Latest Videos

ഗൂഗിൾ പിക്സൽ 8 ; ഐഫോണിനെ വെല്ലാന്‍ എത്തുന്ന ഫോണിന്‍റെ വില വിവരം ഇങ്ങനെ.!

By Web TeamFirst Published Sep 4, 2023, 12:01 PM IST
Highlights

കഴിഞ്ഞ ദിവസമാണ് ഒക്‌ടോബർ നാലിന് കമ്പനിയുടെ മെയ്ഡ് ബൈ ഗൂഗിൾ ഇവന്റിൽ ഗൂഗിൾ പിക്‌സൽ 8 സീരീസ് ലോഞ്ച് ചെയ്യുമെന്ന വാർത്ത പുറത്തു വന്നത്. 
 

ന്യൂയോര്‍ക്ക്: ആപ്പിള്‍ ഐഫോണ്‍ 15ന് പുറമേ തന്നെ എത്തുന്ന ഗൂഗിളിന്‍റെ പ്രീമിയം എന്‍റ് ഫോണ്‍ സീരിസാണ് ഗൂഗിള്‍ പിക്സല്‍ 8. ഇപ്പോള്‍ പിക്സല്‍ 8മായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഗൂഗിൾ പിക്സൽ മോഡലുകൾ ലിസ്റ്റ് ചെയ്ത് യുഎസ് റെഗുലേറ്റർ.  ഏഴ്  പതിപ്പുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. പിക്‌സൽ 8-ൽ നാലെണ്ണവും പിക്‌സൽ 8 പ്രോയുടെ മൂന്നെണ്ണവുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.  കഴിഞ്ഞ ദിവസമാണ് ഒക്‌ടോബർ നാലിന് കമ്പനിയുടെ മെയ്ഡ് ബൈ ഗൂഗിൾ ഇവന്റിൽ ഗൂഗിൾ പിക്‌സൽ 8 സീരീസ് ലോഞ്ച് ചെയ്യുമെന്ന വാർത്ത പുറത്തു വന്നത്. 

എന്നാൽ കമ്പനി ഔദ്യോഗികമായി ഇക്കാര്യം സ്ഥീരികരിച്ചിട്ടില്ല. അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടിൽ പിക്സൽ 8, പിക്സൽ 8 പ്രോ എന്നിവയുടെ യൂറോപ്യൻ വിലനിർണ്ണയ വിശദാംശങ്ങൾ അവയുടെ സ്റ്റോറേജ് കോൺഫിഗറേഷനുകൾ, കളർ ഓപ്ഷനുകൾ എന്നിവയെ കുറിച്ച്  പറയുന്നുണ്ട്. പിക്സൽ 8 സീരീസ് ഒരു eSIM പതിപ്പിൽ മാത്രമേ എത്തുകയുള്ളൂവെന്ന് മുൻപ് ലീക്കായ വിവരങ്ങൾ സൂചിപ്പിച്ചിരുന്നു. ഗൂഗിൾ ഫിസിക്കൽ സിം കാർഡ് സ്ലോട്ടുകൾ ഹാൻഡ്‌സെറ്റുകളിൽ പാക്ക് ചെയ്തേക്കും. പിക്സൽ 8 പ്രോ നൈറ്റ് സൈറ്റ് വീഡിയോയും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ലീക്കായ വിവരങ്ങൾ അനുസരിച്ച്, 128 ജിബി സ്റ്റോറേജ് വേരിയന്റിന് പിക്സൽ 8 ന് 874.25 യൂറോ (ഏകദേശം 78,400 രൂപ) ആയിരിക്കും വില. 256 ജിബി സ്റ്റോറേജ് വേരിയന്റിന്  949.30 യൂറോ (ഏകദേശം 85,200 രൂപ) ആകും വില. വാനില മോഡൽ ഹാസൽ, മിന്റ്, ഒബ്സിഡിയൻ, റോസ് കളർ ഓപ്ഷനുകളിൽ ഫോൺ വാഗ്ദാനം ചെയ്യപ്പെടുമെന്ന് പറയപ്പെടുന്നു.

അതേസമയം, പിക്സൽ 8 പ്രോയ്ക്ക് 128 ജിബി സ്റ്റോറേജ് മോഡലിന് 1,235.72 യൂറോ  (ഏകദേശം 1,10,900 രൂപ) ചിലവാകും. 256 ജിബി സ്റ്റോറേജ് മോഡലിന്  1,309.95 യൂറോ (ഏകദേശം 1,17,500 രൂപ) വില വരുമെന്ന് പറയപ്പെടുന്നു. ഉയർന്ന നിലവാരമുള്ള 512 ജിബി മോഡലിന് 1,461.24 യൂറോ  (ഏകദേശം 1,31,100 രൂപ) വിലവരുമെന്നാണ് റിപ്പോർട്ട്. ബേ, മിന്റ്, ഒബ്സിഡിയൻ, പോർസലൈൻ ഷേഡുകൾ എന്നിവയിൽ ഇവ ലഭ്യമാകുമെന്ന് സൂചനയുണ്ട്.

ഐഫോൺ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത.!

സിം കാർഡ് ഇനി തോന്നുംപടി വിൽക്കാനും വാങ്ങാനും സാധിക്കില്ല; നിബന്ധനകൾ കടുപ്പിച്ച് ടെലികോം, ലംഘിച്ചാൽ വന്‍പിഴ

Asianet News Live

click me!