Asianet News MalayalamAsianet News Malayalam

'ആപ്പിള്‍ ഐഫോണ്‍ 15നെ ഒന്ന് ചൊറിഞ്ഞ് ഗൂഗിള്‍' ; പിക്സല്‍ 8ന്‍റെ പരസ്യവുമായി കമ്പനി

ഗൂഗിൾ പിക്സലിന്റെ ലോഞ്ച് ഒക്ടോബറിലാണ് നടക്കുക. മെയ്ഡ് ബൈ ഗൂഗിൾ ഇവന്റ് എന്നറിയപ്പെടുന്ന ഇവന്റ് ന്യൂയോർക്ക് സിറ്റിയിലാണ് നടക്കുക.

Google releases new Pixel 8 teaser video, makes fun of iPhone 15 series vvk
Author
First Published Sep 1, 2023, 7:29 AM IST

പ്പിളിനെ ലക്ഷ്യമിട്ട് പുതിയ പരസ്യവുമായി ഗൂഗിൾ. ഗൂഗിൾ പിക്സലിന്റെ സ്മാർട്ട്ഫോൺ പുറത്തിറങ്ങുമെന്ന വാർത്ത വന്നതിന് പിന്നാലെയാണ്  ഇത്. ഐഫോൺ 15 ൽ വരാനിരിക്കുന്ന അപ്ഡേഷനെ കുറിച്ചുള്ള സൂചനയും പരസ്യത്തിൽ കാണിക്കുന്നു.  ഗൂഗിളിന്റെ പിക്സൽ സ്മാർട്ട്ഫോണുകളുടെ ചില സവിശേഷതകളെ കുറിച്ചും തമാശ രൂപത്തിൽ പരസ്യത്തിൽ എടുത്തുകാണിക്കുന്നുണ്ട്. 

സെപ്റ്റംബർ രണ്ടാം വാരത്തില്‍ ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്യുമെന്ന് ആപ്പിൾ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഒക്ടോബർ നാലിന് പിക്സൽ 8 സീരീസ് അവതരിപ്പിക്കാനാണ് ഗൂഗിൾ പദ്ധതിയിടുന്നത്.തുടക്കത്തിൽ ഐഫോണുകളെ പ്രശസ്തമാക്കിയ ഫീച്ചറിനെക്കുറിച്ച് പിക്സലിനോട് ചോദിച്ചു കൊണ്ടുള്ള സംഭാഷണം രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. അതായത് പിക്സല്‍ നേരിട്ട് ഐഫോണിനെയാണ് ലക്ഷ്യം വയ്ക്കുന്നത് എന്ന് പരസ്യത്തില്‍‌ നിന്നും വ്യക്തം.  

ഐക്കണിക്ക് "സ്ലൈഡിംഗ് ടു അൺലോക്ക്" ഫീച്ചർ, അജ്ഞാത നമ്പറുകൾക്കായുള്ള എഐ പവർ കോൾ കൈകാര്യം ചെയ്യൽ, തത്സമയ സന്ദേശ വിവർത്തനങ്ങൾ, ഫോട്ടോ മെച്ചപ്പെടുത്തൽ ഫീച്ചർ എന്നിവ പോലുള്ള ചില സവിശേഷതകൾ പരസ്യത്തില്‍ പ്രമോട്ട് ചെയ്യാനും പിക്സൽ മറന്നിട്ടില്ല. യുഎസ്ബി - സി ചാർജറിനെ കുറിച്ചും തമാശരൂപേണ പരസ്യത്തിൽ പറയുന്നുണ്ട്. ഇത് ശരിക്കും ഐഫോണിനെ കളിയാക്കിയതാണ് എന്നാണ് ടെക് ലോകത്തെ സംസാരം. പരസ്യത്തിൽ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ മത്സരാധിഷ്ഠിത അന്തരീക്ഷം വ്യക്തമാണ്. ആപ്പിളിനെ കളിയാക്കി ശരിക്കും ഗൂഗിള്‍ സ്കോര്‍ ചെയ്യാനുള്ള ശ്രമമാണ് പരസ്യത്തില്‍ എന്നാണ് ടെക് ലോകത്തെ സംസാരം.

ഗൂഗിൾ പിക്സലിന്റെ ലോഞ്ച് ഒക്ടോബറിലാണ് നടക്കുക. മെയ്ഡ് ബൈ ഗൂഗിൾ ഇവന്റ് എന്നറിയപ്പെടുന്ന ഇവന്റ് ന്യൂയോർക്ക് സിറ്റിയിലാണ് നടക്കുക. ഇവന്റിൽ വെച്ച് കമ്പനി പുതിയ ഉല്പന്നങ്ങൾ കൂടി പരിചയപ്പെടുത്തിയേക്കും എന്ന സൂചനയുണ്ട്. പിക്സൽ 8 സീരീസിൽ കുറഞ്ഞത് രണ്ട് പുതിയ മോഡലുകളെങ്കിലും കാണാനാകുമെന്നാണ് പ്രതീക്ഷ.  സ്റ്റാൻഡേർഡും പ്രോ മോഡലും ആയിരിക്കുമത്. 

ഈ ആഴ്ച ആദ്യം ഗൂഗിൾ സ്റ്റോർ വെബ്‌സൈറ്റിൽ പിക്‌സൽ 8 പ്രോ ഇമേജിന്റെ ആകസ്മികമായ അപ്‌ലോഡ് വരാനിരിക്കുന്ന മുൻനിര സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള സൂചന നല്കിയിരുന്നു. പുതിയ സ്‌മാർട്ട്‌ഫോണുകൾക്ക് പുറമേ, ഗൂഗിൾ രണ്ടാം തലമുറ പിക്‌സൽ വാച്ച് ലോഞ്ച് ചെയ്യുമെന്ന പ്രതീക്ഷകളുമുണ്ട്. സ്മാർട്ട്‌ഫോൺ ആധിപത്യത്തിനായുള്ള മത്സരത്തിൽ ഗൂഗിളിന്റെ മെയ്ഡ് ബൈ ഗൂഗിൾ ഇവന്റ് ഒരു സുപ്രധാന നിമിഷമാകുമെന്നാണ് സൂചന. ‌

ഐഫോൺ 15 ന്റെ ലോഞ്ചിങ്ങ് എങ്ങനെ ലൈവായി കാണാം

Asianet News Live

Follow Us:
Download App:
  • android
  • ios