ഐഫോൺ 17 സീരീസ് എവിടെ നിന്ന് വാങ്ങുന്നതാണ് ലാഭകരം? വിവിധ രാജ്യങ്ങളിലെ വില താരതമ്യം

Published : Sep 10, 2025, 09:55 AM IST
iPhone 17 Series

Synopsis

പുത്തന്‍ ഐഫോണുകള്‍ ഇറങ്ങുമ്പോള്‍ വിദേശത്ത് നിന്ന് വാങ്ങിക്കാന്‍ പ്രവാസികള്‍ എപ്പോഴും ശ്രമിക്കാറുണ്ട്, എത്ര രൂപ വിവിധ രാജ്യങ്ങളില്‍ നിന്ന് ലാഭിക്കാം?

ആപ്പിള്‍ പാര്‍ക്ക്: കാലിഫോർണിയയിലെ കുപെർട്ടിനോയിലുള്ള ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ആപ്പിളിന്റെ 'Awe-Dropping' പരിപാടിയിൽ ഏറെ നാളായി കാത്തിരുന്ന ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്, ഐഫോൺ എയർ എന്നിവ ഉൾപ്പെടുന്ന ഐഫോൺ 17 ലൈനപ്പ് കമ്പനി അനാച്ഛാദനം ചെയ്തു. ഇതാ പുതിയ ആപ്പിൾ ഐഫോൺ 17 സീരീസിന് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ ലോക രാജ്യങ്ങളിലെ വില അറിയാം. എല്ലാ വിലകളും ബേസ് മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ്.

യുഎസിലെ ഐഫോൺ 17 സീരീസ് വില

അമേരിക്കയിൽ ഐഫോൺ 17ന് 799 ഡോളർ ആണ് ആരംഭ വില. ഐഫോൺ 17 എയറിന് 999 ഡോളർ വില വരുമ്പോൾ, ഐഫോൺ 17 പ്രോ മോഡലിന് 1099 ഡോളർ നൽകണം. ഐഫോൺ 17 പ്രോ മാക്‌സിന് 1199 ഡോളർ ആണ് തുടക്ക വില.

ഓസ്‌ട്രേലിയയിലെ ഐഫോൺ 17 സീരീസ് വില

ഓസ്‌ട്രേലിയയിലെ ഉപഭോക്താക്കൾക്ക് ഐഫോൺ 17 1,399 ഓസ്‍ട്രേലിയൻ ഡോളറിന് ലഭ്യമാണ്. 1,799 ഓസ്‍ട്രേലിയൻ ഡോളർ ആണ് ഐഫോൺ എയറിന്‍റെ ബേസ് മോഡലിന് വില. ഐഫോൺ 17 പ്രോയ്ക്ക് 1,999 ഓസ്‍ട്രേലിയൻ ഡോളർ വിലയുണ്ട്. അതേസമയം ഐഫോൺ 17 പ്രോ മാക്‌സ് 2,199 ഓസ്‍ട്രേലിയൻ ഡോളറിന് വാങ്ങാം.

കാനഡയിലെ ഐഫോൺ 17 സീരീസ് വില

കാനഡയിലാണെങ്കിൽ ഏറ്റവും പുതിയ ഐഫോൺ 17 മോഡലിന് 1,129 ഡോളർ നൽകണം. ഐഫോൺ 17 എയറിന് 1449 ഡോളർ വിലവരും. ഐഫോൺ 17 പ്രോയ്ക്ക് 1,599 ഡോളർ വിലയാകും. ഐഫോൺ 17 പ്രോ മാക്‌സിന്‍റെ കാനഡയിലെ വില 1749 ഡോളർ ആണ്.

ഇന്ത്യയിലെ ഐഫോൺ 17 സീരീസ് വില

ഏറ്റവും പുതിയ ഐഫോൺ 17ന് ഇന്ത്യൻ ഉപഭോക്താക്കൾ 82,900 രൂപ നൽകണം. അതേസമയം, ഐഫോൺ എയർ (256 ജിബി) ന് 119,900 രൂപ വിലവരും. ഐഫോൺ 17 പ്രോ (256 ജിബി) ക്ക് 134,900 രൂപയും ഐഫോൺ 17 പ്രോ മാക്സ് (256 ജിബി) ന് 149,900 രൂപയും വിലവരും.

ദുബായിൽ ഐഫോൺ 17 സീരീസ് വില

ദുബായിൽ ഐഫോൺ 17ന് 3,399 ദിർഹമാണ് വില, ഐഫോൺ എയർ 4,299 ദിർഹത്തിന് ലഭ്യമാണ്. ഐഫോൺ പ്രോ മോഡൽ വാങ്ങാൻ നിങ്ങൾ 4,699 ദിർഹം നൽകണം. ഐഫോൺ പ്രോ മാക്‌സിന് 5,099 ദിർഹമാണ് ദുബായിലെ വില.

യുകെയിലെ ഐഫോൺ 17 സീരീസ് വില

യുകെയിൽ ഐഫോൺ 17ന്‍റെ വില 799 പൗണ്ട് മുതലും ഐഫോൺ എയറിന്‍റെ വില 999 പൗണ്ട് മുതലുമാണ്. ഐഫോൺ 17 പ്രോയുടെ വില 1,099 പൗണ്ട് ആണ്. ഐഫോൺ 17 പ്രോ മാക്‌സിന്‍റെ വില 1,199 പൗണ്ടാകുന്നു.

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി