- Home
- Technology
- Gadgets (Technology)
- ക്യാമറ ഡിഎസ്എല്‍ആര്‍ ലെവലാകും? ഐഫോണ്‍ 18 പ്രോ ലീക്കുകള്‍ വന്നുതുടങ്ങി
ക്യാമറ ഡിഎസ്എല്‍ആര്‍ ലെവലാകും? ഐഫോണ്‍ 18 പ്രോ ലീക്കുകള്‍ വന്നുതുടങ്ങി
ആപ്പിളിന്‍റെ ഐഫോണ്‍ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകളുടെ വില്‍പന സജീവമായി തുടരുമ്പോഴും ഐഫോണ്‍ 18 ശ്രേണി മോഡലുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിക്കഴിഞ്ഞു. 2026-ല്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 18 പ്രോയുടെ സ്പെസിഫിക്കേഷനുകളുടെ ആദ്യ ലീക്കുകള്‍…

ഐഫോണ്‍ 18 പ്രോ തകര്‍ക്കും
ആപ്പിള്‍ ഔദ്യോഗികമായി ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഐഫോണ്‍ 18 പ്രോയില്‍ ചിപ്പിലും ഡിസൈനിലും ക്യാമറയിലും എഐ ഫീച്ചറുകളിലും അപ്‌ഗ്രേഡ് വരുമെന്ന് ലീക്കുകള്‍ വ്യക്തമാക്കുന്നു. സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് ഫീച്ചര്‍ ഐഫോണ്‍ 18 പ്രോയില്‍ വരുമെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രോസസര്‍ പുത്തനാകും
ആപ്പിളിന്‍റെ എ20 പ്രോ ചിപ്പിലായിരിക്കും ഐഫോണ്‍ 18 പ്രോ തയ്യാറാക്കുക എന്നുറപ്പാണ്. ടിഎസ്എംസിയുടെ 2nm പ്രോസസറില്‍ നിര്‍മ്മിക്കുന്നു എന്ന് പറയപ്പെടുന്ന ഈ പ്രോസസര്‍ കൂടുതല്‍ മികവാര്‍ന്ന പെര്‍ഫോമന്‍സ് നല്‍കും എന്ന് അനുമാനിക്കാം.
ഐഫോണ്‍ 18 പ്രോയില്‍ അപ്‌ഗ്രേഡഡ് റിയര്‍ ക്യാമറ?
ഐഫോണ്‍ 18 പ്രോ ഒരു പ്രധാന ക്യാമറ അപ്‌ഗ്രേഡ‍് അവതരിപ്പിച്ചേക്കും. പ്രധാന ക്യാമറ സെന്‍സര്‍ സോണിയില്‍ നിന്ന് മാറി സാംസങ് നിര്‍മ്മിത 3 ലെയര്‍ സ്റ്റാക്ക് ആവാനാണ് സാധ്യത. ഡിഎസ്എല്‍ആറിനെ ഓര്‍മ്മിപ്പിക്കുന്ന വേരിയബിള്‍ അപേര്‍ച്വര്‍ സംവിധാനം പ്രൈമറി സെന്‍സര്‍ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. ഡെപ്‌ത് ഓഫ് ഫീല്‍ഡില്‍ കൂടുതല്‍ നിയന്ത്രണം ഇത് ഉപയോക്താക്കള്‍ക്ക് നല്‍കിയേക്കും. കൂടാതെ ലോ-ലൈറ്റ് മികവും കൂട്ടിയേക്കാം.
ഐഫോണ്‍ 18 പ്രോ സെല്‍ഫി ക്യാമറ പുതുക്കിയേക്കും
ഐഫോണ്‍ 18 ശ്രേണിയിലെ എല്ലാ ഫോണുകളിലും 24എംപിയുടെ അപ്‌ഗ്രേഡഡ് ക്യാമറ ഉള്‍പ്പെട്ടേക്കും എന്നും ലീക്കുകള്‍ പറയുന്നു. ക്യാമറ കണ്‍ട്രോള്‍ ബട്ടണിലും പുതുമ പ്രതീക്ഷിക്കാം. കൂടുതല്‍ മെച്ചപ്പെട്ട താപ നിയന്ത്രണത്തിനായി സ്റ്റെയ്‌ന്‍ലെസ് സ്റ്റീല്‍ വേപ്പര്‍ ചേമ്പര്‍ കൂളിംഗ് സംവിധാനം വരുമെന്നും സൂചനയുണ്ട്.
ഡിസ്‌പ്ലെയിലും ഡിസൈനിലും മാറ്റത്തിന് സാധ്യത
ഐഫോണ്‍ 18 പ്രോയുടെ ആകെ ഡിസൈനില്‍ വലിയ മാറ്റത്തിന് സാധ്യതയില്ലെങ്കിലും നേര്‍ത്ത ഡൈനാമിക് ഐലന്‍ഡ് പ്രതീക്ഷിക്കാമെന്നാണ് സൂചന. അണ്ടര്‍-ഡിസ്‌പ്ലെ ഫേസ് ഐഡി സാങ്കേതികവിദ്യയിലും ആപ്പിള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഐഫോണ്‍ 18 പ്രോയ്‌ക്ക് പുത്തന്‍ കളര്‍ ഓപ്ഷനുകളും വന്നേക്കും.
5ജി സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി
മാഗ്‌സേഫ് ഭാഗത്ത് സുതാര്യമായ റിയര്‍ പാനല്‍ ഡിസൈന്‍ വരുമെന്നാണ് മറ്റൊരു അഭ്യൂഹം. പരമ്പരാഗത മൊബൈല്‍ ടവറുകള്‍ക്ക് പകരമാകുന്ന 5ജി സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി പിന്തുണ ഐഫോണ്‍ 18 പ്രോയില്‍ വരുമെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.
ഐഫോണ്‍ 18 പ്രോ ലോഞ്ച് തീയതി എപ്പോള്‍?
ഐഫോണ്‍ 18 പ്രോ അടങ്ങുന്ന ഐഫോണ്‍ 18 ലൈനപ്പ് 2026 സെപ്റ്റംബര്‍ മാസമാകും പുറത്തിറങ്ങുക. സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 18 മോഡലുകളുടെ ലോഞ്ച് ആപ്പിള്‍ 2027 ആദ്യ പാതിയിലേക്ക് നീട്ടിവയ്‌ക്കാനും സാധ്യതയുണ്ട്. ഐഫോണ്‍ 18 പ്രോ ബേസ് മോഡലിന്‍റെ വില ലോഞ്ച് വേളയിയില്‍ മാത്രമേ അറിയാനാകൂ.

