വരുന്നു നൂതന ഇസിജി സെൻസറും പുതിയ ആരോഗ്യ സവിശേഷതകളുമായി വാവെയ് വാച്ച് 5 പ്രോ

Published : Apr 30, 2025, 04:00 PM ISTUpdated : Apr 30, 2025, 04:05 PM IST
വരുന്നു നൂതന ഇസിജി സെൻസറും പുതിയ ആരോഗ്യ സവിശേഷതകളുമായി വാവെയ് വാച്ച് 5 പ്രോ

Synopsis

ഉപയോക്താക്കൾക്ക് മുമ്പത്തേക്കാൾ കൂടുതൽ ചോയ്‌സ് വാഗ്ദാനം ചെയ്യുന്ന ഒന്നിലധികം വർണ്ണ വേരിയന്‍റുകളിൽ വാച്ച് 5 സീരീസ് വാവെയ് പുറത്തിറക്കിയേക്കും

ഷെഞ്ജെൻ: വാവെയ് വാച്ച് 5 സീരീസ് എന്ന് പേരിട്ടിരിക്കുന്ന അടുത്ത തലമുറ സ്മാർട്ട്‌വാച്ച് പുറത്തിറക്കാൻ ചൈനീസ് കമ്പനി ഒരുങ്ങുന്നതായി റിപ്പോർട്ട്. മെയ് 15ന് ഈ ഉപകരണം ലോകമെമ്പാടും ലോഞ്ച് ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ പുതിയ വാച്ച് 5 പ്രോ കൂടുതൽ നൂതനമായ ഇസിജി സെൻസറും പുതിയ ആരോഗ്യ സവിശേഷതകളും ഉൾക്കൊള്ളുന്നതായിരിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത് ശരിയാണെങ്കിൽ, ഇത് വാവെയ്‌യുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഫീച്ചർ സമ്പന്നമായ വെയറബിളുകളിൽ ഒന്നായി മാറിയേക്കാം.

വെയ്‌ബോയിലെ (@RuigePlayDigital) ഒരു ചൈനീസ് ടിപ്‌സ്റ്ററാണ് വാവെയ് വാച്ച് 5 പ്രോയിൽ പുതിയതും മെച്ചപ്പെടുത്തിയതുമായ ഇലക്ട്രോകാർഡിയോഗ്രാം (ECG) സെൻസർ ഘടിപ്പിക്കുമെന്ന് സൂചന നൽകിയത്. എങ്കിലും, പോസ്റ്റ് പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ അത് പിൻവലിച്ചു. പക്ഷേ ഇപ്പോഴും ആരാധകർക്കും സാങ്കേതിക വിദഗ്ദ്ധർക്കും ഇടയിൽ ഇത് കോളിളക്കം സൃഷ്ടിക്കുന്നു. ഇസിജി സവിശേഷത വാച്ചിനെ ഹൃദയത്തിന്‍റെ വൈദ്യുത സിഗ്നലുകൾ നിരീക്ഷിക്കാനും, ഏട്രിയൽ ഫൈബ്രിലേഷൻ പോലുള്ള ക്രമരഹിതമായ മിടിപ്പുകൾ കണ്ടെത്താനും, സ്റ്റാൻഡേർഡ് ഒപ്റ്റിക്കൽ ഹൃദയമിടിപ്പ് മോണിറ്ററുകളേക്കാൾ കൂടുതൽ വിശദമായ ഹൃദയാരോഗ്യ വിശകലനം നൽകാനും അനുവദിക്കുന്നു.

അതേസമയം വാവെയ് ആദ്യമായി ഇസിജി മോണിറ്ററിംഗ് അവതരിപ്പിച്ചത് അവരുടെ വാച്ച് ഡി (2021)യിലാണ്. അതിനുശേഷം, ഈ സവിശേഷത വാവെയ്‌യുടെ നിരവധി വെയറബിൾ ഉപകരണങ്ങളിൽ ലഭിച്ചിട്ടുണ്ട്. വാച്ച് 5 പ്രോ ഉപയോഗിച്ച്, വാവെയ് ഇസിജി സാങ്കേതികവിദ്യ കൂടുതൽ പരിഷ്‌‍കരിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. കൃത്യത മെച്ചപ്പെടുത്തുന്ന ഒരു പുതിയ ഫിംഗർടിപ്പ് ടച്ച് സെൻസർ അവതരിപ്പിക്കാനും സാധ്യതയുണ്ട്.

ഉപയോക്താക്കൾക്ക് മുമ്പത്തേക്കാൾ കൂടുതൽ ചോയ്‌സ് വാഗ്ദാനം ചെയ്യുന്ന ഒന്നിലധികം വർണ്ണ വേരിയന്‍റുകളിൽ വാച്ച് 5 സീരീസ് വാവെയ് പുറത്തിറക്കിയേക്കും എന്നാണ് ആഗോള ടീസർ കാമ്പെയ്‌നുകളും മറ്റ് ടിപ്‌സ്റ്ററുകളും പറയുന്നത്. ഗാംഭീര്യവും ഉപയോഗക്ഷമതയും സംയോജിപ്പിച്ചുകൊണ്ട് വാവെയ്‌യുടെ ഇതുവരെയുള്ള ഏറ്റവും പ്രീമിയം മോഡലുകളിൽ ഒന്നായിരിക്കും ഈ ഡിസൈൻ എന്നും റിപ്പോർട്ടുകൾ ഉണ്ട്. ആപ്പിൾ വാച്ച് സീരീസ് 9, സാംസങ് ഗാലക്‌സി വാച്ച് 6 എന്നിവ പോലുള്ള മുൻനിര കമ്പനികളുമായി മത്സരിക്കാൻ ലക്ഷ്യമിട്ട്, വാച്ച് 5 പ്രോയിൽ കാര്യമായ ബാറ്ററി ലൈഫ് മെച്ചപ്പെടുത്തലുകളും പുതിയ ഫിറ്റ്‌നസ്, ഹെൽത്ത് ട്രാക്കിംഗ് സവിശേഷതകളും കൊണ്ടുവന്നേക്കാം എന്നും റിപ്പോർട്ടുകൾ പറയുന്നു.

Read more: ചോദ്യങ്ങള്‍ ചോദിക്കാം, ചിത്രങ്ങള്‍ നിര്‍മ്മിക്കാം; പെർപ്ലെക്സിറ്റി എഐ ഇപ്പോൾ വാട്സ്ആപ്പിലും, ഉപയോഗം എളുപ്പം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി