Apple : ഐക്ലൗഡ് ഉപയോക്താക്കള്‍ക്ക് റീഫണ്ട് നൽകാൻ ആപ്പിൾ, ഏകദേശം 113 കോടി രൂപ...

Published : Mar 26, 2022, 11:58 PM ISTUpdated : Mar 27, 2022, 12:00 AM IST
Apple : ഐക്ലൗഡ് ഉപയോക്താക്കള്‍ക്ക് റീഫണ്ട് നൽകാൻ ആപ്പിൾ, ഏകദേശം 113 കോടി രൂപ...

Synopsis

എല്ലാവര്‍ക്കും അത് ലഭിക്കണമെന്നില്ല. യോഗ്യരായ ഉപയോക്താക്കളില്‍ 2015 സെപ്റ്റംബര്‍ 16-നും 2016 ജനുവരി 31-നും ഇടയില്‍ ഐക്ലൗഡ് സബ്സ്‌ക്രിപ്ഷനായി പണമടച്ചിട്ടുള്ളവര്‍ മാത്രമാണ്. അങ്ങനെയുള്ളവര്‍ റീഫണ്ട് ക്ലെയിം ചെയ്യുന്നതിന് മറ്റൊന്നും ചെയ്യേണ്ടതില്ല. 

നിങ്ങളൊരു ഐക്ലൗഡ് (iCloud) ഉപയോക്താവാണെങ്കില്‍, ആപ്പിളില്‍ (Apple) നിന്ന് നിങ്ങള്‍ക്ക് റീഫണ്ട് (Refund) ലഭിക്കാന്‍ സാധ്യതയുണ്ട്, ഇത് 14.8 മില്യണ്‍ ഡോളറാണ്, അതായത് ഏകദേശം 113 കോടി രൂപ. ഐക്ലൗഡ് ഉപഭോക്താക്കള്‍ക്ക് സ്വന്തം സെര്‍വറുകള്‍ക്ക് പകരം മൂന്നാം കക്ഷി സെര്‍വറുകള്‍ ഉപയോഗിച്ച് ഡാറ്റ സംഭരിച്ച് ഐക്ലൗഡ് നിബന്ധനകളും വ്യവസ്ഥകളും ആപ്പിള്‍ ലംഘിച്ചുവെന്നാണ് കേസ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നിങ്ങള്‍ ചില നിബന്ധനകള്‍ പാലിക്കുകയാണെങ്കില്‍ ആപ്പിള്‍ നിങ്ങള്‍ക്ക് റീഫണ്ട് നല്‍കും. 113 കോടിയുടെ റീഫണ്ട് അര്‍ഹരായ എല്ലാ ഉപയോക്താക്കള്‍ക്കും വിതരണം ചെയ്യും.

എന്നാല്‍ എല്ലാവര്‍ക്കും അത് ലഭിക്കണമെന്നില്ല. യോഗ്യരായ ഉപയോക്താക്കളില്‍ 2015 സെപ്റ്റംബര്‍ 16-നും 2016 ജനുവരി 31-നും ഇടയില്‍ ഐക്ലൗഡ് സബ്സ്‌ക്രിപ്ഷനായി പണമടച്ചിട്ടുള്ളവര്‍ മാത്രമാണ്. അങ്ങനെയുള്ളവര്‍ റീഫണ്ട് ക്ലെയിം ചെയ്യുന്നതിന് മറ്റൊന്നും ചെയ്യേണ്ടതില്ല. ഐക്ലൗഡ് സബ്സ്‌ക്രിപ്ഷന്‍ വാങ്ങാന്‍ നിങ്ങള്‍ ഉപയോഗിച്ച ഇമെയില്‍ ഇപ്പോഴും സജീവമായിരിക്കണമെന്നു മാത്രം. നിങ്ങള്‍ ഒരു ക്ലാസ് അംഗമാണെന്നും റീഫണ്ടിന് യോഗ്യനാണെന്നും സ്ഥിരീകരിക്കുന്ന ഒരു അറിയിപ്പ് ആപ്പിള്‍ നിങ്ങള്‍ക്ക് അയയ്ക്കും.

അതിനാല്‍, റീഫണ്ടിന് യോഗ്യത നേടുന്നതിന് നിങ്ങള്‍ രണ്ട് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. സൂചിപ്പിച്ച കാലയളവില്‍ നിങ്ങള്‍ എത്രത്തോളം ഐക്ലൗഡ് വരിക്കാരനായിരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും റീഫണ്ട് തുക. ഓരോ ക്ലാസ് അംഗവും ക്ലാസ് കാലയളവില്‍ തന്റെ സബ്സ്‌ക്രിപ്ഷനായി നടത്തിയ മൊത്തത്തിലുള്ള പേയ്മെന്റുകളെ അടിസ്ഥാനമാക്കി തുക വിതരണം ചെയ്യും. നിങ്ങള്‍ ഭാഗമായിരുന്ന സബ്സ്‌ക്രിപ്ഷന്‍ ടയര്‍ ആണ് മറ്റൊരു ഘടകം.

യുഎസിലെ ഐക്ലൗഡ് ഉപയോക്താക്കളെ കേന്ദ്രീകരിച്ചാണ് കേസ് നടന്നത്, ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കും റീഫണ്ടിന് അര്‍ഹതയുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. യുഎസില്‍, ഐക്ലൗഡ് സബ്സ്‌ക്രിപ്ഷന്‍ ഫീസ് 50ജിബി-ക്ക് 0.99 ഡോളറും, 200 ജിബി-യ്ക്ക് 3.99 ഡോളറും, 1 ടിബിക്ക് 9.99 ഡോളര്‍ എന്നിങ്ങനെയായിരുന്നു. സ്വാഭാവികമായും, ടോപ്പ്-ടയര്‍ പ്ലാന്‍ സബ്സ്‌ക്രൈബുചെയ്ത ഉപയോക്താവിന് അടിസ്ഥാന പ്ലാന്‍ വാങ്ങിയ ഒരാളേക്കാള്‍ ഉയര്‍ന്ന റീഫണ്ടിന് അര്‍ഹതയുണ്ട്. വ്യക്തിഗത റീഫണ്ട് തുകകള്‍ ആപ്പിള്‍ വ്യക്തമാക്കിയിട്ടില്ല.

ആപ്പിള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് റീഫണ്ട് നല്‍കുന്നത് ഇതാദ്യമല്ല. മുന്‍കാലങ്ങളില്‍, നിരവധി വ്യവഹാരങ്ങളില്‍ തോറ്റതിന് ശേഷം കമ്പനിക്ക് ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കേണ്ടിവന്നു. റീഫണ്ടുകള്‍ക്ക് പുറമേ, ആപ്പിള്‍ അതിന്റെ ഉല്‍പ്പന്നങ്ങളുടെ മോശം സേവനത്തിന് സൗജന്യ റീപ്ലേസ്‌മെന്റുകളും നല്‍കിയിട്ടുണ്ട്.
 

PREV
Read more Articles on
click me!

Recommended Stories

വണ്‍പ്ലസ് ഇന്ത്യയിലെ പ്രവര്‍ത്തനം അടച്ചുപൂട്ടുന്നോ? വാര്‍ത്തകളില്‍ പ്രതികരണവുമായി കമ്പനി സിഇഒ
ഐക്യു 15ആര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍, വരുന്നത് 200എംപി ക്യാമറ സഹിതം?