119900 രൂപ വിലയുള്ള ഐഫോണ്‍ 16 പ്രോ വെറും 62605 രൂപയ്ക്ക് വാങ്ങാം; ആമസോണിലെ ഡീല്‍ അറിയാം

Published : May 24, 2025, 12:46 PM ISTUpdated : May 24, 2025, 12:49 PM IST
119900 രൂപ വിലയുള്ള ഐഫോണ്‍ 16 പ്രോ വെറും 62605 രൂപയ്ക്ക് വാങ്ങാം; ആമസോണിലെ ഡീല്‍ അറിയാം

Synopsis

ആപ്പിളിന്‍റെ ഏറ്റവും പുതിയ ഫ്ലാഗ്‌ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകളിലൊന്നായ ഐഫോണ്‍ 16 പ്രോ കുറഞ്ഞ വിലയില്‍ വാങ്ങാനവസരം 

ദില്ലി: ആപ്പിളിന്‍റെ ഫ്ലാഗ്‌ഷിപ്പ് സ്മാര്‍ട്ട്ഫോണായ ഐഫോണ്‍ 16 പ്രോ 62,605 രൂപയ്ക്ക് വാങ്ങാന്‍ അവസരമൊരുക്കി ആമസോണ്‍. ഇന്ത്യയില്‍ യഥാര്‍ഥത്തില്‍ 1,19,900 രൂപ വിലയുള്ള ഫോണ്‍ മോഡലാണ് ഐഫോണ്‍ 16 പ്രോ. ഈ സ്മാര്‍ട്ട്ഫോണ്‍ എങ്ങനെയാണ് 62,605 രൂപയ്ക്ക് ഇപ്പോള്‍ വാങ്ങാന്‍ കഴിയുന്നത് എന്ന് നോക്കാം. 

ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ആമസോണില്‍ ഐഫോണ്‍ 16 പ്രോയുടെ 128 ജിബി ബേസ് മോഡലിന് 1,12,900 രൂപയാണ് വില. സ്ലീക്ക് നാച്ചുറല്‍ ടൈറ്റാനിയം ഫിനിഷിലുള്ള ഫോണിന്‍റെ വിലയാണിത്. എന്നാല്‍ ആമസോണിന്‍റെ ട്രേഡ്-ഇന്‍ പ്രോഗ്രാം ഐഫോണ്‍ 16 പ്രോ വലിയ വിലക്കിഴില്‍ വാങ്ങാന്‍ അവസരമൊരുക്കുന്നു. പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായ ഐഫോണ്‍ 15 (512 ജിബി) നല്‍കിയാല്‍ 42,750 രൂപ വരെ നിങ്ങള്‍ക്ക് ഐഫോണ്‍ 16 പ്രോ വാങ്ങുമ്പോള്‍ കിഴിവ് ലഭിക്കും. ഇത് ഐഫോണ്‍ 16 പ്രോയുടെ വില 70,150 രൂപയായി കുറയ്ക്കുന്നു. ഇതിന് പുറമെ ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രഡിറ്റ് കാര്‍ഡ് വഴി 7,545 രൂപയുടെ അധിക കിഴിവും ലഭിക്കാന്‍ അവസരമുണ്ട്. ഇതോടെയാണ് ഐഫോണ്‍ 16 പ്രോയുടെ വില 62,505 രൂപയായി താഴുക. നോ-കോസ്റ്റ് ഇഎംഐ സൗകര്യത്തോടെയും ഈ വിലക്കിഴിവ് ഓഫര്‍ ലഭിക്കുന്നതാണ്. 

ഐഫോണ്‍ 16 പ്രോ സ്പെസിഫിക്കേഷനുകള്‍

ക്യാമറ കണ്‍ട്രോള്‍ ബട്ടണ്‍ സഹിതം വരുന്ന ഫോണാണ് ഐഫോണ്‍ 16 പ്രോ. 6.3 ഇഞ്ച് വരുന്ന 120 ഹെര്‍ട്‌സ് പ്രോമോഷന്‍ ഡിസ്പ്ലെ, എ18 പ്രോ ചിപ്, 48 എംപി ഫ്യൂഷന്‍ ക്യാമറ, 4കെ120 വീഡിയോ, ഓട്ടോഫോക്കസോടെ 48 എംപി അള്‍ട്രാ-വൈഡ് ക്യാമറ, 5എക്സ് സൂം സഹിതം 12 എംപി ടെലിഫോട്ടോ ലെന്‍സ് തുടങ്ങി അനേകം മികച്ച സ്പെസിഫിക്കേഷനുകള്‍ ഐഫോണ്‍ 16 പ്രോയ്ക്കുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്