ഐഫോണ്‍ സ്വന്തമാക്കാന്‍ മികച്ച ചാന്‍സ്; വിലക്കുറവിന്‍റെ മികച്ച ഡീലുകള്‍ ഇങ്ങനെ

Published : Oct 04, 2022, 06:07 PM IST
ഐഫോണ്‍ സ്വന്തമാക്കാന്‍ മികച്ച ചാന്‍സ്; വിലക്കുറവിന്‍റെ മികച്ച ഡീലുകള്‍ ഇങ്ങനെ

Synopsis

ഫ്ലിപ്കാർട്ട് ബിഗ് ദസറ വിൽപ്പനയുടെ ഭാഗമായി ഫ്ലിപ്പ്കാര്‍ട്ട് എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ച് എല്ലാ പര്‍ച്ചേസിനും 10 ശതമാനം ഇന്‍സ്റ്റന്‍റ് കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. എച്ച്‌ഡിഎഫ്‌സി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ ബാങ്ക് ഓഫർ ലഭ്യമാണ്.

മുംബൈ: ബിഗ്ബില്ല്യണ്‍ ഡേ കഴിഞ്ഞയുടന്‍ ഫ്ലിപ്കാർട്ട് ബിഗ് ദസറ വിൽപ്പന നടത്തുകയാണ്. ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്കായി ഒക്ടോബര്‍ നാല് മുതൽ വിൽപ്പന ആരംഭിച്ചു. മറ്റെല്ലാവർക്കും, ഫ്ലിപ്പ്കാർട്ട് ബിഗ് ദസറ വിൽപ്പന ഒക്ടോബർ 5 ന് ആരംഭിക്കും. അത് ഒക്ടോബർ 8 വരെ തുടരും. വിൽപ്പനയ്ക്കിടെ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം സ്മാർട്ട്‌ഫോണുകൾ, ഗൃഹോപകരണങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് വൻ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. 

ഫ്ലിപ്കാർട്ട് ബിഗ് ദസറ വിൽപ്പനയുടെ ഭാഗമായി ഫ്ലിപ്പ്കാര്‍ട്ട് എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ച് എല്ലാ പര്‍ച്ചേസിനും 10 ശതമാനം ഇന്‍സ്റ്റന്‍റ് കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. എച്ച്‌ഡിഎഫ്‌സി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ ബാങ്ക് ഓഫർ ലഭ്യമാണ്.

ദസറ വില്‍പ്പനയില്‍ ഐഫോണുകൾ എക്കാലത്തെയും കുറഞ്ഞ വിലയിൽ ലഭ്യമാണ്. മോഡലുകളിൽ ഐഫോണ്‍ 13, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 11, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13പ്രോ മാക്സ്, ഐഫോണ്‍ 13 മിനി എന്നിവയ്ക്കെല്ലാം ഈ ദസറ വില്‍പ്പനയില്‍ മികച്ച ഓഫറുകള്‍ ഫ്ലിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. 

-ഐഫോൺ 13 ഫ്ലിപ്പ്കാർട്ടില്‍ ദസറ വില്‍പ്പനയില്‍ 60,000 രൂപയിൽ താഴെ ലഭ്യമാകും. ഏകദേശം 57,000 രൂപയ്ക്ക് ഐഫോണ്‍ 13 ലഭ്യമാകും. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഫർ ഉൾപ്പെടെയാണ് ഈ ഡിസ്ക്കൌണ്ട് വില.

-ഐഫോൺ 12 മിനി ഫ്ലിപ്കാർട്ട് വിൽപ്പനയ്ക്കിടെ 35,990 രൂപ കിഴിവില്‍ ലഭിക്കും. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡുകളിൽ ലഭ്യമായ 10 ശതമാനം തൽക്ഷണ കിഴിവ് ഉൾപ്പെടെയാണ് ഈ ഓഫര്‍.

- ഐഫോൺ 11 ഉം ഡിസ്കൗണ്ട് വിലയിലും ലഭ്യമാണ്. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡ് ഓഫറിന് ശേഷം ഇത് 34,490 രൂപയ്ക്ക് ലഭ്യമാണ്. ഫോണിന്‍റെ എല്ലാ മോഡലുകൾക്കും ഈ കിഴിവ് ലഭ്യമാണ്.

-ഐഫോണ്‍ 13 മിനി ഡിസ്കൗണ്ട് വിലയില്‍ ലഭ്യമാണ്. ഫോണിന്‍റെ 128 ജിബി മോഡല്‍ 52,240 രൂപയ്ക്ക് ലഭിക്കും. ഫോണിന്റെ എല്ലാ മോഡലുകൾക്കും കിഴിവ് ലഭ്യമാണ്.

- ഐഫോൺ 12 പ്രോയിലും ഫ്ലിപ്കാർട്ട് കിഴിവ് വാഗ്ദാനം ചെയ്യുന്നു. ബാങ്ക് ഓഫർ ഉപയോഗിച്ചാല്‍ ശേഷം 97,240 രൂപയ് ആപ്പിളിന്‍റെ ഈ സ്മാർട്ട്‌ഫോൺ ലഭിക്കും.

ആന്‍ഡ്രോയ്ഡ് ഫോണില്‍ നിന്നും ഐഫോണിലേക്ക് മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇത് മികച്ച ഡീലാണ്. ഒപ്പം പഴയ ഐഫോണ്‍ മോഡൽ മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കിലും വിൽപ്പന അവസാനിക്കുന്നതിന് മുമ്പ് ഡീൽ സ്വന്തമാക്കാം.\

അടുത്ത ഐഫോണ്‍ എത്തുന്നത് ലോകം കേള്‍ക്കാന്‍ കാത്തിരുന്ന പ്രത്യേകതയുമായി.!

ഇന്ത്യന്‍ പോക്കറ്റ് കീറാത്ത വിലയില്‍ ഐഫോണ്‍ കിട്ടുമോ?; വന്‍ തീരുമാനവുമായി ആപ്പിള്‍

PREV
Read more Articles on
click me!

Recommended Stories

OPPO F33 Pro റിവ്യൂ: വൈഡ് സെൽഫി, തകർപ്പൻ ക്വാളിറ്റി, ദിവസവും ഉപയോഗിക്കാൻ ഒരു ഫോൺ
വൺപ്ലസ് ഏയ്‌സ് 6 അൾട്ര: ലോഞ്ചിന് മുമ്പേ ശ്രദ്ധേയ വിവരങ്ങള്‍ പുറത്ത്