ഇതുവരെ ഏറ്റവും ശക്തമായ ക്യാമറ സവിശേഷതകൾ അൾട്ര മോഡലുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഷവോമി, ഇപ്പോൾ അവ പ്രോ മോഡലുകളിലേക്കും കൊണ്ടുവരാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ.

ദില്ലി: ഷവോമിയുടെ വരാനിരിക്കുന്ന ഷവോമി 18 സീരീസ് ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്ഫോണുകളെക്കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ ടെക് ലോകത്ത് വലിയ ശ്രദ്ധ നേടുന്നു. ഷവോമി 18 പ്രോയിലും ഷവോമി 18 പ്രോ മാക്‌സിലും 200-മെഗാപിക്‌സലിന്‍റെ ഇരട്ട ക്യാമറ വരുമെന്നാണ് സൂചന. മെച്ചപ്പെട്ട സൂമിംഗ് പിന്തുണയും ഈ സ്‌മാര്‍ട്ട്‌ഫോണുകളിലുണ്ടായേക്കും.

Add Asianetnews as a Preferred SourcegooglePreferred

ഷവോമി 18 പ്രോ, ഷവോമി 18 പ്രോ മാക്‌സ് ക്യാമറ

6.3 ഇഞ്ച് ഡിസ്പ്ലേയും ഡ്യൂവൽ 200-മെഗാപിക്‌സൽ ഡ്യുവല്‍ ക്യാമറകളും ഉൾക്കൊള്ളുന്ന ഒരു ഫ്ലാഗ്ഷിപ്പ് ഡിവൈസിലാണ് ഷവോമി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് എന്ന് പ്രശസ്‍ത ടിപ്സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പുറത്തുവിട്ട വിവരങ്ങൾ പറയുന്നു. ഫോണിന്‍റെ പേര് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇതുവരെ കണ്ടുവരുന്ന ഷവോമിയുടെ ഡിസൈൻ തന്ത്രങ്ങൾ വിലയിരുത്തുമ്പോൾ ഇത് ഷവോമി 18 പ്രോ ആയിരിക്കുമെന്നാണ് അനുമാനം. അടുത്തകാലത്ത് പുറത്തിറങ്ങിയ സ്റ്റാൻഡേർഡ്, പ്രോ മോഡലുകൾ കോംപാക്‌ട് ഡിസൈൻ പിന്തുടർന്നതുപോലെ, 18 പ്രോയും വലിയ വലുപ്പമില്ലാതെ ശക്തമായ ക്യാമറ അനുഭവം നൽകുമെന്നാണ് പ്രതീക്ഷ.

മുൻ തലമുറയായ ഷവോമി 17 പ്രോ, 17 പ്രോ മാക്‌സ് മോഡലുകൾ തമ്മിൽ ക്യാമറ സിസ്റ്റത്തിൽ വലിയ വ്യത്യാസങ്ങൾ ഇല്ലായിരുന്നു. അതേ തന്ത്രം തുടർന്നാൽ ഷവോമി 18 പ്രോ മാക്സിനും ഡ്യൂവൽ 200എംപി ക്യാമറ സജ്ജീകരണം തന്നെയായിരിക്കും ലഭിക്കുക. വ്യത്യാസങ്ങൾ പ്രധാനമായും സ്ക്രീൻ വലുപ്പം, ബാറ്ററി കപ്പാസിറ്റി, സെൻസർ എന്നിവയിൽ ആയേക്കും. കൂടാതെ, 50എംപി അൾട്രാ-വൈഡ് ക്യാമറയും ഈ മോഡലുകളിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിൻവശത്തെ സെക്കൻഡറി ഡിസ്പ്ലേ കൂടുതൽ പ്രായോഗികമായി ഉപയോഗിക്കാൻ ഷവോമി ശ്രമിക്കുമെന്നും സൂചനകൾ ഉണ്ട്.

സ്റ്റാൻഡേർഡ് മോഡലിലും വലിയ മാറ്റം

ഷവോമി 18 സ്റ്റാൻഡേർഡ് മോഡലിലും ഒരു പ്രധാന അപ്ഗ്രേഡ് പ്രതീക്ഷിക്കാം. ഇതിൽ ആദ്യമായി ഒരു പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ ഈ മോഡലിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതുവഴി മെച്ചപ്പെട്ട ഓപ്റ്റിക്കൽ സൂം ലഭിക്കും.

ചിപ്സെറ്റും ലോഞ്ച് സമയവും

ഷവോമി 18 സീരീസിലെ എല്ലാ മോഡലുകളും സ്‍നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെൻ 6 ചിപ്സെറ്റിൽ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. അൾട്ര മോഡലിന് കൂടുതൽ ശക്തമായ പ്രോ പതിപ്പും ലഭിച്ചേക്കാം. സെപ്റ്റംബർ മാസത്തോടെ ചൈനയിൽ ഷവോമി 18 പ്രോ സീരീസ് അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Asianet News Live | Malayalam News Live | Kerala News | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്