Latest Videos

ഐഫോണ്‍ 15ന് പിന്നാലെ പിക്സല്‍ 8 എത്തും; ലോഞ്ചിംഗ് പ്രഖ്യാപിച്ച് ഗൂഗിള്‍

By Web TeamFirst Published Sep 3, 2023, 4:54 PM IST
Highlights

മെയ്ഡ് ബൈ ഗൂഗിൾ ഇവന്‍റ് എന്നറിയപ്പെടുന്ന ഇവന്റ് ന്യൂയോർക്ക് സിറ്റിയിലാണ് നടക്കുക. ഇവന്‍റില്‍ വെച്ച് കമ്പനി പുതിയ ഉല്പന്നങ്ങൾ കൂടി പരിചയപ്പെടുത്തിയേക്കും എന്ന സൂചനയുണ്ട്. 

പ്പിൾ ഐഫോൺ 15 ന്‍റെ ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ പിക്സൽ 8 ന്റെ ലോഞ്ച് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിൾ. മാധ്യമങ്ങൾക്ക് കമ്പനി അയച്ച ക്ഷണപ്രകാരം ഒക്ടോബർ നാലിന് പരിപാടി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ആപ്പിളിന്റെ ഐഫോൺ 15 ലോഞ്ച് ചെയ്‌ത് കൃത്യം മൂന്ന് ആഴ്‌ചയ്‌ക്ക് ശേഷമാണിത്.  

മെയ്ഡ് ബൈ ഗൂഗിൾ ഇവന്‍റ് എന്നറിയപ്പെടുന്ന ഇവന്റ് ന്യൂയോർക്ക് സിറ്റിയിലാണ് നടക്കുക. ഇവന്‍റില്‍ വെച്ച് കമ്പനി പുതിയ ഉല്പന്നങ്ങൾ കൂടി പരിചയപ്പെടുത്തിയേക്കും എന്ന സൂചനയുണ്ട്. പിക്സൽ 8 സീരീസിൽ കുറഞ്ഞത് രണ്ട് പുതിയ മോഡലുകളെങ്കിലും കാണാനാകുമെന്നാണ് പ്രതീക്ഷ.  സ്റ്റാൻഡേർഡും പ്രോ മോഡലും ആയിരിക്കുമത്. ഈ ആഴ്ച ആദ്യം ഗൂഗിൾ സ്റ്റോർ വെബ്‌സൈറ്റിൽ പിക്‌സൽ 8 പ്രോ ഇമേജിന്റെ ആകസ്മികമായ അപ്‌ലോഡ് വരാനിരിക്കുന്ന മുൻനിര സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള സൂചന നല്‍കിയിരുന്നു.

പുതിയ സ്‌മാർട്ട്‌ഫോണുകൾക്ക് പുറമേ, ഗൂഗിൾ രണ്ടാം തലമുറ പിക്‌സൽ വാച്ച് ലോഞ്ച് ചെയ്യുമെന്ന പ്രതീക്ഷകളുമുണ്ട്. സ്മാർട്ട്‌ഫോൺ ആധിപത്യത്തിനായുള്ള മത്സരത്തിൽ ഗൂഗിളിന്റെ മെയ്ഡ് ബൈ ഗൂഗിൾ ഇവന്റ് ഒരു സുപ്രധാന നിമിഷമാകുമെന്നാണ് സൂചന. ‌

നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം പിക്സൽ 8 ന് നിരവധി പ്രത്യേകതകൾ ഉണ്ട്. ക്യാമറയാണ് പിക്സലിന്റെതായി എടുത്തു പറയേണ്ടത്. ക്യാമറയുടെ കാര്യത്തിൽ പേര് കേട്ട ഫോണുകളാണ് ഗൂഗിൾ പിക്സൽ 8. മൊബൈൽ ഫോട്ടോഗ്രാഫിക്ക് മുതൽക്കൂട്ടാകുന്ന അപ്ഡേഷൻസാണ് ഫോണിലുണ്ടാകുക എന്നാണ് പ്രതീക്ഷ. 

മെച്ചപ്പെട്ട ലോ-ലൈറ്റ് പ്രകടനവും മെച്ചപ്പെടുത്തിയ ഒപ്റ്റിക്കൽ സൂമും പോലുള്ള സവിശേഷതകൾ എടുത്തു പറയേണ്ടതാണ്.  കൂടാതെ, നൂതന കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി ടെക്നിക്കുകൾക്ക് പുതിയ മാനദണ്ഡങ്ങൾ സജ്ജമാക്കാൻ കഴിയും. ഏത് സാഹചര്യത്തിലും പിക്സൽ 8 വഴി ഉപയോക്താക്കൾക്ക് അതിശയകരമായ ചിത്രങ്ങൾ പകർത്താനാകും.

സ്മാർട്ട്ഫോണുകള്‌‍ ദിനം പ്രതി മെച്ചപ്പെടുന്നുണ്ടെങ്കിലും ബാറ്ററി ലൈഫ് ഇപ്പോഴും ഉപയോക്താക്കളിൽ ആശങ്കയുളവാക്കുന്ന ഒന്നാണ്. ഉപകരണങ്ങളിൽ മൾട്ടിടാസ്‌ക് ചെയ്യുന്ന കാലഘട്ടത്തിൽ ബാറ്ററി ലൈഫുള്ള  ഫോൺ ഒരു പ്രധാന ഘടകമാണ്.  പവർ മാനേജ്മെന്റ്, ഫാസ്റ്റ് ചാർജിങ് എന്നിവയാണ് ഫോണിന്റെ മറ്റ് പ്രത്യേകതകൾ.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഓഗ്‌മെന്റഡ് റിയാലിറ്റി (AR) എന്നിവ ഈ സ്‌മാർട്ട്‌ഫോണിന്റെ അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ മേഖലകളിൽ ഗൂഗിൾ എത്രത്തോളം മികച്ചതാണ് എന്നതിന്റെ തെളിവാണ് പിക്സൽ  7 ഫോണുകൾ.എഐ,എആർ എന്നിവയുടെ കാര്യത്തിൽ പിക്സൽ 8 സീരീസിൽ നിന്നും മികച്ച അപ്ഡേഷൻസാണ് ഉപയോക്താക്കൾ പ്രതീക്ഷിക്കുന്നത്.

'ആപ്പിള്‍ ഐഫോണ്‍ 15നെ ഒന്ന് ചൊറിഞ്ഞ് ഗൂഗിള്‍' ; പിക്സല്‍ 8ന്‍റെ പരസ്യവുമായി കമ്പനി

ഐഫോൺ 15 ന്റെ ലോഞ്ചിങ്ങ് എങ്ങനെ ലൈവായി കാണാം

Asianet News Live

tags
click me!