Infinix Hot 11s Price Cut : ഇന്‍ഫിനിക്‌സ് ഹോട്ട് 11എസ്, നോട്ട് 11എസ് എന്നിവ വന്‍ വിലക്കിഴിവില്‍

Web Desk   | Asianet News
Published : Jan 14, 2022, 06:19 AM IST
Infinix Hot 11s Price Cut : ഇന്‍ഫിനിക്‌സ് ഹോട്ട് 11എസ്, നോട്ട് 11എസ് എന്നിവ വന്‍ വിലക്കിഴിവില്‍

Synopsis

വില്‍പ്പന ജനുവരി 17-ന് ആരംഭിക്കുകയും 2022 ജനുവരി 22 വരെ സജീവമായി തുടരുകയും ചെയ്യും.

ഫ്ലിപ്പ്കാര്‍ട്ട് റിപ്പബ്ലിക് ദിന വില്‍പനയില്‍ സ്മാര്‍ട്ട്ഫോണ്‍ ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് കുത്തനെയുള്ള ഡിസ്‌ക്കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നു. സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഇതൊരു നല്ല സമയമായിരിക്കും. വില്‍പ്പന ജനുവരി 17-ന് ആരംഭിക്കുകയും 2022 ജനുവരി 22 വരെ സജീവമായി തുടരുകയും ചെയ്യും. എന്നാലും, ഫ്‌ലിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ജനുവരി 16 മുതല്‍ കിഴിവുകളിലേക്ക് നേരത്തേ ആക്‌സസ് ലഭിക്കും.

ഇന്‍ഫിനിക്‌സ് ഹോട്ട് 11എസ്

ഫ്‌ലിപ്കാര്‍ട്ട് റിപ്പബ്ലിക് ദിന വില്‍പ്പന സമയത്ത് ഇന്‍ഫിനിക്‌സ് ഹോട്ട് 11എസ് 4ജിബി റാം, 64ജിബി സ്റ്റോറേജ് വേരിയന്റ് 9,999 രൂപയ്ക്ക് ലഭിക്കും. അതിന്റെ സാധാരണ വിലയായ 10,999യേക്കാള്‍ ആയിരം രൂപ കുറവ്.. 4 ജിബി റാം 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പ് 10,999 രൂപയ്ക്ക് ലഭിക്കും. അതിന്റെ സാധാരണ വിലയായ . 11,999 രൂപയേക്കാള്‍ ആയിരം രൂപ കുറവ്.

മീഡിയടെക്കിന്റെ ഹീലിയോ ജി88 പ്രൊസസറാണ് ഇന്‍ഫിനിക്സ് ഹോട്ട് 11 എസ് ഉപയോഗിക്കുന്നത്. 4 ജിബി എല്‍പിഡിഡിആര്‍ 4 റാമും 64 ജിബി സ്റ്റോറേജുമുള്ള ഒറ്റ കോണ്‍ഫിഗറേഷനില്‍ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാണ്. സിം ട്രേയിലെ ഒരു പ്രത്യേക മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് കാരണം ഇന്റേണല്‍ സ്റ്റോറേജ് 256 ജിബി വരെ വികസിപ്പിക്കാവുന്നതാണ്.
18 വാട്‌സ് ചാര്‍ജര്‍ ഉപയോഗിച്ച് താരതമ്യേന വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഇന്‍ഫിനിക്‌സ് എക്‌സ്ഒഎസ് 7.6 ആണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.

ഇന്‍ഫിനിക്‌സ് നോട്ട് 11s

ഇന്‍ഫിനിക്സ് നോട്ട് 11s 12,999 വിലക്കിഴവില്‍ ലഭിക്കും. അതിന്റെ സാധാരണ വിലയായ Rs. 13,999 രൂപയേക്കാള്‍ ആയിരം രൂപ കുറവ്.. 8 ജിബി റാം 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പ് 14,999 രൂപയ്ക്ക് ലഭിക്കും. അതിന്റെ സാധാരണ വിലയായ 15,999. രൂപയേക്കാള്‍ ആയിരം രൂപ കുറവ്.

6.95-ഇഞ്ച് പഞ്ച്-ഹോള്‍ FHD+ ഡിസ്പ്ലേയോടെയാണ് ഈ ഫോണ്‍ വരുന്നത്, ഈ സ്മാര്‍ട്ട്ഫോണ്‍ സെഗ്മെന്റില്‍ 120 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റ് ഉള്ള രണ്ടാമത്തെ ഉപകരണമാണിത്. 6 ജിബി വരെ റാമും 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജും ജോടിയാക്കിയ മീഡിയാടെക്ക് ഹീലിയോ ജി96 പ്രോസസറാണ് ഇത് നല്‍കുന്നത്.

50 മെഗാപിക്‌സല്‍ AI ട്രിപ്പിള്‍ റിയര്‍ ക്യാമറയും ക്വാഡ് എല്‍ഇഡി ഫ്‌ലാഷുമുണ്ട്. 33W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള വലിയ 5000 എംഎഎച്ച് ബാറ്ററിയാണ് ഈ ഉപകരണം ന

PREV
Read more Articles on
click me!

Recommended Stories

ടാബ്‌ലെറ്റ് പോലൊരു ഫോണ്‍; 'വൈഡ് ഫോള്‍ഡ്' മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്
ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍