
ദില്ലി: ആമസോണ്‍ ബ്ലാക്ക് ഫ്രൈഡേ സെയിലില്‍ വണ്‍പ്ലസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പിച്ച ഓഫര്‍. വണ്‍പ്ലസ് 15, വണ്‍പ്ലസ് നോര്‍ഡ് 5, വണ്‍പ്ലസ് 13ആര്‍, വണ്‍പ്ലസ് 13, വണ്‍പ്ലസ് നോര്‍ഡ് സിഇ 5, വണ്‍പ്ലസ് 13എസ്, വണ്‍പ്ലസ് നോര്‍ഡ് സിഇ 4, വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ലൈറ്റ് 5ജി എന്നീ ഫോണുകള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോണിന്‍റെ ലിസ്റ്റിംഗ് പ്രകാരമുള്ള വിലക്കിഴിവിന് പുറമെ ബാങ്ക് കാര്‍ഡുകളും ആമസോണ്‍ പേയും ഉപയോഗിക്കുമ്പോഴുള്ള കിഴിവും എക്‌സ്‌ചേഞ്ച് ഓഫറും വണ്‍പ്ലസ് ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കും.
72,999 രൂപ വിലയുണ്ടായിരുന്ന ഏറ്റവും പുതിയ വണ്‍പ്ലസ് 15 ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണ്‍ ഇപ്പോള്‍ 69,499 രൂപയ്‌ക്കാണ് ആമസോണ്‍ ബ്ലാക്ക് ഫ്രൈഡേ സെയിലില്‍ ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. 7300 എംഎഎച്ച് ബാറ്ററി, സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റ്, 6.78 ഇഞ്ച് BOE അമോലെഡ് ഡിസ്‌പ്ലെ, 165 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 50-മെഗാപിക്‌സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റ് എന്നിവയുള്ള ഫ്ലാഗ്ഷിപ്പ് ഫോണാണ് വണ്‍പ്ലസ് 15. അതേസമയം 34,999 രൂപ വിലയുണ്ടായിരുന്ന വണ്‍പ്ലസ് നോര്‍ഡ് 5 ഇപ്പോള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് 30,249 രൂപയ്ക്കാണ്. 44,999 രൂപ വിലയുണ്ടായിരുന്ന വണ്‍പ്ലസ് 13ആര്‍- ഫോണിന്‍റെ ആമസോണിലെ പുതിയ ലിസ്റ്റിംഗ് വില 37,999 രൂപയാണ്.
72,999 രൂപ വിലയുണ്ടായിരുന്ന വണ്‍പ്ലസ് 13ന്‍റെ ഇപ്പോഴത്തെ ഇഫക്‌ടീവ് വില്‍പന വില 61,999 രൂപയാണ്. വണ്‍പ്ലസ് നോര്‍ഡ് സിഇ 5 23,249 രൂപയിലും (പഴയ വില- 24,999), വണ്‍പ്ലസ് 13എസ് 49,999 രൂപയിലും (പഴയ വില 67,999), വണ്‍പ്ലസ് നോര്‍ഡ് സിഇ 4 18,999 രൂപയിലും (പഴയ വില 24,999), വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ലൈറ്റ് 5ജി 15,999 രൂപയിലും (പഴയ വില 20,000) ലിസ്റ്റ് ചെയ്‌തിരിക്കുന്നു. ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവ വഴി ഫോണുകള്‍ വാങ്ങുമ്പോള്‍ 10 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ആമസോണ്‍-പേ അടിസ്ഥാനമായുള്ള ഓഫറുകളും ലഭിക്കും. എക്‌സ്‌ചേഞ്ച് സൗകര്യം ഉപയോഗിച്ചാല്‍ പുതിയ ഫോണ്‍ ഇതിലും വിലക്കുറവില്‍ വാങ്ങാനാകും. ഐസിഐസിഐ ആമസോണ്‍ പേ ക്രഡിറ്റ് കാര്‍ഡ് പ്രകാരമുള്ള കിഴിവും ലഭിക്കുന്നതായിരിക്കും.