ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഐപാഡിന് വൻ വിലക്കുറവ്

Published : Oct 10, 2021, 08:30 PM IST
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഐപാഡിന് വൻ വിലക്കുറവ്

Synopsis

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ ഐപാഡ് നാലാം തലമുറ ആമസോണില്‍ 46,990 രൂപയ്ക്ക് വില്‍ക്കുന്നു. 64 ജിബിക്ക് 54,900 രൂപയ്ക്കാണ് ഐപാഡ് ആദ്യം അവതരിപ്പിച്ചത്. വിവിധ ഓഫറുകള്‍ കണക്കിലെടുത്താല്‍ 40,000 രൂപയ്ക്ക് താഴെ ഈ ഐപാഡ് ലഭിക്കുമെന്നാണ് ഇപ്പോള്‍ വിവരം. 

പഴയ ഉപകരണം മാറ്റി പുതിയ ഉപകരണം വാങ്ങുകയും നിങ്ങളുടെ പഴയ ടാബ്ലെറ്റിന് പകരമായി 13,650 രൂപ നേടുകയും ആമസോണ്‍ പേ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടച്ചാല്‍, 750 രൂപയുടെ ഫ്‌ലാറ്റ് ഡിസ്‌കൗണ്ട് ലഭിക്കും. ഇത് വില 46,150 രൂപയായി കുറയ്ക്കും.

46,990 രൂപ വിലയുള്ള ഐപാഡ് നാലാം തലമുറ നല്ലൊരു ഇടപാടാണ്, കാരണം ഇത് വിപണിയില്‍ ലഭ്യമായ ഏറ്റവും പ്രായോഗികവും ശക്തവുമായ ടാബ്ലെറ്റുകളില്‍ ഒന്നാണ്. ട്രൂ ടോണും പി 3 വൈഡ് കളറുമുള്ള 10.9 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയാണ് ടാബ്ലെറ്റിന്റെ സവിശേഷത. 

ന്യൂറല്‍ എഞ്ചിനുള്ള എ 14 ബയോണിക് ചിപ്പാണ് ടാബ്ലെറ്റിന് കരുത്ത് പകരുന്നത്. മുകളില്‍ ഘടിപ്പിച്ച ഫിംഗര്‍പ്രിന്റ് സെന്‍സറുമായാണ് ഐപാഡ് വരുന്നത്. ക്യാമറയുടെ കാര്യത്തില്‍, സെല്‍ഫികള്‍ക്കായി മുന്‍വശത്ത് 12 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും 7 മെഗാപിക്‌സല്‍ ക്യാമറയും ടാബ്ലെറ്റിന്റെ സവിശേഷതയാണ്.

സില്‍വര്‍, സ്‌പേസ് ഗ്രേ, റോസ് ഗോള്‍ഡ്, ഗ്രീന്‍, സ്‌കൈ ബ്ലൂ എന്നിവയുള്‍പ്പെടെ ആറ് രസകരമായ നിറങ്ങളില്‍ ഐപാഡ് വരുന്നു.

PREV
click me!

Recommended Stories

അതൊരു തകരാറൊന്നുമല്ല; പുത്തന്‍ ഐഫോണിൽ മിന്നിമറയുന്ന പച്ച, ഓറഞ്ച് ഡോട്ടുകളുടെ രഹസ്യം
പവര്‍ ബാങ്കുകളിലെ ഈ സൂചനകള്‍ അവഗണിക്കരുത്, തകരാറുണ്ടോ എന്ന് പരിശോധിക്കാം