നിങ്ങളുടെ ഷുഗര്‍ എത്രയാണ്; ഇനി ആപ്പിള്‍ വാച്ച് പറഞ്ഞുതരും.!

By Web TeamFirst Published May 7, 2021, 3:33 AM IST
Highlights

ആപ്പിള്‍ വാച്ച് 6 ആദ്യമായി രക്തത്തിലെ ഓക്‌സിജന്റെ അളവ് റീഡ് ചെയ്തിരുന്നു. ഇത് കോവിഡ് ബാധിതര്‍ക്ക് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ പുതിയ സാങ്കേതികവിദ്യ വരാനിരിക്കുന്ന വാച്ചിലേക്ക് മാറ്റുകയാണെങ്കില്‍, ലോകമെമ്പാടുമുള്ള 436 ദശലക്ഷത്തിലധികം പ്രമേഹമുള്ളവര്‍ക്ക് അതൊരു വലിയഗെയിം ചേഞ്ചര്‍ ആകാം.

ഇനി അടിച്ച് ഫിറ്റാകും മുന്നേ, നിങ്ങളുടെ ആപ്പിള്‍ വാച്ച് അലാറം തരും. അതു മാത്രമല്ല, അമിതമായി മധുരം അകത്താക്കി പഞ്ചസാരയുടെ അളവ് രക്തത്തില്‍ കൂടുതലാണെങ്കിലോ ആപ്പിള്‍ വാച്ച് നിങ്ങളോട് പറഞ്ഞേക്കാം. യുകെ മെഡിക്കല്‍ ടെക് കമ്പനിയായ റോക്ലി ഫോട്ടോണിക്‌സിന്റെ കണ്ടെത്തല്‍ ആപ്പിള്‍ വാച്ചിലൂടെ പുറത്തു വരാന്‍ പോവുകയാണ്. ഇത് രക്തത്തിലെ നിരവധി മാര്‍ക്കറുകള്‍ അളക്കുന്നതിന് നിരവധി സെന്‍സറുകള്‍ ചേര്‍ക്കും. രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാര, മദ്യത്തിന്റെ അളവ് എന്നിവ സെന്‍സറുകള്‍ നിരീക്ഷിച്ചു കൊണ്ടേയിരിക്കും.

ആപ്പിള്‍ വാച്ച് 6 ആദ്യമായി രക്തത്തിലെ ഓക്‌സിജന്റെ അളവ് റീഡ് ചെയ്തിരുന്നു. ഇത് കോവിഡ് ബാധിതര്‍ക്ക് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ പുതിയ സാങ്കേതികവിദ്യ വരാനിരിക്കുന്ന വാച്ചിലേക്ക് മാറ്റുകയാണെങ്കില്‍, ലോകമെമ്പാടുമുള്ള 436 ദശലക്ഷത്തിലധികം പ്രമേഹമുള്ളവര്‍ക്ക് അതൊരു വലിയഗെയിം ചേഞ്ചര്‍ ആകാം. ശരീര താപനില, രക്തസമ്മര്‍ദ്ദം, ഗ്ലൂക്കോസ്, മദ്യം, രക്തത്തിലെ ഓക്‌സിജന്റെ അളവ് എന്നിവ ഉള്‍പ്പെടെ ഇന്‍ഫ്രാറെഡ് ഉപയോഗിച്ച് വിവിധ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ റോക്ക്‌ലി ഫോട്ടോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ നിരീക്ഷിക്കുന്നു.

രോഗത്തിന്റെ സൂചകങ്ങളായ രക്തത്തിലെ ഗ്ലൂക്കോസ്, യൂറിയ, ലാക്‌റ്റേറ്റ്, മറ്റ് കെമിക്കല്‍ ബയോ മാര്‍ക്കറുകള്‍ എന്നിവ റോക്ക്‌ലി ഫോട്ടോണിക്‌സ് വികസിപ്പിച്ച മിനിസ്‌പെക്ട്രോമീറ്ററിന് കണ്ടെത്താന്‍ കഴിയും. 30 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ക്ക് ടൈപ്പ് 2 പ്രമേഹമുണ്ട്, ഇതിന് ദിവസം മുഴുവന്‍ രക്തഗ്ലൂക്കോസ് പരിശോധന ആവശ്യമാണ്. 45 വയസ്സിനു മുകളിലുള്ളവരിലാണ് ഈ അവസ്ഥ മിക്കപ്പോഴും വികസിക്കുന്നത്. അതു കൊണ്ടു തന്നെ ആപ്പിള്‍ വാച്ച് കൂടുതല്‍ ആവശ്യം വന്നേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ആപ്പിള്‍ സിഇഒ ടിം കുക്ക് 2017 ല്‍ ബ്ലഡ് ഗ്ലൂക്കോസ് ട്രാക്കര്‍ വ്യക്തിപരമായി പരീക്ഷിച്ചുവെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു. 2021 സെപ്റ്റംബറില്‍ സ്‌റ്റോറുകളില്‍ എത്തുന്ന ആപ്പിള്‍ 7 നൊപ്പം അത്തരമൊരു മോണിറ്റര്‍ വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ആരോഗ്യ നിരീക്ഷണ സവിശേഷതകള്‍ക്കായി റോക്ക്‌ലി അതിന്റെ ചിപ്‌സെറ്റുകള്‍ വൈകാതെ വിതരണം ചെയ്യും. ആപ്പിള്‍ വാച്ച് 6 ധരിച്ചയാളുടെ ശരീരത്തിലൂടെ ഒഴുകുന്ന രക്തം അളക്കുന്നതിലൂടെ വെറും 15 സെക്കന്‍ഡിനുള്ളില്‍ രക്തത്തിലെ ഓക്‌സിജന്റെ അളവ് വായിക്കുന്ന സെന്‍സര്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യ സവിശേഷതകള്‍ ആപ്പിള്‍ നേരത്തെ അവതരിപ്പിച്ചിരുന്നു. 

അമേരിക്കന്‍ മെഡിക്കല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച 2020 ലെ ഒരു പഠനത്തില്‍, അസാധാരണമായ ഹൃദയമിടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ആപ്പിള്‍ വാച്ച് ഉടമകളില്‍ 10 ശതമാനം മാത്രമേ ഏതെങ്കിലും രോഗാവസ്ഥ കണ്ടെത്തിയിട്ടുള്ളൂ. അതു കൊണ്ട് തന്നെ പുതിയ വാച്ച് ആരോഗ്യമേഖലയില്‍ വലിയ വിപ്ലവം സൃഷ്ടിച്ചേക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!