വില കാടുകയറില്ല; ആപ്പിളിന്‍റെ സ്ലിം ഫോണായ ഐഫോണ്‍ 17 എയറിന്‍റെ വില സൂചന പുറത്ത്

Published : Dec 16, 2024, 10:12 AM IST
വില കാടുകയറില്ല; ആപ്പിളിന്‍റെ സ്ലിം ഫോണായ ഐഫോണ്‍ 17 എയറിന്‍റെ വില സൂചന പുറത്ത്

Synopsis

ആപ്പിളിന്‍റെ ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ ഐഫോണ്‍ 17 എയര്‍ ഫോണിന്‍റെ വില സൂചന പുറത്തുവന്നു 

കാലിഫോര്‍ണിയ: വിപണിയിലേക്ക് രംഗപ്രവേശം ചെയ്യാനിരിക്കുകയാണ് ഏറ്റവും കനം കുറഞ്ഞ ഐഫോണ്‍. ഐഫോണ്‍ 17 എയര്‍/സ്ലിം എന്നായിരിക്കും ഈ സ്‌മാര്‍ട്ട്ഫോണ്‍ മോഡലിന്‍റെ പേര്. 2025 അവസാനത്തോടെ വിപണിയിലെത്തുന്ന ഈ ഫോണിന്‍റെ വില സൂചന പുറത്തുവന്നു. 

2025 സെപ്റ്റംബറില്‍ ഐഫോണ്‍ 17 സിരീസിനൊപ്പമായിരിക്കും ഐഫോണ്‍ 17 എയര്‍ പുറത്തിറങ്ങുക. ആപ്പിളിന്‍റെ മുന്‍ സിരീസുകളിലുള്ള പ്ലസ് മോഡലിന് പകരമായിരിക്കും എയര്‍ എത്തുക. ആപ്പിളിന്‍റെ ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോണായിരിക്കും എയര്‍ എന്നാണ് സൂചന. ഐപാഡ് എയര്‍, മാക്‌ബുക്ക് എയര്‍ മാതൃകയിലാണ് ആപ്പിള്‍ ഐഫോണിനും കനം കുറഞ്ഞ മോഡല്‍ അവതരിപ്പിക്കുന്നത്. സ്ലിം ഡിസൈനിലെത്തുന്ന ഐഫോണ്‍ 17 എയറിന് 5-6 മില്ലീമീറ്റര്‍ കനം മാത്രമായിരിക്കും ഉണ്ടായിരിക്കുക. 

ഐഫോണ്‍ 17 പ്രോയുടെ വില പ്രോ മോഡലുകളേക്കാള്‍ കുറവായിരിക്കും എന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നത്. മുന്‍ പ്ലസ് മോഡലുകളെ പോലെയും, പ്രോ മോഡലുകളേക്കാള്‍ കുറവുമായിരിക്കും ഐഫോണ്‍ 17 എയറിന്‍റെ വില എന്ന് വാര്‍ത്തയില്‍ പറയുന്നു. ഈ സൂചന സത്യമെങ്കില്‍ ഏകദേശം 89,900 ഇന്ത്യന്‍ രൂപയായിരിക്കും ഐഫോണ്‍ 17 എയറിന്‍റെ 128 ജിബി ബേസ് മോഡലിന് ഇന്ത്യയില്‍ വിലയാവാന്‍ സാധ്യത. നിര്‍മാണ ചിലവ് കുറയ്ക്കാണ് ഐഫോണ്‍ 17 എയറില്‍ ക്യാമറ സംവിധാനമടക്കം ലളിതമാക്കും. ഐഫോണ്‍ 17 എയറില്‍ ഒറ്റ റീയര്‍ ക്യാമറയും ഒറ്റ സ്റ്റീരിയോയും മാത്രമേ ഇതിന്‍റെ ഭാഗമായി ആപ്പിള്‍ ഉള്‍പ്പെടുത്തൂ എന്നാണ് സൂചന. 

ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഐഫോണ്‍ 16നും പ്ലസിനും 7.8 മില്ലീമീറ്ററും, പ്രോയ്ക്കും പ്രോ മാക്‌സിനും 8.25 മില്ലീമീറ്ററും കട്ടിയുണ്ടായിരുന്നു. 

Read more: വെറും പറച്ചിലല്ല, ആപ്പിളിന്‍റെ സ്ലിം ഐഫോണ്‍ വരും; നിര്‍മാണത്തിന്‍റെ നിര്‍ണായക ഘട്ടത്തില്‍ എന്ന് റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി