻ കേയ്‌സ് എന്നായിരിക്കും ഇതിനെ വിളിക്കുക. 

പുതിയ തരം കേയ്സ് മെറ്റീരിയലുമായാണ് ആപ്പിൾ ഐഫോൺ 15 എത്തുന്നത്. പുതിയ ഫോണുകൾക്ക് പതിവ് ലെതർ കേയ്സുകൾ ഇനി നല്കില്ലെന്നാണ് റിപ്പോർട്ടുകള്‌‍.  ലെതർ കെയ്‌സുകളുടെ രൂപഭംഗി ഉള്ളവയായിരിക്കും പുതിയ കേയ്സുകൾ. മജിൻബുഒഫിഷ്യൽ, ഡ്യുവാൻ റുയി എന്നീ ടിപ്പ്സ്റ്റർമാരാണ് കഴിഞ്ഞ ദിവസം ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. ചൈനീസ് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമിൽ നിന്നാണ് ഇത് എടുത്തിരിക്കുന്നത്. 

മൃഗത്തൊലി ഉപയോഗിച്ചുള്ള ലെതറിന് പകരം ഉപയോഗിക്കാവുന്നതാണ് പുതിയ കേയ്സുകൾ കാർബൺ സാന്നിധ്യം കുറഞ്ഞ പ്രകൃതി സൗഹൃദ പദാർഥങ്ങൾ ഉപയോഗിച്ചാണ് ഇവ നിർമിച്ചിരിക്കുന്നത്. ഇവയുടെ വിശദാംശങ്ങൾ ലഭ്യമല്ല.ലെതർ കേയ്‌സുകൾ ഒഴിവാക്കാൻ ആപ്പിൾ പദ്ധതിയിടുന്നു എന്ന വാർത്ത ഇത് ആദ്യമായല്ല ചർച്ചയാകുന്നത്. ഐഫോൺ 15-ൽ ലെതർ കേയ്‌സുകൾ ഒഴിവാക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ടിപ്സ്റ്റർമാരുടെ വെളിപ്പെടുത്തൽ കൂടുതൽ  അതിന് പിന്തുണ നല്കുകയാണ്. 

ഫൈൻ വൂവൻ ട്വിൽ എന്ന സാങ്കേതിക വിദ്യയിൽ നിർമിച്ചെടുത്ത കേയ്‌സാണെന്ന് മജിൻ ബു പറയുന്നു. ഫൈൻ വൂവൻ കേയ്‌സ് എന്നായിരിക്കും ഇതിനെ വിളിക്കുക. 800 യുവാനിന് മുകളിൽ ആയിരിക്കും ഇതിന് ചൈനയിൽ വില. യുഎസിൽ ഏകദേശം 100 ഡോളറോളം (8301 രൂപ) വിലയുണ്ടാവും. 2013-ൽ ഐഫോൺ 5എസിനൊപ്പമാണ് ആപ്പിൾ ആദ്യമായി ലെതർ കേയ്‌സുകൾ അവതരിപ്പിച്ചത്. പിന്നീട് പലവിധ മാറ്റങ്ങളിലൂടെ അലൂമിനിയം ബട്ടനുകൾ, മാഗ്‌സേഫ് പിന്തുണ ഉൾപ്പടെയുള്ള സംവിധാനങ്ങളെല്ലാം ഉൾപ്പെടുത്തിയുള്ള ലെതർ കേയ്‌സുകൾ പുറത്തിറക്കി തുടങ്ങി.

വാസ്തവം അറിയാൻ സെപ്തംബർ 12 വരെ കാത്തിരിക്കണം. ഫോണിന്റെ ലോഞ്ചിങ് ലൈവായി കാണാൻ ആപ്പിള്‌ അവസരമൊരുക്കിയിട്ടുണ്ട്. "apple.com-ലോ Apple TV ആപ്പിലോ ഓൺലൈനായി ലോഞ്ചിങ് കാണാനാകും. ലോഞ്ചിങ്ങിന്റെ ലൈവ് കൂടുതൽ പേരിലെത്തിക്കാനുള്ള മാർഗ്ഗം ആപ്പിൾ നോക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ഇന്ത്യൻ സമയം രാത്രി 10 : 30 നാണ് ലോഞ്ചിങ് നടക്കുന്നത്. പുതിയതായി എത്തുന്ന ഐഫോണുകളിൽ നിരവധി അപ്ഡേഷനുകൾ ഉണ്ടാകുമെന്ന് പറയുന്നുണ്ട്. ലീക്കായ റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ ഐഫോൺ 15 പ്രോ മോഡലുകളുടെ വില വലിയ മാർജിനിൽ വർദ്ധിപ്പിക്കാൻ ആപ്പിളിന് പദ്ധതിയുണ്ട്. 

ഉപയോക്താക്കളുടെ ഏറ്റവും വലിയ തലവേദന മാറുന്നു: ഗംഭീര ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്ട്സ്ആപ്പ്

ഐഫോൺ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത.!

click me!