- Home
- Technology
- Gadgets (Technology)
- 2026ല്‍ ഞെട്ടിക്കാന്‍ ആപ്പിള്‍; ഐഫോണ്‍ ഫോള്‍ഡ് അടക്കം ആറ് വമ്പന്‍ ഗാഡ്‌ജറ്റുകള്‍ വരും
2026ല്‍ ഞെട്ടിക്കാന്‍ ആപ്പിള്‍; ഐഫോണ്‍ ഫോള്‍ഡ് അടക്കം ആറ് വമ്പന്‍ ഗാഡ്‌ജറ്റുകള്‍ വരും
കാലിഫോര്‍ണിയ: 2026 ആപ്പിള്‍ പ്രേമികളെ സംബന്ധിച്ച് വലിയ സന്തോഷത്തിന്‍റെ കാലമായിരിക്കും. ചരിത്രത്തിലെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണ്‍ അടക്കം ആറ് പ്രധാന ഡിവൈസുകളാണ് 2026-ല്‍ ആപ്പിളില്‍ നിന്ന് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്.

ഐഫോണ്‍ ഫോള്‍ഡ്
2026-ല്‍ ആപ്പിളിന്‍റെ തലവര നിശ്ചയിക്കുക ഈ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണായിരിക്കും. ആപ്പിളിന്‍റെ ചരിത്രത്തിലെ ആദ്യ ഫോള്‍ഡബിളാണ് ഐഫോണ്‍ ഫോള്‍ഡ്. എ20 പ്രോ ചിപ്പില്‍ 7.8 ഇഞ്ച് ഇന്നര്‍ സ്‌ക്രീനും 6.5 കവര്‍ ഡിസ്‌പ്ലെയുമാണ് ഐഫോണ്‍ ഫോള്‍ഡിന് പ്രതീക്ഷിക്കുന്നത്.
ഐഫോണ്‍ 17ഇ
ഐഫോണ്‍ നിരയിലെ ബജറ്റ്-ഫ്രണ്ട്‌ലി മോഡല്‍ എന്ന വിശേഷണം വഹിക്കുന്ന ഫോണ്‍. ഐഫോണ്‍ 17ഇ 2026 ഫെബ്രുവരി മാസം പുറത്തിറങ്ങിയേക്കും. പുതിയ എ19 ചിപ്പിലാവും ഐഫോണ്‍ 17ഇ പുറത്തിറങ്ങുക എന്നാണ് പ്രതീക്ഷ.
ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ്
ഐഫോണ്‍ 18 ലൈനപ്പില്‍ ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് എന്നിവയാണ് 2026-ല്‍ അവതരിപ്പിക്കപ്പെടുക എന്നാണ് റിപ്പോര്‍ട്ട്. ഇരു ഫോണുകളും പുത്തന്‍ എ20 പ്രോ ചിപ്പുകളില്‍ തയ്യാറാക്കുന്നവയായിരിക്കും.
മാക്‌ബുക്ക് പ്രോ എം5 പ്രോ, എം5 മാക്‌സ്
എം5 പ്രോ ചിപ്പ് സഹിതമുള്ള മാക്‌ബുക്ക് പ്രോയും, എം5 മാക്‌സ് ചിപ്പ് സഹിതമുള്ള ഐപാഡ് പ്രോയും അടുത്ത വര്‍ഷം പുറത്തിറങ്ങിയേക്കും എന്നാണ് സൂചനകള്‍. 2026-ന്‍റെ തുടക്കത്തിലായിരിക്കും ഇരു ഡിവൈസുകളും അവതരിപ്പിക്കപ്പെടുക. എം5 മാക്‌ബുക്ക് പ്രോയില്‍ നിന്ന് വലിയ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല.
മാക്‌ബുക്ക് എയര്‍ എം5
അടുത്ത വര്‍ഷം മാക്ബുക്ക് എയറിന് എം5 ചിപ്പ് ലഭിക്കും. 2026-ന്‍റെ ആദ്യപാദത്തില്‍ ഈ എം5 മാക്‌ബുക്ക് പ്രോ ലോഞ്ച് ചെയ്യും എന്നാണ് ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ട്. മാക്‌ബുക്ക് എയര്‍ എം4-ന്‍റെ വിലയില്‍ നിന്ന് വലിയ മാറ്റത്തിന് സാധ്യതയില്ല.
ഒഎല്‍ഇഡി ഐപാഡ് മിനി
ഒഎല്‍ഇഡി ഡിസ്‌പ്ലെ സഹിതം വരുന്ന അടുത്ത ഐപാഡിയിരിക്കും ഇത്. 2026-ന്‍റെ മൂന്നാംപാദത്തില്‍ വലിയ അപ്‌ഗ്രേഡുകളോടെയാണ് ഐപാഡ് മിനി 8 ഇറങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ 17 പ്രോ മോഡലുകളിലെ എ19 പ്രോ ചിപ്പ് ഇതില്‍ ഉപയോഗിച്ചേക്കും എന്നാണ് സൂചന. 60 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റില്‍ മാറ്റമുണ്ടാവില്ല.

