ആപ്പിളിന്റെ സർജിക്കൽ സ്ട്രൈക്ക്; ഐഫോൺ 16ഇ ഇൻ, രണ്ട് ഐഫോൺ മോഡലുകൾ ഔട്ട്! ഐഫോൺ എസ്ഇ 3, ഐഫോൺ 14 എന്നിവ പിൻവലിച്ചു

Published : Feb 20, 2025, 12:09 AM ISTUpdated : Feb 22, 2025, 10:31 AM IST
ആപ്പിളിന്റെ സർജിക്കൽ സ്ട്രൈക്ക്; ഐഫോൺ 16ഇ ഇൻ, രണ്ട് ഐഫോൺ മോഡലുകൾ ഔട്ട്! ഐഫോൺ എസ്ഇ 3, ഐഫോൺ 14 എന്നിവ പിൻവലിച്ചു

Synopsis

ഐഫോൺ 16ഇ ഇനി മുതൽ ആപ്പിളിന്റെ ഏറ്റവും ബജറ്റ്-സൗഹൃദ ഐഫോൺ, ഐഫോൺ എസ്ഇ 3, ഐഫോൺ 14 എന്നിവ ആ​ഗോള വിപണിയിൽ നിന്ന് ആപ്പിൾ പിൻവലിച്ചു

കാലിഫോർണിയ: പുറത്തിറക്കിയപ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ വിലയേറിയെങ്കിലും ഐഫോൺ 16ഇ (iPhone 16e) എന്ന പുത്തൻ സ്മാർട്ട്ഫോൺ ആപ്പിൾ അവതരിപ്പിച്ചത് തന്ത്രപരമായി. 59,900 രൂപ തുടക്ക വിലയിൽ ഐഫോൺ 16ഇ പ്രകാശനം ചെയ്തപ്പോൾ ആപ്പിൾ ഐഫോൺ എസ്ഇ മൂന്നാം തലമുറ ഫോണും (iPhone SE 3), ഐഫോൺ 14 ഉം (iPhone 14) വിപണിയിൽ നിന്ന് പിൻവലിച്ചു. ഈ നീക്കം വഴി ബജറ്റ്-സൗഹൃദ ഐഫോൺ എന്ന വിശേഷണം ഐഫോൺ 16-ഇയ്ക്ക് നൽകാൻ ആപ്പിളിനായി. വിലയേറുമെങ്കിലും ആപ്പിൾ ഇന്റലിജൻസ് അടക്കമുള്ള നവീന സാങ്കേതികവിദ്യകളോടെ മാത്രമായിരിക്കും ഇനി എല്ലാ ഐഫോണുകളും പുറത്തിറക്കുക എന്ന സൂചനയാണ് ആപ്പിൾ ഇതുവഴി നൽകുന്നത്. ഐഫോൺ എസ്ഇ 3 ഫോണായിരുന്നു ഇന്നലെ വരെ ആപ്പിളിന്റെ ഏറ്റവും ബജറ്റ്-സൗഹൃദ ഐഫോൺ എന്ന പദവി വിപണിയിൽ അലങ്കരിച്ചിരുന്നത്. 

ഐഫോൺ 16ഇ പുറത്തിറക്കും മുമ്പേ ആപ്പിൾ യൂറോപ്യൻ യൂണിയനിലെ വിപണിയിൽ നിന്ന് ഐഫോൺ എസ്ഇ 3-യും ഐഫോൺ 14 ഉം പിൻവലിച്ചിരുന്നു. എല്ലാ ഡിവൈസുകൾക്കും ടൈപ്പ്-സി യുഎസ്ബി പോർട്ട് വേണമെന്ന യൂറോപ്യൻ യൂണിയന്റെ നിബന്ധനയായിരുന്നു ഇതിന് കാരണം. ഐഫോൺ 16ഇ ലോഞ്ചോടെ ഐഫോൺ എസ്ഇ മൂന്നാം തലമുറ, ഐഫോൺ 14 എന്നിവ ആഗോള വിപണിയിൽ നിന്നും പൂർണമായി അപ്രത്യക്ഷമായി.

Read more: 48 എംപി ക്യാമറ, എ18 ചിപ്പ്, ആപ്പിൾ ഇന്റലിജൻസ്; കൊടുങ്കാറ്റാവാൻ ഐഫോൺ 16ഇ അവതരിപ്പിച്ച് ആപ്പിൾ, വിലയറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി