വില 2,000ൽ താഴെ നത്തിങ്ങിന്‍റെ പുതിയ ഇയർബഡ്സ്? സിഎംഎഫ് ബഡ്‍സ് നിയോ ഇന്നെത്തും

Published : Aug 20, 2026, 07:29 AM IST
CMF Buds Neo, CMF Buds Neo, CMF Buds Neo India, CMF Buds Neo launch, CMF earbuds, Nothing CMF, CMF Buds, CMF Buds 2, CMF Buds 2 Plus, CMF Buds Neo price, CMF Buds Neo features, CMF earbuds India, Nothing earbuds, TWS earbuds, wireless earbuds, budget earbuds, ANC earbuds, ടെക് വാർത്തകൾ, മലയാളം ടെക്, CMF Buds Neo മലയാളം, CMF ഇയർബഡ്സ്, Nothing മലയാളം, ഇയർബഡ്സ്, ടെക്നോളജി വാർത്തകൾ, ടെക് ന്യൂസ്

Synopsis

നതിങ്ങിന്റെ ഉപബ്രാൻഡായ സിഎംഎഫ്, പുതിയ ട്രൂലി വയർലെസ് ഇയർബഡ്സായ 'ബഡ്സ് നിയോ' ഓഗസ്റ്റ് 20ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നിലവിലുള്ള സിഎംഎഫ് ബഡ്സ് 2 സീരീസിനേക്കാൾ വില കുറഞ്ഞ ഒരു എൻട്രി മോഡലായിരിക്കും ഇതെന്നാണ് സൂചന. നീല, ഓറഞ്ച്, കറുപ്പ് തുടങ്ങിയ വിവിധ നിറങ്ങളിൽ പുതിയ ഇയർബഡ്സ് ലഭ്യമാകും.

തിങ്ങിന്റെ ഉപബ്രാൻഡായ സിഎംഎഫ് പുതിയ ട്രൂലി വയർലെസ് ഇയർബഡ്സ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. സിഎംഎഫ് ബഡ്‍സ് നിയോ ഓഗസ്റ്റ് 20ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. സിഎംഎഫ് ബഡ്സ് നിരയിലെ ഏറ്റവും വിലകുറഞ്ഞ എൻട്രി മോഡലായിരിക്കും പുതിയ ബഡ്സ് നിയോ എന്നാണ് കമ്പനിയുടെ സൂചന. നിലവിലുള്ള സിഎംഎഫ് ബഡ്സ് 2 സീരീസിന് താഴെയായിരിക്കും പുതിയ ഇയർബഡ്‍സിന്റെ സ്ഥാനം.

നീല, ഓറഞ്ച്, കറുപ്പ് നിറങ്ങളിൽ

പുതിയ ഇയർബഡ്‍സിന്റെ രൂപകൽപ്പന സംബന്ധിച്ച സൂചനകളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. നീല, ഓറഞ്ച്, കറുപ്പ് നിറങ്ങളിലുള്ള പതിപ്പുകളാണ് ടീസർ ചിത്രങ്ങളിൽ കാണുന്നത്. വെള്ള നിറത്തിലുള്ള തണ്ടും ഓറഞ്ച് നിറത്തിലുള്ള സിലിക്കൺ ഇയർ ടിപ്പുകളുമുള്ള മറ്റൊരു പതിപ്പും ടീസറിൽ കാണാം. തണ്ടിൽ കുറഞ്ഞത് രണ്ട് മൈക്രോഫോൺ ദ്വാരങ്ങൾ ഉള്ളതായി തോന്നുന്നു. വൃത്താകൃതിയിലുള്ള ഭാഗം ടച്ച് കൺട്രോൾ സംവിധാനത്തിനായി ഉപയോഗിച്ചേക്കും. തണ്ടിൽ പ്രത്യേക ഫിസിക്കൽ ബട്ടൺ ഉണ്ടാകില്ലെന്നാണ് സൂചന.

വില എത്രയായിരിക്കും?

സിഎംഎഫ് ബഡ്‍സ് നിയോയുടെ കൃത്യമായ വിലയും സാങ്കേതിക സവിശേഷതകളും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഉൽപ്പന്നത്തിന്റെ സ്ഥാനം കണക്കിലെടുത്താൽ നിലവിലെ ബഡ്സ് 2 സീരീസിനേക്കാൾ കുറഞ്ഞ വിലയിലായിരിക്കും പുതിയ മോഡൽ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ സിഎംഎഫ് ബഡ്സ് 2ന് 2,699 രൂപ മുതലാണ് വില. 11 എംഎം ഡ്രൈവറുകൾ, 48 ഡെസിബെൽ വരെ ഹൈബ്രിഡ് ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ, ബ്ലൂടൂത്ത് 5.4, ഐപി55 സംരക്ഷണം, സ്പേഷ്യൽ ഓഡിയോ തുടങ്ങിയ ഫീച്ചറുകളാണ് ഇതിലുള്ളത്.

ബഡ്സ് 2 പ്ലസിനേക്കാൾ താഴെ

സിഎംഎഫ് ബഡ്സ് 2 പ്ലസിന് ഇന്ത്യയിൽ 3,299 രൂപയാണ് വില. 12 എംഎം എൽസിപി ഡ്രൈവറുകൾ, എൽഡിഎസി പിന്തുണ, 50 ഡെസിബെൽ വരെ ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ തുടങ്ങിയ അധിക ഫീച്ചറുകൾ ഈ മോഡലിലുണ്ട്. അതുകൊണ്ടുതന്നെ ബഡ്സ് നിയോയ്ക്ക് കൂടുതൽ താങ്ങാനാകുന്ന വില നിശ്ചയിക്കാനാണ് സാധ്യത.

പുതിയ ഫോണില്ല; കൂടുതൽ ഉൽപ്പന്നങ്ങളുമായി സിഎംഎഫ്

2026ൽ സിഎംഎഫ് പുതിയ ഉൽപ്പന്നങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്. സിഎംഎഫ് ഫോൺ 2 പ്രോയുടെ പിൻഗാമിയെ കമ്പനി പരിഗണിച്ചിരുന്നെങ്കിലും മെമ്മറി ഘടകങ്ങളുടെ വില വർധിച്ചതോടെ പുതിയ ഫോൺ അവതരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. അതേസമയം, പുതിയ ഉൽപ്പന്നങ്ങളും പുതിയ വിഭാഗങ്ങളിലേക്കുള്ള പ്രവേശനവും പദ്ധതിയിലുണ്ടെന്ന് സിഎംഎഫ് സഹസ്ഥാപകൻ അക്കിസ് ഇവാഞ്ചലിഡിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പുതിയ ഉൽപ്പന്നങ്ങളിൽ ഒന്നായിരിക്കാം ബഡ്സ് നിയോ.

PREV
Read more Articles on
click me!

Recommended Stories

വമ്പൻ ബാറ്ററിയുമായി ബോൾട്ട് ഏസ് 5G, ഇവോ 4G എത്തുന്നു
പോക്കോ, ഓപ്പോ ഫോണുകൾക്ക് തീവില; പുതിയ വില അറിയാം