അപ്ഡേഷന്‍ നടന്നപ്പോള്‍ പിക്സല്‍ ഫോണിലെ വലിയ ഫീച്ചര്‍ 'മുക്കി' ഗൂഗിള്‍.!

By Web TeamFirst Published Dec 27, 2020, 5:23 PM IST
Highlights

ആകാശകാഴ്ചകളുടെ ചിത്രങ്ങള്‍ ഗൂഗിള്‍ പിക്സല്‍ പുതിയ ഫോണുകളുടെ അള്‍ട്ര വൈഡ് ക്യാമറയിലൂടെ എടുക്കാന്‍ സാധിക്കുന്നതായിരുന്നു 

ഗൂഗിള്‍ പിക്സല്‍ 5, പിക്സല്‍ 4എ 5ജി എന്നീ ഫോണുകളില്‍ വലിയ പ്രധാന്യം നല്‍കി ഗൂഗിള്‍ അവതരിപ്പിച്ച പ്രത്യേകതകള്‍ ആരും അറിയാതെ മുക്കിയതായി പരാതി. ഗൂഗിള്‍ പിക്സല്‍ ഫോണിലെ ക്യാമറ ഫീച്ചറാണ് പുതിയ അപ്ഡേഷനിലൂടെ അപ്രത്യക്ഷമായത്. നേരത്തെ ഈ ഫോണുകളുടെ പുറത്തിറക്കല്‍ സമയത്ത് ഏറെ ചര്‍ച്ചയായ ഫീച്ചറായ 'ആസ്ട്രോഫോട്ടോഗ്രഫി' ഫീച്ചറാണ് നവംബറില്‍ വന്ന ക്യാമറ 8.1 അപ്ഡേറ്റോടെ കാണാതായത്.

ആകാശകാഴ്ചകളുടെ ചിത്രങ്ങള്‍ ഗൂഗിള്‍ പിക്സല്‍ പുതിയ ഫോണുകളുടെ അള്‍ട്ര വൈഡ് ക്യാമറയിലൂടെ എടുക്കാന്‍ സാധിക്കുന്നതായിരുന്നു  'ആസ്ട്രോഫോട്ടോഗ്രഫി' എന്ന ഫീച്ചറിന്‍റെ പ്രത്യേകത. ക്യാമറയിലെ നൈറ്റ് സൈറ്റ് ഓപ്ഷന്‍ എടുത്താല്‍ ഇത് സാധ്യമാകുമായിരുന്നു. ആകാശത്തിന്‍റെ മിഴിവാര്‍ന്ന 107 ഡിഗ്രി ഫീല്‍ഡ് ചിത്രം ഈ ഫീച്ചര്‍ വഴി ലഭിച്ചിരുന്നു.

എന്നാല്‍ പുതിയ ഗൂഗിള്‍ ക്യാമറ 8.1 അപ്ഡേഷന് ശേഷം, സാധാരണ നൈറ്റ് സൈറ്റ് മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. 'ആസ്ട്രോഫോട്ടോഗ്രഫി' എന്ന ഫീച്ചര്‍ ലഭ്യമല്ല.  അതേ സമയം 9 ടു 5 ഗൂഗിള്‍ സൈറ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഇപ്പോള്‍ നല്‍കിയ അപ്ഡേഷന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പഴയ ഗൂഗിള്‍ ക്യാമറ 7.6 പതിപ്പിലേക്ക് പോയാല്‍ നിങ്ങള്‍ക്ക് വീണ്ടും 'ആസ്ട്രോഫോട്ടോഗ്രഫി' എന്ന ഫീച്ചര്‍ ലഭിക്കും എന്നാണ്.

click me!