5,160mAh ബാറ്ററി, 50 മെഗാപിക്സൽ പ്രൈമറി പിൻക്യാമറ; ഇൻഫിനിക്‌സ് ഹോട്ട് 60i ബംഗ്ലാദേശിൽ പുറത്തിറക്കി

Published : Jun 29, 2025, 11:28 AM IST
infinix

Synopsis

ഇൻഫിനിക്സ് ഹോട്ട് 60 സീരീസിലെ ആദ്യ ഫോണായ ഹോട്ട് 60i ബംഗ്ലാദേശിൽ പുറത്തിറങ്ങി. 6.78 ഇഞ്ച് എൽസിഡി സ്‌ക്രീൻ, മീഡിയടെക് ഹീലിയോ G81 അൾട്ടിമേറ്റ് SoC, 50 മെഗാപിക്സൽ ക്യാമറ എന്നിവ ഇതിന്റെ സവിശേഷതകളാണ്.

ഹോട്ട് 60 സീരീസ് സ്മാർട്ട്‌ഫോണുകളിലെ ആദ്യ ഹാൻഡ്‌സെറ്റായി ഇൻഫിനിക്‌സ് ഹോട്ട് 60i ബംഗ്ലാദേശിൽ പുറത്തിറക്കി. മുൻഗാമിയായ ഇൻഫിനിക്‌സ് ഹോട്ട് 50i യോട് ഇതിന് സാമ്യമുണ്ട്. കൂടാതെ 120Hz-ൽ റിഫ്രഷ് ചെയ്യുന്ന 6.78 ഇഞ്ച് എൽസിഡി സ്‌ക്രീനും ഇതിലുണ്ട്. ഇൻഫിനിക്‌സ് ഹോട്ട് 60i-യിൽ മീഡിയടെക് ഹീലിയോ G81 അൾട്ടിമേറ്റ് SoC സജ്ജീകരിച്ചിരിക്കുന്നു. 256GB വരെ ബിൽറ്റ്-ഇൻ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. 45W-ൽ ചാർജ് ചെയ്യാൻ കഴിയുന്ന 5,160mAh ബാറ്ററിയാണ് ഹാൻഡ്‌സെറ്റിനുള്ളത്, കൂടാതെ 50 മെഗാപിക്സൽ പ്രൈമറി പിൻ ക്യാമറയും ഇതിനുണ്ട്.

ഇൻഫിനിക്സ് ഹോട്ട് 60iയുടെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 13,999 ബംഗ്ലാദേശി ടാക്ക (ഏകദേശം 9,800 രൂപ) ആണ് വില . 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 16,499 ബംഗ്ലാദേശി ടാക്ക (ഏകദേശം 11,500 രൂപ) വിലയും ഉപഭോക്താക്കൾക്ക് വാങ്ങാം. സ്ലീക്ക് ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ എന്നീ കളർ ഓപ്ഷനുകളിൽ ഈ ഹാൻഡ്‌സെറ്റ് ലഭ്യമാണ്. ഈ ഫോൺ നിലവിൽ ബംഗ്ലാദേശിലെ ഒരു റീട്ടെയിലർ വെബ്‍സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഇൻഫിനിക്സ് ഹോട്ട് 60i ഇന്ത്യയിലേക്കും മറ്റ് വിപണികളിലേക്കും കൊണ്ടുവരാനുള്ള പദ്ധതികളെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക വിവരങ്ങൾ ഒന്നും പങ്കുവച്ചിട്ടില്ല.

ഡ്യുവൽ സിം (നാനോ+നാനോ) ഇൻഫിനിക്സ് ഹോട്ട് 60i ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള XOS 15.1 ലാണ് പ്രവർത്തിക്കുന്നത്. 120Hz റിഫ്രഷ് റേറ്റ്, 396ppi, 800nits പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 6.78-ഇഞ്ച് ഫുൾ-HD+ (1,080×2,460 പിക്സലുകൾ) IPS LCD സ്ക്രീൻ ഈ ഹാൻഡ്‌സെറ്റിനുണ്ട്.

12nm ഒക്ടാ കോർ മീഡിയടെക് ഹീലിയോ G81 അൾട്ടിമേറ്റ് ചിപ്പ്, 8GB വരെ റാമും 128GB വരെ സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. f/1.8 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ പ്രൈമറി ക്യാമറയും 2-മെഗാപിക്സൽ സെക്കൻഡറി ക്യാമറയും ഈ ഹാൻഡ്‌സെറ്റിലുണ്ട്. മുൻവശത്ത്, f/2.0 അപ്പേർച്ചറുള്ള 8-മെഗാപിക്സൽ സെൽഫി ക്യാമറയും ലഭിക്കുന്നു.

ഇൻഫിനിക്സ് ഹോട്ട് 60i 4G LTE, Wi-Fi 5, ബ്ലൂടൂത്ത് 5, NFC, GPS/A-GPS കണക്റ്റിവിറ്റികളെ പിന്തുണയ്ക്കുന്നു, കൂടാതെ USB ടൈപ്പ്-സി പോർട്ടും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഈ ഹാൻഡ്‌സെറ്റിൽ ഒരു സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ ഉണ്ട്, കൂടാതെ 45W-ൽ ചാർജ് ചെയ്യാൻ കഴിയുന്ന 5,160mAh ബാറ്ററിയും ഇതിലുണ്ട്. ഫോണിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, കോമ്പസ്, ഗൈറോസ്കോപ്പ് എന്നിവ ഉൾപ്പെടുന്നു. റീട്ടെയിലർ വെബ്‌സൈറ്റിലെ വിശദാംശങ്ങൾ അനുസരിച്ച് ഇൻഫിനിക്സ് ഹോട്ട് 60i 167.9×75.6×7.7 എംഎം വലിപ്പം ലഭിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

PREV
Read more Articles on
click me!

Recommended Stories

ഐഫോണ്‍ എയര്‍ നാണിച്ച് തലതാഴ്‌ത്തും; 35000 രൂപ വിലയില്‍ അള്‍ട്രാ-തിന്‍ മോട്ടോറോള എഡ്‌ജ് 70 ഡിസംബര്‍ 15ന് പുറത്തിറങ്ങും
2026ല്‍ ഞെട്ടിക്കാന്‍ ആപ്പിള്‍; ഐഫോണ്‍ ഫോള്‍ഡ് അടക്കം ആറ് വമ്പന്‍ ഗാഡ്‌ജറ്റുകള്‍ വരും