ഐഫോണ്‍ ഫീച്ചര്‍ റാഞ്ചി ഗൂഗിള്‍; വേഗതയേറിയ വയർലെസ് ചാർജിംഗും മാഗ്നറ്റിക് ആക്‌സസറിയുമായി പിക്സൽ 10- റിപ്പോര്‍ട്ട്

Published : Jun 14, 2025, 03:16 PM ISTUpdated : Jun 14, 2025, 03:28 PM IST
Google Pixel 8

Synopsis

പിക്സൽ 10 സീരീസിനൊപ്പം പ്രവർത്തിക്കുന്ന പുതിയ Qi 2-അനുയോജ്യമായ മാഗ്നറ്റിക് ആക്‌സസറികളിൽ കമ്പനി പ്രവർത്തിക്കുന്നതായി സൂചന

ദില്ലി: ഗൂഗിളിന്‍റെ പിക്സൽ 10 (Google Pixel 10) സീരീസ് സ്മാർട്ട്‌ഫോണുകൾ ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ടെൻസർ ജി5 ചിപ്പ് ഉൾപ്പെടെ ചില ശ്രദ്ധേയമായ ഹാർഡ്‌വെയർ മെച്ചപ്പെടുത്തലുകൾ ഇതിൽ ഉൾപ്പെടുന്നു. കമ്പനിയുടെ വരാനിരിക്കുന്ന ഹാൻഡ്‌സെറ്റുകൾ Qi 2 വയർലെസ് ചാർജിംഗ് പിന്തുണയോടെ എത്തുമെന്നും പുതിയ ശ്രേണിയിലുള്ള മാഗ്നറ്റിക് ആക്‌സസറികൾ അവതരിപ്പിക്കാൻ ഗൂഗിളിനെ അനുവദിക്കുന്ന ബിൽറ്റ്-ഇൻ മാഗ്നറ്റുകൾ ഉൾപ്പെടുത്താമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ. 2020 ഒക്ടോബറിൽ ഐഫോൺ 12 സീരീസിനൊപ്പം എത്തിയ മാഗ്‌സേഫ് എന്ന ആപ്പിളിന്‍റെ മാഗ്നറ്റിക് ഇക്കോസിസ്റ്റത്തിന് സമാനമായ പ്രവർത്തനം ഇത് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

പിക്സൽ 10 സീരീസിനൊപ്പം പ്രവർത്തിക്കുന്ന പുതിയ Qi 2-അനുയോജ്യമായ മാഗ്നറ്റിക് ആക്‌സസറികളിൽ കമ്പനി പ്രവർത്തിക്കുന്നതായി ആൻഡ്രോയ്‌ഡ് അതോറിറ്റിയുടെ റിപ്പോർട്ട് പറയുന്നു. നിലവിലെ പിക്സൽ 9 ലൈനപ്പിന്‍റെ പിൻഗാമികൾക്കായി ഗൂഗിൾ മൂന്ന് പുതിയ ആക്‌സസറികളിൽ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ആപ്പിൾ മാഗ്‌സേഫ് എന്ന പേരിൽ ബ്രാൻഡഡ് വയർലെസ് ആക്‌സസറികൾ വിൽക്കും. അതേസമയം ഗൂഗിളിന്‍റെ ഇക്കോസിസ്റ്റത്തെ പിക്‌സൽസ്‌നാപ്പ് എന്ന് വിളിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ഒരു പിക്‌സൽസ്‌നാപ്പ് ചാർജർ, സ്റ്റാൻഡുള്ള ഒരു പിക്‌സൽസ്‌നാപ്പ് ചാർജർ, ഒരു പിക്‌സൽസ്‌നാപ്പ് റിംഗ് സ്റ്റാൻഡ് എന്നിവയിൽ കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

പേരിടാത്ത ഒരു ട്രേഡ് ഡാറ്റാബേസിൽ എസ്‌ടിഎന്‍4 എന്ന രഹസ്യനാമത്തിൽ, "Qi 2.2 ഉള്ള" ഒരു വയർലെസ് ചാർജറിനെക്കുറിച്ചും പരാമർശങ്ങളും ആൻഡ്രോയ്‌ഡ് അതോറിറ്റി കണ്ടെത്തി. ഈ അവകാശവാദങ്ങൾ കൃത്യമാണെങ്കിൽ അനുയോജ്യമായ Qi 2.2 ചാർജറുമായി കണക്റ്റുചെയ്യുമ്പോൾ, പിക്‌സല്‍ 10 സീരീസ് 50 വാട്സ് വരെ വയർലെസ് ചാർജിംഗിനുള്ള പിന്തുണ വാഗ്ദാനം ചെയ്യും.

പിക്സൽ 10 സീരീസിനൊപ്പം ഉപയോഗിക്കുമ്പോൾ സ്റ്റാൻഡ് ആക്സസറിയോടുകൂടിയ പിക്സൽസ്നാപ്പ് ചാർജർ ഏതെങ്കിലും അധിക ഫീച്ചറുകളെ പിന്തുണയ്ക്കുമോ എന്ന് നിലവിൽ വ്യക്തമല്ല. ചാർജ് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോണിലെ വിഡ്‌ജറ്റുകൾ, തത്സമയ പ്രവർത്തനങ്ങൾ, ഫോട്ടോകൾ എന്നിവ കാണാൻ അനുവദിക്കുന്ന ഒരു സ്റ്റാൻഡ്‌ബൈ മോഡ് ആപ്പിൾ ഐഒഎസിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ വർഷം അവസാനം പുറത്തിറങ്ങാനിരിക്കുന്ന പിക്സൽ 10 സീരീസിലൂടെ Qi 2.2 ചാർജിംഗിനുള്ള പിന്തുണ അവതരിപ്പിക്കുന്ന ആദ്യത്തെ ആൻഡ്രോയ്‌ഡ് സ്മാർട്ട്‌ഫോൺ നിർമ്മാതാവാകും ഗൂഗിൾ. കഴിഞ്ഞ വർഷം Qi 2 ചാർജിംഗ് പിന്തുണയുമായി എത്തിയ ആദ്യത്തെ ആൻഡ്രോയ്‌ഡ് ഹാൻഡ്‌സെറ്റായിരുന്നു എച്ച്എംഡി സ്കൈലൈൻ. സാംസങ് ഗാലക്‌സി എസ്25 സീരീസ് Qi 2 ചാർജിംഗിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ആപ്പിളിന്‍റെ ഡിവൈസുകളിൽ കാണുന്ന മാഗ്നറ്റിക് ആക്‌സസറികൾക്കുള്ള പിന്തുണ പ്രാപ്‍തമാക്കുന്ന ബിൽറ്റ്-ഇൻ മാഗ്നറ്റുകൾ ഇതിൽ ഇല്ല.

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി