Latest Videos

കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; ആപ്പിൾ ഐഫോൺ 15 ഉടനെത്തും, പ്രതീക്ഷകള്‍ ഇങ്ങനെ

By Afsal EFirst Published Sep 4, 2023, 1:59 PM IST
Highlights

ഐഫോൺ 13 മുതൽ സ്റ്റാൻഡേർഡ് മോഡലിന്റെ വില ആപ്പിൾ നിലനിർത്തിയിട്ടുണ്ട്. എന്നാൽ വിലയിൽ നേരിയ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. എന്നിരുന്നാലും,  ഇക്കാര്യത്തിൽ  ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

കാത്തിരിപ്പിന് അവസാനമാകുന്നു. ആപ്പിൾ ഐഫോൺ 15 എത്താൻ ഇനി എട്ടു ദിവസങ്ങൾ കൂടിയേയുള്ളൂ. സെപ്തംബർ 12ന് ഇന്ത്യൻ സമയം രാത്രി 10:30നാണ് ലോഞ്ചിങ് നടക്കുന്നത്. ലോഞ്ചിങ്ങിന് മുന്നോടിയായി പല തരത്തിലുള്ള കിംവദന്തികളും പുറത്തു വരുന്നുണ്ട്. ഫോണിന്റെ പ്രാരംഭ വില 66,096.44 രൂപയായിരിക്കും എന്ന് സൂചനയുണ്ട്.  ഐഫോൺ 14 സീരീസിന്റെ കഴിഞ്ഞ വർഷത്തെ വിലകൾ കണക്കിലെടുക്കുമ്പോൾ, വില 79,900 രൂപയിൽ ആരംഭിക്കുമെന്നും പറയപ്പെടുന്നു. ഐഫോൺ 13 മുതൽ സ്റ്റാൻഡേർഡ് മോഡലിന്റെ വില ആപ്പിൾ നിലനിർത്തിയിട്ടുണ്ട്. എന്നാൽ വിലയിൽ നേരിയ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. എന്നിരുന്നാലും,  ഇക്കാര്യത്തിൽ  ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

ഐഫോൺ 15 ന്റെ കളർ ഓപ്ഷനുകൾ നേരത്തെ ഓൺലൈനിൽ വന്നു തുടങ്ങിയിരുന്നു. ഷാസിക്കായി ഒരു പുതിയ മെറ്റീരിയൽ ഉപയോഗിക്കുന്നതിനാൽ ഈ ഹാൻഡ്‌സെറ്റുകൾ ഭാരം കുറഞ്ഞതായിരിക്കുമെന്ന് സൂചനയുണ്ട്. പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവ ഗോൾഡ്, ഡീപ് പർപ്പിൾ എന്നീ നിറങ്ങളിൽ ലഭ്യമാകില്ല. പകരം നിലവിലുള്ള സ്‌പേസ് ബ്ലാക്ക്, സിൽവർ കളർവേയ്‌ക്ക് പുറമേ ഡാർക്ക് ബ്ലൂ, ടൈറ്റൻ ഗ്രേ കളർ ഓപ്‌ഷനും എന്നിവയാകും ലഭ്യമാവുക. കഴിഞ്ഞ വർഷം ഐഫോൺ 14 പ്രോ ലൈനപ്പിനൊപ്പം മാത്രമാണ് പർപ്പിൾ കളർവേ അവതരിപ്പിച്ചതെങ്കിലും, കഴിഞ്ഞ അഞ്ച് വർഷമായി കുപെർട്ടിനോ കമ്പനി അതിന്റെ പ്രോ മോഡലുകൾ ഗോൾഡൻ നിറത്തിലാണ് അവതരിപ്പിക്കുന്നത്.

പുതിയ ടൈറ്റാനിയം ഷാസിക്ക് അനുകൂലമായി ഐഫോൺ 15 പ്രോ മോഡലുകൾക്കായി സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിക്കുന്നത് നിർത്താൻ ആപ്പിൾ പദ്ധതിയിടുന്നതായി ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാൻ മുമ്പ് അവകാശപ്പെട്ടിരുന്നു. ഇത് വരാനിരിക്കുന്ന ഫോണുകളെ കൂടുതൽ മോടിയുള്ളതാക്കാൻ സഹായിക്കുന്ന തീരുമാനമാണ്.  ഗുർമാൻ പറയുന്നതനുസരിച്ച്, സെപ്റ്റംബർ 12 ന് നടക്കുന്ന ഒരു പരിപാടിയിൽ ആപ്പിളിന് ഐഫോൺ 15 സീരീസ് പുറത്തിറക്കും. ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ കറുപ്പ്, നീല, പച്ച, പിങ്ക്, മഞ്ഞ നിറങ്ങളിൽ ലഭ്യമാകുമെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടും പുറത്തു വന്നു.

Read also:  പുതിയ ചരിത്രം കുറിച്ച് ഐഎസ്ആർഒ; ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ വീണ്ടും പറന്നു, വീഡിയോ കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!