
തിരുവനന്തപുരം: ഐഫോണ്‍ 17 സീരീസ് പ്രീ-ഓര്‍ഡറിന് മണിക്കൂറുകള്‍ മുമ്പേ ആപ്പിളിന്‍റെ ഓണ്‍ലൈന്‍ സ്റ്റോര്‍ ഇന്ത്യയില്‍ ഡൗണായെങ്കിലും സ്‌മാര്‍ട്ട്‌ഫോണുകളുടെ ബുക്കിംഗ് ആരംഭിച്ചു. ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 5.30ന് ശേഷമാണ് ഐഫോണ്‍ 17, ഐഫോണ്‍ എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിവയുടെ പ്രീ-ഓര്‍ഡര്‍ ഇന്ത്യയില്‍ തുടങ്ങിയത്. ആപ്പിളിന്‍റെ ഇന്ത്യയിലെ സ്റ്റോറുകള്‍ വഴിയും ആമസോണ്‍ ഇന്ത്യ, ഫ്ലിപ്‌കാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍, ക്രോമ, വിജയ് സെയില്‍സ് എന്നിവ വഴിയും ഐഫോണ്‍ 17 മോഡലുകള്‍ ഇന്ത്യക്കാര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം.
ഇന്ത്യയില്‍ ആപ്പിള്‍ സ്റ്റോറും വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും വഴി പുത്തന്‍ സ്റ്റാന്‍ഡേര്‍ഡ് ഐഫോണ്‍ 17, ഐഫോണ്‍ എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിവ പ്രീ-ഓര്‍ഡര്‍ ചെയ്യാം. നിങ്ങള്‍ക്ക് ആവശ്യമായ ഐഫോണ്‍ മോഡലും സ്റ്റോറേജും കളര്‍ ഓപ്ഷനും തെരഞ്ഞെടുത്ത ശേഷം യുപിഐ, ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് എന്നിവയോ ഇഎംഐ സൗകര്യമോ വഴി പേയ്‌മെന്‍റ് അടയ്‌ക്കാം. ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ പ്രീ-ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ബാങ്ക് ഓഫറുകളും, ക്യാഷ്‌ബാക്കും, എക്‌സ്‌ചേഞ്ച് സൗകര്യവും വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ നല്‍കുന്നുണ്ട്. ഇതില്‍ ആപ്പിള്‍ ട്രേഡ്-ഇന്‍ സൗകര്യമാണ് ഏറ്റവും ആകര്‍ഷണവും സാമ്പത്തിക ലാഭവും.
ഐഫോണ്‍ 17
256 ജിബി - 82,900 രൂപ
512 ജിബി - 1,02,900 രൂപ
ഐഫോണ്‍ എയര്‍
256 ജിബി - 1,19,900 രൂപ
512 ജിബി - 1,39,900 രൂപ
1 ടിബി - 1,59,900 രൂപ
ഐഫോണ്‍ 17 പ്രോ
256 ജിബി - 1,34,900 രൂപ
512 ജിബി - 1,54,900 രൂപ
1 ടിബി - 1,74,900 രൂപ
ഐഫോണ്‍ 17 പ്രോ മാക്‌സ്
256 ജിബി - 1,49,900 രൂപ
512 ജിബി - 1,69,900 രൂപ
1 ടിബി - 1,89,900 രൂപ
2 ടിബി - 2,29,900 രൂപ