ഓപ്പോ എ53 ന് ഇന്ത്യയില്‍ വന്‍ വിലക്കുറവ്, ഇപ്പോള്‍ 10,990 രൂപ മാത്രം

By Web TeamFirst Published May 3, 2021, 8:57 AM IST
Highlights

ഓപ്പോ എ53 ന് പിന്നില്‍ ഒരു ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂള്‍ ലഭിക്കുന്നു, അതില്‍ ഒരു ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം ഉണ്ട്. കൂടാതെ, സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ഭാഗത്ത് കപ്പാസിറ്റീവ് ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉണ്ട്. 

ഓപ്പോ എ53 ന് ഇന്ത്യയില്‍ 2,500 രൂപ വരെ വിലക്കുറച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഈ മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. രണ്ട് വേരിയന്റുകളിലാണ് ഇത് വന്നത്, 4 ജിബി റാം / 64 ജിബി സ്‌റ്റോറേജ് ഉള്ള പ്രാരംഭ മോഡല്‍ 12,990 രൂപയ്ക്കും, 6 ജിബി റാം / 128 ജിബി സ്‌റ്റോറേജ് ഉള്ള ടോപ്പ് എന്‍ഡ് മോഡല്‍ 15,490 രൂപയ്ക്കുമാണ് വില്‍പ്പനയ്ക്ക് വച്ചത്. ഇപ്പോഴത്തെ 2,000 രൂപ വിലക്കുറവിന് ശേഷം 4 ജിബി / 64 ജിബി വേരിയന്റ് 10,990 രൂപയ്ക്ക് ലഭ്യമാണ്, അതേസമയം മറ്റ് വേരിയന്റ് 12,900 രൂപയ്ക്ക് ലഭിക്കും. അതിന്റെ വില 2,500 രൂപ കുറച്ചിട്ടുണ്ട്.

ഓപ്പോ എ53 ന് പിന്നില്‍ ഒരു ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂള്‍ ലഭിക്കുന്നു, അതില്‍ ഒരു ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം ഉണ്ട്. കൂടാതെ, സ്മാര്‍ട്ട്‌ഫോണിന്റെ പിന്‍ഭാഗത്ത് കപ്പാസിറ്റീവ് ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉണ്ട്. മുന്‍വശത്ത്, മുകളില്‍ ഇടത് കോണില്‍ സ്ഥാപിച്ചിരിക്കുന്ന പഞ്ച്‌ഹോള്‍ ക്യാമറയാണ് ഇത് കാണിക്കുന്നത്. 

ഓപ്പോ എ53 ന്റെ സവിശേഷതകളെ സംബന്ധിച്ചിടത്തോളം, 90 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റോടു കൂടിയ 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷത. ഗോറില്ല ഗ്ലാസ് 3 ന്റെ ഒരു ലെയറും ഡിസ്‌പ്ലേ പരിരക്ഷിച്ചിരിക്കുന്നു. ഇതിലൊരു സ്‌നാപ്ഡ്രാഗണ്‍ 460 ടീഇ-യും ഒക്ടാ കോര്‍ ചിപ്‌സെറ്റുമാണ് ഉപയോഗിച്ചിരിക്കുന്നത്. 6 ജിബി വരെ റാമും 128 ജിബി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജും ഇതിനൊപ്പം ഉണ്ട്.

ക്യാമറ ഡിപ്പാര്‍ട്ട്‌മെന്റില്‍, 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് ഓപ്പോ എ 53-നുള്ളത്. മുന്‍വശത്ത് സെല്‍ഫികള്‍ക്കായി 16 മെഗാപിക്‌സല്‍ സെന്‍സര്‍ ഉണ്ട്.

ഇതിലൊരു ഡ്യുവല്‍ 4 ജി, വൈഫൈ, ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്‌സി, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയ്ക്കുള്ള പിന്തുണ നല്‍കുന്നു. ഇതിനുപുറമെ, 18 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് കരുത്ത് പകരുന്നത്. കളര്‍ ഒഎസ് 7.2 ഉള്ള ആന്‍ഡ്രോയിഡ് 10-ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

click me!