ഐഫോണ്‍ 17 പ്രോ 79900 രൂപയ്‌ക്ക്, ഐഫോണ്‍ എയറിന് 54900 രൂപ മാത്രം; ബ്ലാക്ക് ഫ്രൈഡേയില്‍ വമ്പന്‍ ഓഫര്‍

Published : Nov 29, 2025, 09:56 AM IST
iPhone 17 Pro

Synopsis

1,34,900 രൂപ യഥാര്‍ഥ വിലയുള്ള ഐഫോണ്‍ 17 പ്രോ 256 ജിബി വേരിയന്‍റ് 80,000-ത്തില്‍ താഴെ വിലയ്‌ക്ക് വാങ്ങാനുള്ള സുവര്‍ണാവസരമാണ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ക്രോം ബ്ലാക്ക് ഫ്രൈഡേ സെയിലില്‍ നല്‍കുന്നത്. 

ദില്ലി: ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ ബ്ലാക്ക് ഫ്രൈഡേ സെയില്‍ പുരോഗമിക്കുകയാണ്. ബ്ലാക്ക് ഫ്രൈഡേ വില്‍പനക്കാലത്ത് ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോണ്‍ 17 പ്രോയ്‌ക്ക് ക്രോമ നല്‍കുന്നൊരു ഓഫര്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. 1,34,900 രൂപ യഥാര്‍ഥ വിലയുള്ള ഐഫോണ്‍ 17 പ്രോ 256 ജിബി വേരിയന്‍റ് 80,000-ത്തില്‍ താഴെ രൂപയ്‌ക്ക് വാങ്ങാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ ആളുകളെ തേടിയെത്തിയിരിക്കുന്നത്. ക്രോമയില്‍ നിന്ന് എങ്ങനെ ഈ ഓഫര്‍ ലഭിക്കുമെന്ന് വിശദമായി നോക്കാം. ഐഫോണ്‍ 17 സീരീസിലെ മറ്റ് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്കും ക്രോമയില്‍ ആകര്‍ഷകമായ ഓഫര്‍ ഇപ്പോള്‍ ലഭ്യമാണ്. ഈ ഓഫറുകള്‍ നവംബര്‍ 30ന് അവസാനിക്കും. 

ഐഫോണ്‍ 17 പ്രോ 79,900 രൂപയ്‌ക്ക് വാങ്ങാം

ഐഫോണ്‍ 17 പ്രോയുടെ 256 ജിബി മോഡല്‍ 1,34,900 രൂപയിലാണ് ക്രോമ ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇത് ഐഫോണ്‍ 17 പ്രോയുടെ ഇന്ത്യയിലെ ലോഞ്ച് വിലയാണ്. ക്രോമയില്‍ നിന്ന് ബ്ലാക്ക് ഫ്രൈഡേ വില്‍പനക്കാലത്ത് ഐഫോണ്‍ 17 പ്രോ വാങ്ങുമ്പോള്‍ 3,000 രൂപ ക്യാഷ്‌ബാക്ക് ലഭിക്കും. എക്‌സ്‌ചേഞ്ച് ബോണസായി 12,000 രൂപയും ഇതിനൊപ്പം ക്രോമ നല്‍കുന്നു. ഇവയ്ക്ക് പുറമെ നിങ്ങളൊരു ഐഫോണ്‍ 15 പ്രോ എക്‌സ്‌ചേഞ്ച് ചെയ്യുക കൂടി ചെയ്‌താല്‍ ഐഫോണ്‍ 17 പ്രോയുടെ വില 79,900 രൂപയായി കുത്തനെ താഴും. ഇതോടെ ചരിത്രത്തിലാദ്യമായി 80,000 രൂപയില്‍ താഴെ വിലയ്‌ക്ക് ക്രോമയില്‍ നിന്ന് ഐഫോണ്‍ 17 പ്രോ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണ്‍ വാങ്ങാനാകും.

ഐഫോണ്‍ 17 പ്രോ മാക്‌സ് 94,900 രൂപയ്‌ക്ക്, ഐഫോണ്‍ എയര്‍ 54,900 രൂപയ്‌ക്ക്

ആപ്പിളിന്‍റെ ഏറ്റവും മുന്തിയ ഫ്ലാഗ്‌‌ഷിപ്പായ ഐഫോണ്‍ 17 പ്രോ മാക്‌സിനും ക്രോമയില്‍ ബ്ലാക്ക് ഫ്രൈഡേ ഓഫറുണ്ട്. ഐഫോണ്‍ 17 പ്രോ മാക്‌സിന്‍റെ ബേസ് മോഡല്‍ 1,49,900 രൂപയിലാണ് ക്രോമ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇത് ഐഫോണ്‍ 17 പ്രോ മാക്‌സിന്‍റെ ഇന്ത്യയിലെ ലോഞ്ച് വിലയാണ്. ഐഫോണ്‍ 17 പ്രോയുടെ സമാന ബാങ്ക് ഓഫറും എക്‌സ്‌ചേഞ്ച് ബോണസും ഐഫോണ്‍ 17 പ്രോ മാക്‌സ് എക്‌സ്‌ചേഞ്ചും ചേരുമ്പോള്‍ ഐഫോണ്‍ 17 പ്രോ മാക്‌സിന്‍റെ വില 94,900 രൂപയായും താഴും. 1,19,900 രൂപയ്‌ക്ക് ലിസ്റ്റ് ചെയ്‌തിരിക്കുന്ന അള്‍ട്രാ-സ്ലിം ഐഫോണ്‍ എയര്‍ 256 ജിബി മോഡലിനും ക്രോമയില്‍ ബ്ലാക്ക് ഫ്രൈഡേ ഓഫറുണ്ട്. 3,000 രൂപയുടെ ക്യാഷ് ബാക്കിന് പുറമെ 10,000 രൂപ വരെ മൂല്യമുള്ള കൂപ്പണും, 12,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ക്രോമ നല്‍കുന്നു. ഐഫോണ്‍ 15 എക്‌സ്‌ചേഞ്ച് ചെയ്യുക കൂടി ചെയ്‌താല്‍ 54,900 രൂപയ്‌ക്ക് അള്‍ട്രാ-സ്ലിം ഐഫോണ്‍ എയര്‍ ക്രോമയില്‍ നിന്ന് ഇപ്പോള്‍ വാങ്ങിക്കാം.

PREV
Read more Articles on
click me!

Recommended Stories

6000 എംഎഎച്ച് ബാറ്ററി കരുത്തില്‍ ഒരു ബജറ്റ്-ഫ്രണ്ട്‌ലി ഫോണ്‍; റെഡ്‌മി 15സി 5ജി ഇന്ത്യയില്‍ പുറത്തിറങ്ങി
സാംസങ് ഗാലക്‌സി ടാബ് എ11+ ഇന്ത്യയില്‍; ഫീച്ചറുകളും വിലയും