Latest Videos

ആപ്പിള്‍ ഐഫോണ്‍ 11 പ്രോ, 11 പ്രോ മാക്സ് ഇറങ്ങി

By Web TeamFirst Published Sep 11, 2019, 8:43 AM IST
Highlights

ആപ്പിള്‍ ഐഫോണ്‍ 11 സീരിസിലെ ഐഫോണ്‍ 11 പ്രോ, 11 പ്രോ മാക്സ് ഫോണുകള്‍ നാല് കളറിലാണ് പുറത്തിറങ്ങുന്നത്. മിഡ് നൈറ്റ് ഗ്രീന്‍, സ്പൈസ് ഗ്രേ, സില്‍വര്‍, ഗോള്‍ഡ്.  ഐഫോണ്‍ 11 പ്രോലേക്ക് വന്നാല്‍ 5.8 ഇഞ്ച് റെറ്റിന ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്

സന്‍ഫ്രാന്‍സിസ്കോ: മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും അവസാനമായി ആപ്പിള്‍ തങ്ങളുടെ പുതിയ ഐഫോണ്‍ സീരിസ് പ്രകാശനം ചെയ്തു. ആപ്പിള്‍ ഐഫോണ്‍ 11, ആപ്പിള്‍ ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്സ് എന്നിവയാണ് ആപ്പിള്‍ ആസ്ഥാനത്തെ സ്റ്റീവ്ജോബ്സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ പുറത്തിറക്കിയത്. 

ആപ്പിള്‍ ഐഫോണ്‍ 11 സീരിസിലെ ഐഫോണ്‍ 11 പ്രോ, 11 പ്രോ മാക്സ് ഫോണുകള്‍ നാല് കളറിലാണ് പുറത്തിറങ്ങുന്നത്. മിഡ് നൈറ്റ് ഗ്രീന്‍, സ്പൈസ് ഗ്രേ, സില്‍വര്‍, ഗോള്‍ഡ്.  ഐഫോണ്‍ 11 പ്രോലേക്ക് വന്നാല്‍ 5.8 ഇഞ്ച് റെറ്റിന ഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. എച്ച്ഡിആര്‍ സപ്പോര്‍ട്ട് സ്ക്രീന്‍ നല്‍കും. സ്ക്രീന്‍റെ ഹാപ്റ്റിക് ടെച്ചും, ബ്രേറ്റ്നസ് ലെവലും 1200  നെറ്റ്സ് വരെ വര്‍ദ്ധിക്കും. ആപ്പിള്‍ ഐഫോണ്‍ 11 പ്രോ മാക്സില്‍ എത്തുമ്പോള്‍ സ്ക്രീന്‍ വലിപ്പം 6.5 ഇഞ്ചാണ്.

ഇരു ഫോണുകളും എ13 ബയോണിക്ക് പ്രോസസ്സര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ട്രിപ്പിള്‍ ക്യാമറയാണ് ഈ ഫോണുകളില്‍ ഉള്ളത്. ഇതില്‍ 12 എംപി വൈഡ് ആംഗിള്‍ ക്യാമറ ഇതിന്‍റെ അപ്പാച്ചര്‍ എഫ് 1.8 ആണ്. 12 എംപി ടെലിഫോട്ടോ ലെന്‍സ് ക്യാമറയാണ് രണ്ടാമത്തേത്. ഇതിനൊപ്പം തന്നെ 12 എംപി  എഫ് 2.4 അപ്പാച്ചര്‍ ഉള്ള അള്‍ട്രാ വൈഡ് ലെന്‍സാണ് മൂന്നാമത്തെ ക്യാമറ. ഇതിനൊപ്പം തന്നെ 12 എംപി സെല്‍ഫി ക്യാമറയും ഉണ്ട്. പുതിയ നൈറ്റ് മോഡ്, വീഡിയോ എഡിറ്റിംഗ് ഫീച്ചര്‍ എന്നിവ പുതുതായി ക്യാമറകളില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.  സെക്കന്‍റില്‍ 60 ഫ്രൈം പെര്‍ സെക്കന്‍റ് എന്ന നിലയില്‍ വീഡിയോ റെക്കോഡ‍ിംഗ് സാധ്യമാണ്.

ബാറ്ററിയുടെ കാര്യത്തില്‍ ഐഫോണ്‍ 11 പ്രോ, 11 പ്രോ മാക്സ് എന്നിവ കഴിഞ്ഞ ഐഫോണ്‍ സീരിസിനേക്കാള്‍ 5 മണിക്കൂര്‍ കൂടിയ ബാറ്ററി ലൈഫ് ലഭിക്കും എന്നാണ് ആപ്പിളിന്‍റെ അവകാശ വാദം. സെപ്തംബര്‍ 20ന് തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ ഫോണ്‍ വില്‍പ്പനയ്ക്ക് എത്തും. 

click me!