ഹോണര്‍ പവര്‍ 2 സ്‌മാര്‍ട്ട്‌ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു. ഹോണര്‍ പവര്‍ 2 സ്‌മാര്‍ട്ട്‌ഫോണ്‍ 10,080 എംഎഎച്ച് ബാറ്ററിക്കൊപ്പം സജ്ജീകരിച്ചിരിക്കുന്നത് 80 വാട്‌സ് വയേര്‍ഡ് ചാര്‍ജിംഗ് സൗകര്യമാണ്.
ബെയ്‌ജിങ്: 10,080 എംഎഎച്ച് ബാറ്ററി കരുത്തിലുള്ള ഹോണര്‍ പവര്‍ 2 സ്‌മാര്‍ട്ട്‌ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു. തുടര്‍ച്ചയായി 20 മണിക്കൂറിലധികം ഉപയോഗം, 26 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക്, 17 മണിക്കൂര്‍ തുടര്‍ച്ചയായ നാവിഗേഷന്‍, 14 മണിക്കൂര്‍ നോണ്‍-സ്റ്റോപ് ഗെയിമിംഗ് എന്നിവ ഹോണര്‍ പവര്‍ 2 വാഗ്‌ദാനം ചെയ്യും എന്നാണ് കമ്പനിയുടെ അവകാശവാദം. മീഡിയടെക് ഡൈമന്‍സിറ്റി 8500 എലൈറ്റ് ചിപ്‌സെറ്റാണ് ഈ കരുത്തന്‍ ഫോണിനെ നിയന്ത്രിക്കുന്ന മസ്‌തിഷ്‌കം. 12 ജിബി റാമിനൊപ്പം 254 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകള്‍ ഹോണര്‍ പവര്‍ 2വില്‍ ലഭിക്കും.
ഹോണര്‍ പവര്‍ 2 സവിശേഷതകള്‍
ഹോണര്‍ പവര്‍ 2 സ്‌മാര്‍ട്ട്‌ഫോണ്‍ 10,080 എംഎഎച്ച് ബാറ്ററിക്കൊപ്പം സജ്ജീകരിച്ചിരിക്കുന്നത് 80 വാട്‌സ് വയേര്‍ഡ് ചാര്‍ജിംഗ് സൗകര്യമാണ്. 27 വാട്സ് റിവേഴ്‌സ് ചാര്‍ജിംഗും ഉള്ളതിനാല്‍ ഒരു പവര്‍ ബാങ്കായി വേണമെങ്കിലും ഹോണര്‍ പവര്‍ 2വിനെ ഉപയോഗിക്കാം. 10,080 എംഎഎച്ച് ബാറ്ററി ഉള്‍പ്പെടുത്തുമ്പോഴും 7.98 എംഎം കട്ടിയും 216 ഗ്രാം ഭാരവും മാത്രമേ ഹോണര്‍ പവര്‍ 2 മൊബൈല്‍ ഫോണിനുള്ളൂ. 6.79 അഞ്ച് അമോലെഡ് ഡിസ്‌പ്ലെ, ഫുള്‍എച്ച്‌ഡി+ റെസലൂഷന്‍, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, ഐപി68, ഐപി69, ഐപി69K, 1,800 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്, 50-മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 5 എംപി അള്‍ട്രാവൈഡ് ലെന്‍സ്, 16 എംപി സെല്‍ഫി ക്യാമറ, ഫിംഗര്‍പ്രിന്‍റ് സ്‌കാനര്‍, ആന്‍ഡ്രോയ്‌ഡ് 16 അടിസ്ഥാനത്തിലുള്ള മാജിക്ഒഎസ് 10 എന്നിവയാണ് ഹോണര്‍ പവര്‍ 2 ഫോണിന്‍റെ മറ്റ് പ്രധാന സവിശേഷതകള്‍.
ഹോണര്‍ പവര്‍ 2 മറ്റ് രാജ്യങ്ങളില്‍ ലഭ്യമാവുമോ?
ഹോണര്‍ പവര്‍ 2 മിഡ്‌നൈറ്റ് ബ്ലാക്ക്, ഐഫോണ്‍ 17 പ്രോ ലുക്കിലുള്ള സണ്‍റൈസ് ഓറഞ്ച്, സ്‌നോഫീല്‍ഡ് വൈറ്റ് നിറങ്ങളിലാണ് ചൈനയില്‍ ലഭ്യമാവുക. 12 ജിബി + 256 ജിബി അടിസ്ഥാന വേരിയന്‍റിന് 2,699 യുവാന്‍ (34,836 ഇന്ത്യന്‍ രൂപ), 12 ജിബി + 512 ജിബി മുന്തിയ വേരിയന്‍റിന് 2,999 യുവാന്‍ (38,700 ഇന്ത്യന്‍ രൂപ) എന്നിങ്ങനെയാണ് ഹോണര്‍ പവര്‍ 2വിന് ചൈനയില്‍ വില. 10,080 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുള്ള ഹോണര്‍ പവര്‍ 2 സ്‌മാര്‍ട്ട്‌ഫോണ്‍ ചൈനയ്‌ക്ക് പുറത്തുള്ള വിപണികളില്‍ ലഭ്യമാവുകമോ എന്ന കാര്യം ഹോണര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.



