അമ്പമ്പോ! 10,000 നിറ്റ് ഡിസ്പ്ലേയും 10,000mAh ബാറ്ററിയുമായി ഹോണർ; ടെക്ക് ലോകത്ത് കോളിളക്കം

Published : Jun 14, 2026, 02:07 PM IST
Honor Win Turbo

Synopsis

ടെക്ക് ഭീമനായ ഹോണർ 10,000mAh-ൽ കൂടുതലുള്ള ബാറ്ററിയും 10,000 നിറ്റ് പീക്ക് ബ്രൈറ്റ്നസുള്ള ഡിസ്പ്ലേയുമുള്ള ഒരു പുതിയ സ്മാർട്ട്ഫോൺ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ഈ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇത് യാഥാർത്ഥ്യമായാൽ സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കപ്പെടും.

സ്‍മാർട്ട്ഫോൺ വിപണിയിൽ ബാറ്ററി ശേഷിയിലും ഡിസ്പ്ലേ സാങ്കേതികവിദ്യയിലും പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കാൻ ടെക്ക് ഭീമനായ ഹോണർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. 10,000mAh-ൽ കൂടുതലുള്ള ബാറ്ററിയും 10,000 നിറ്റ് വരെ പീക്ക് ബ്രൈറ്റ്നസ് ലഭ്യമാക്കുന്ന ഡിസ്പ്ലേയുമുള്ള ഒരു പുതിയ സ്മാർട്ട്ഫോൺ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് പ്രശസ്‍ത ടിപ്‌സ്റ്ററായ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പുറത്തുവിട്ട പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നത്.

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വൈബോ വഴിയാണ് ആണ് ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ ഈ വിവരങ്ങൾ പുറത്തുവിട്ടത്. എന്നാൽ സ്മാർട്ട്ഫോണിന്റെ പേര്, പ്രോസസർ, ക്യാമറ സവിശേഷതകൾ, ചാർജിംഗ് വേഗത, ലോഞ്ച് തീയതി തുടങ്ങിയ മറ്റ് വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ നിലവിൽ ലഭ്യമായ വിവരങ്ങൾ വെറും അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് ശ്രദ്ധിക്കേണ്ടതാണ്.

ചോർച്ചയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം 10,000 നിറ്റ് പീക്ക് ബ്രൈറ്റ്നസ് എന്ന അവകാശവാദമാണ്. നിലവിൽ വിപണിയിലുള്ള പല ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളുടെയും ബ്രൈറ്റ്നസ് നിലവാരത്തെക്കാൾ വളരെ ഉയർന്നതാണ് ഇത്. എങ്കിലും, പീക്ക് ബ്രൈറ്റ്നസ് എന്നത് പ്രത്യേക സാഹചര്യങ്ങളിൽ സ്‌ക്രീനിലെ ഒരു ചെറിയ ഭാഗം മാത്രം കൈവരിക്കുന്ന പരമാവധി തെളിച്ചമാണെന്നും അത് സാധാരണ ഉപയോഗത്തിലെ തെളിച്ചത്തെ പ്രതിനിധീകരിക്കണം എന്നില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വലിയ ബാറ്ററികളുള്ള സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്നതിൽ ഹോണർ അടുത്തിടെ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. 2025 ഡിസംബറിൽ ചൈനയിൽ അവതരിപ്പിച്ച ഹോണർ വിൻ, ഹോണർ വിൻ ആർടി മോഡലുകൾ 10,000mAh ബാറ്ററിയും 6,000 നിറ്റ് പീക്ക് ബ്രൈറ്റ്നസുള്ള ഡിസ്പ്ലേയും ഉൾക്കൊണ്ടിരുന്നു. തുടർന്ന് ഈ മാസം അവതരിപ്പിച്ച ഹോണർ വിൻ ടർബോ മോഡലിൽ 10,000mAh ബാറ്ററിയും 8,000 നിറ്റ് വരെ തെളിച്ചം നൽകുന്ന ഡിസ്പ്ലേയുമാണ് കമ്പനി നൽകിയിരുന്നത്. ഇതുകൂടാതെ, ഹോണർ പവർ 2 സ്മാർട്ട്ഫോണിൽ 10,080mAh ബാറ്ററിയും 8,000 നിറ്റ് പീക്ക് ബ്രൈറ്റ്നസും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് പുതിയ മോഡലിൽ ഈ സവിശേഷതകൾ കൂടുതൽ ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമമെന്ന് വിലയിരുത്തപ്പെടുന്നത്.

എന്നാൽ കമ്പനി ഇതുവരെ ഈ പുതിയ സ്‍ർട്ട്ഫോണിന്റെ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോണർ ഈ സവിശേഷതകളോടെ ഫോൺ അവതരിപ്പിക്കുകയാണെങ്കിൽ, ബാറ്ററി ശേഷിയിലും ഡിസ്പ്ലേ തെളിച്ചത്തിലും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്ന സ്‍മാർട്ട്ഫോണായി ഇത് മാറാൻ സാധ്യതയുണ്ട്.

PREV
Read more Articles on
click me!

Recommended Stories

സാംസങ് ഗാലക്‌സി S26 അൾട്ര: വൻ വിലക്കുറവ്, പക്ഷെ വാങ്ങണോ?
വാട്‌സ്ആപ്പിൽ ആർബിഐയുടെ പേരിൽ സന്ദേശം ലഭിച്ചോ? എങ്കിൽ സൂക്ഷിക്കുക; അതൊരു കെണിയാണ്!