IPhone Price Cut : ഐഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കിടിലന്‍ വിലക്കുറവ് ഓഫറുകള്‍

Published : Jul 08, 2022, 05:03 PM IST
IPhone Price Cut : ഐഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കിടിലന്‍ വിലക്കുറവ് ഓഫറുകള്‍

Synopsis

ഐഫോൺ 11 ഹാൻഡ്സെറ്റ് 42,999 രൂപയ്ക്കാണ് ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭിക്കുന്നത്. 64 ജിബി സ്റ്റോറേജ് മോഡലിന്റെ വിലയാണിത്. 

ദില്ലി: ഐഫോൺ വാങ്ങാൻ കൊതിക്കുന്നവരെ ആകര്‍ഷിക്കുന്ന  ഗംഭീര ഓഫറുമായി ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ. ജൂലൈ 10 വരെയാണ് വിലക്കുറവില്‍ ഐഫോണ്‍ വാങ്ങാന്‍ അവസരം. ഐഫോൺ 11, ഐഫോൺ 12 എന്നീ ഫോണുകള്‍ വന്‍ ഓഫറില്‍ ലഭിക്കും.

ഐഫോൺ 11 ഹാൻഡ്സെറ്റ് 42,999 രൂപയ്ക്കാണ് ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭിക്കുന്നത്. 64 ജിബി സ്റ്റോറേജ് മോഡലിന്റെ വിലയാണിത്. 128 ജിബി സ്റ്റോറേജ് മോഡലിന് 47,999 രൂപയാണ് ഓഫർ വില. കൂടാതെ, സിറ്റി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 2000 രൂപ അധിക കിഴിവ് ലഭിക്കും. 

ഫ്ലിപ്കാർട്ട് ഏകദേശം 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഐഫോൺ 11 വില 30,000 രൂപയായി കുറയ്ക്കും. ഐഫോൺ എക്സ്ആറിന് 10,000 രൂപ വരെ എക്‌സ്‌ചേഞ്ച് മൂല്യം ലഭിക്കുമെന്നാണ് ഫ്ലിപ്കാർട്ട് അവകാശപ്പെടുന്നത്. ഫ്ലിപ്കാർട്ടിൽ ഐഫോൺ 12 ഹാൻഡ്സെറ്റും കിഴിവോടെ ലഭ്യമാണ്. ഐഫോൺ മോഡൽ 64 ജിബി സ്റ്റോറേജ് വേരിയന്റ് 54,999 രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്. 128 ജിബി, 256 ജിബി സ്റ്റോറേജ് മോഡലുകൾ യഥാക്രമം 59,999 രൂപയ്ക്കും 69,999 രൂപയ്ക്കും വാങ്ങാം. കൂടാതെ, സിറ്റി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 2000 രൂപ കിഴിവ് ലഭിക്കും.

അതേ സമയം ഏറ്റവും പുതിയ ഐഫോൺ 13 വാങ്ങാനാണ് തീരുമാനമെങ്കില്‍ ആമസോൺ, ഇമാജിൻ, ക്രോമ തുടങ്ങിയ സൈറ്റുകളില്‍ ഓഫര്‍ ലഭിക്കും. സിറ്റി ബാങ്കുമായി സഹകരിച്ച് ഫ്ലിപ്കാർട്ട് സെയിലിൽ 10 ശതമാനം  കിഴിവ് നൽകുന്നുണ്ട്. ഇത‌ുവഴി 2,000 രൂപ വരെ ഇളവ് ലഭിക്കാം. ഇതോടൊപ്പം മറ്റു നിരവധി ഓഫറുകളും ലഭ്യമാണ്.

ഐഫോൺ മോഡലുകൾക്ക് പുറമേ, പോക്കോ, മോട്ടോ, വിവോ തുടങ്ങിയ മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും ഫ്ലിപേ്കാർട്ട് കിഴിവ് വാഗ്ദാനം ചെയ്യുന്നു.

'ഐഫോണ്‍ സുരക്ഷിതമല്ലെന്ന് ആപ്പിള്‍ തന്നെ പറയുന്നോ': ലോക്ക്ഡൌണ്‍ മോഡ് വന്ന വഴി

പത്ത് മാസം മുന്‍പ് വെള്ളത്തില്‍ വീണ ഐഫോണ്‍ കേടൊന്നും ഇല്ലാതെ തിരിച്ചുകിട്ടി.!

PREV
Read more Articles on
click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്